• HOME
  • »
  • NEWS
  • »
  • sports
  • »
  • Kerala Blasters |ഫൈനല്‍ പോരാട്ടത്തിന് മഞ്ഞ ജേഴ്സിയില്‍ ഇറങ്ങാന്‍ ബ്ലാസ്റ്റേഴ്സിനാകില്ല; ആരാധകര്‍ക്ക് നിരാശ

Kerala Blasters |ഫൈനല്‍ പോരാട്ടത്തിന് മഞ്ഞ ജേഴ്സിയില്‍ ഇറങ്ങാന്‍ ബ്ലാസ്റ്റേഴ്സിനാകില്ല; ആരാധകര്‍ക്ക് നിരാശ

ഗ്യാലറിയില്‍ ആരാധകര്‍ മഞ്ഞക്കടല്‍ തീര്‍ക്കുമ്പോള്‍ കറുപ്പും നീലയും കലര്‍ന്ന ജേഴ്സി അണിഞ്ഞാവും ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിന് എതിരെ ഇറങ്ങുക.

Image: Kerala Blasters FC, Twitter

Image: Kerala Blasters FC, Twitter

  • Share this:
    ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഐ എസ് എല്‍ ഫൈനലില്‍ (ISL Final) കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) മഞ്ഞ ജേഴ്‌സി ഇടാനാവില്ല. അതേസമയം ഹൈദരാഹാദാകും മഞ്ഞക്കുപ്പായത്തില്‍ ഇറങ്ങുക.

    ഫറ്റോര്‍ഡയിലെ ഗ്യാലറിയില്‍ ആരാധകര്‍ മഞ്ഞക്കടല്‍ തീര്‍ക്കുമ്പോള്‍ കറുപ്പും നീലയും കലര്‍ന്ന ജേഴ്സി അണിഞ്ഞാവും ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിന് എതിരെ ഇറങ്ങുക. ഫൈനലിസ്റ്റുകളായ രണ്ട് ടീമിന്റേയും കിറ്റ് ഹോം കിറ്റിന്റെ നിറം മഞ്ഞയാണ്.

    അതേസമയം, ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്‌സിയായ മഞ്ഞ ജഴ്‌സി ധരിക്കാം. ലീഗ് ഘട്ടത്തില്‍ രണ്ടാം സ്ഥാനത്താണ് ഹൈദരാബാദ് ഫിനിഷ് ചെയ്തത്. കേരള ബ്ലാസ്റ്റേഴ്സ് നാലാമതും.

    ഐഎസ്എല്‍ മത്സരങ്ങള്‍ സെമി ഫൈനല്‍ വരെ ഒഴിഞ്ഞ ഗ്യാലറിയിലാണ് നടന്നത്. എന്നാല്‍ ഫൈനലില്‍ 100 ശതമാനം കാണികളേയും പ്രവേശിപ്പിക്കും. ഐഎസ്എല്‍ ഫൈനല്‍ കാണാനായി ആരാധകരെ ക്ഷണിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

    മലയാളത്തിലെ ഹിറ്റ് ചിത്രമായ ഗോഡ്ഫാദറിലെ അഞ്ഞൂറാനായാണ് ഇവാന്‍ ആരാധകരെ ഫൈനലിനായി ക്ഷണിച്ചത്. 'ഒരിടവേളയ്ക്ക് ശേഷമാണ് നമ്മള്‍ വീണ്ടും ഫൈനല്‍ കളിക്കുന്നത്. ഗോവയില്‍ നടക്കുന്ന ഫൈനല്‍ മത്സരം കാണാനായി ഞാന്‍ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു. കേറി വാടാ..മക്കളെ' - ബ്ലാസ്റ്റേഴ്‌സിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആശാന്‍ അഞ്ഞൂറാനായി ആറാടിക്കൊണ്ട് ആരാധകരെ ക്ഷണിച്ചത്.

    Also read: ISL Final | 'മഞ്ഞപ്പടയെ' ഫറ്റോർദയിലേക്ക് ക്ഷണിച്ച് ഇവാൻ; ഫൈനലിനുള്ള ടിക്കറ്റുകൾ എങ്ങനെ ലഭിക്കും? കിട്ടാനുള്ള വഴികൾ

    ഐഎസ്എല്ലില്‍ മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ കളിക്കുന്നത്. ഹൈദരാബാദ് എഫ് സിയാകട്ടെ ആദ്യ ഫൈനലിനാണ് ഇറങ്ങുന്നത്. ആര് കിരീടം നേടിയാലും ഐഎസ്എല്ലില്‍ ഇത്തവണ പുതിയ ചാമ്പ്യനെ ലഭിക്കും.

    സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ് സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എ ടി കെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് ഫൈനലിലേക്ക് കടന്നത്.
    Published by:Sarath Mohanan
    First published: