കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദിനമാണിന്ന്. ഗോവയിലെ (Goa) ഫറ്റോര്‍ദ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്- ഹൈദരാബാദ് (Kerala Blasters vs Hyderabad FC) ഫൈനല്‍ പോരാട്ടത്തിന് നിമിഷങ്ങള്‍ എണ്ണി ഇരിക്കുകയാണ് അവര്‍.
ടീമിനായി തങ്ങളാല്‍ കഴിയുന്നതെന്തും ചെയ്യുകയാണ് ആരാധകര്‍. ക്ഷേത്രത്തില്‍ പോയി ബ്ലാസ്റ്റേഴ്സിനായി പുഷ്പാഞ്ജലി വരെ കഴിപ്പിച്ചു അവര്‍. അതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ ശ്രീലക്ഷ്മി ലാല്‍ എന്ന ആരാധിക 12 രൂപയടച്ച് പുഷ്പാഞ്ജലി അര്‍പ്പിച്ചു. ഇതിന്റെ ചിത്രം ശ്രീലക്ഷ്മി ട്വീറ്റ് ചെയ്തു. 'എല്ലാം പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്. നമ്മള് ഫൈനല്‍ ജയിക്കും. ഐഎസ്എല്‍ കപ്പ് കൊച്ചിയിലോട്ട് കൊണ്ടുവരുവേം ചെയ്യും.'- പുഷ്പാഞ്ജലിയുടെ രസീതിന്റെ ചിത്രം പങ്കുവെച്ച് ആരാധിക പറയുന്നു.
ശ്രീജിത് ചന്ദ്രന് എന്ന മറ്റൊരു ആരാധകന് പാറമേക്കാവില്‍ പോയി ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിച്ചതിന്റെ ചിത്രമാണ് പങ്കുവെച്ചത്. അതില്‍ ബ്ലാസ്റ്റേഴ്സിന്റെ നക്ഷത്രം ചിത്തിര എന്നാണ് നല്‍കിയിരിക്കുന്നത്.
കോതമംഗലത്തെ ഒരു റെസ്റ്റോറന്റ് ഒരു ചെമ്പു മന്തിയാണ് സൗജന്യമായി നല്‍കുന്നത്. ബ്ലാസ്റ്റേഴ്സ് കിരീടം നേടുകയാണെങ്കില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മൂന്നു മണിക്കുശേഷം ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി അണിഞ്ഞു ഹോട്ടലിലെത്തുന്ന ആദ്യ നൂറു ആരാധകര്‍ക്കാണ് മന്തി സൗജന്യമായി ലഭിക്കുക.
K P Rahul |'എതിരെ ആര് വരുന്നൂവെന്ന് ശ്രദ്ധിക്കേണ്ട, നമ്മള് നമ്മുടെ പ്രകടനം പുറത്തെടുക്കുക': കെ.പി രാഹുല്‍
കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) ആരാധകര്‍ക്ക് മുന്നില്‍ തന്റെ ആദ്യ ഐഎസ്എല്‍ ഫൈനല്‍ കളിക്കാനൊരുങ്ങവെ പ്രതീക്ഷകള്‍ പങ്കുവെച്ച് മലയാളി താരം കെ.പി രാഹുല്‍ (K P Rahul). ഗ്യാലറിയിലെത്തുന്ന കാണികളാണ് ബ്ലാസ്റ്റേഴ്സിന്റെ ശക്തിയെന്നും അവര്‍ക്ക് മുന്നില്‍ ഫൈനല്‍ കളിക്കാന്‍ കഴിയില്ലെന്നാണ് ആദ്യം കരുതിയിരുന്നതെന്നും താരം പറയുന്നു.
'ഒരു കാലത്ത് ഞാനും കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാന്‍ബോയ് ആയിരുന്നു. ആ ടീമിനെ ഫൈനലിലെത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷം. ആരാധകര്‍ക്ക് മുന്നില്‍ ഫൈനല്‍ കളിക്കാന്‍ കഴിയില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍, അവസരം ഒരുക്കി തന്നവരോട് കടപ്പെട്ടിരിക്കുന്നു. എല്ലാവര്ക്കും വളരെയധികം സന്തോഷം. ഫൈനലിലും ഈ ഒത്തൊരുമ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു'- രാഹുല്‍ പറഞ്ഞു.
'എല്ലാ ടീമുകളും കരുത്തരാണ്. അതുപോലെ ഹൈദരാബാദ് എഫ്സിയും. ബ്ലാസ്റ്റേഴ്സ് ഒരിക്കലും പിറകിലല്ല. പറ്റാവുന്ന ടീമിനെയൊക്കെ കീഴ്പ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് വരുന്നത്. എതിരെ ആര് വരുന്നുവെന്നുള്ളത് നമ്മള് ശ്രദ്ധിക്കേണ്ട ആവശ്യമില്ല. നമ്മള് നമ്മുടെ പ്രകടനം പുറത്തെടുക്കുക. അതുമാത്രമാണ് ലക്ഷ്യം' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കെ പി രാഹുല്‍ ചെലവഴിക്കുന്ന നാലാമത്തെ ഐഎസ്എല്‍ സീസണാണിത്. 2019ലാണ് താരം ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിടുന്നത്. രാഹുല്‍ എത്തിയതിന് ശേഷമുള്ള ആദ്യ ഫൈനലാണിത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.