നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ISL | ഉദ്‌ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് നിരാശ; മോഹൻ ബഗാനെതിരെ 4-2 ന്റെ തോൽവി

    ISL | ഉദ്‌ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് നിരാശ; മോഹൻ ബഗാനെതിരെ 4-2 ന്റെ തോൽവി

    ബഗാന് വേണ്ടി ഹ്യൂഗോ ബൗമോ ഇരട്ട ഗോളുകൾ നേടി. റോയ് കൃഷ്ണ, ലിസ്റ്റൺ കൊളാസോ എന്നിവർ ഓരോ ഗോളുകൾ വീതം നേടി. മറുവശത്ത് ബ്ലാസ്റ്റേഴ്സിന് വേണ്ടി സഹൽ, പെരേര ഡയസ് എന്നിവരാണ് ഗോളുകൾ നേടിയത്.

    (Image: ISL, Twitter)

    (Image: ISL, Twitter)

    • Share this:
      ഐഎസ്എൽ (ISL) എട്ടാം സീസണിലെ ഉദ്‌ഘാടന മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ (Kerala Blasters) തോൽപ്പിച്ച് എടികെ മോഹൻ ബാഗാൻ (ATK Mohun Bagan). മത്സരത്തിൽ നാലിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബഗാൻ ജയം നേടിയത്. ബഗാന് വേണ്ടി ഹ്യൂഗോ ബൗമോ ഇരട്ട ഗോളുകൾ നേടി. റോയ് കൃഷ്ണ, ലിസ്റ്റൺ കൊളാസോ എന്നിവർ ഓരോ ഗോളുകൾ വീതം നേടി. മറുവശത്ത് ബ്ലാസ്റ്റേഴ്സിന് വേണ്ടി സഹൽ, പെരേര ഡയസ് എന്നിവരാണ് ഗോളുകൾ നേടിയത്.

      മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ഞെട്ടി. ലിസ്റ്റണ്‍ കൊളാസോയുടെ പാസിൽ നിന്നും ഹ്യൂഗോ ബൗമോ ബഗാനെ മുന്നിൽ എത്തിക്കുകയായിരുന്നു. ലീഡ് നേടിയ ആവേശത്തിൽ കളിച്ച ബഗാൻ വീണ്ടും അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. ഒരു ഗോളിന്റെ ലീഡിൽ മുന്നേറുകയായിരുന്ന ബഗാനെ 24ാ൦ മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് സമനിലയിൽ പിടിച്ചു. മലയാളി താരങ്ങളായ രാഹുലും സഹലും ചേർന്ന് നടത്തിയ മുന്നേറ്റത്തിലാണ് ഗോൾ പിറന്നത്. രാഹുലിന്റെ അസിസ്റ്റിൽ നിന്നും സഹൽ ഗോൾ നേടുകയായിരുന്നു.

      സമനില ഗോൾ നേടിയ ബ്ലാസ്റ്റേഴ്സിന് പിന്നാലെ തന്നെ തിരിച്ചടിയും ലഭിച്ചു. 27ാ൦ മിനിറ്റിൽ ബഗാൻ താരം റോയ് കൃഷ്ണയെ ബ്ലാസ്റ്റേഴ്‌സ് ഗോളി ആൽബിനോ ഗോമസ് ഫൗൾ ചെയ്തതിനെ തുടർന്ന് റഫറി ബഗാന് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. പെനാൽറ്റിയെടുത്ത റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്‌സ് ഗോളിയെ എതിർ ദിശയിലേക്ക് പറഞ്ഞയച്ച് ബഗാനെ വീണ്ടും മുന്നിലെത്തിച്ചു. ഇതിനിടയിൽ മലയാളി താരം കെ പി രാഹുൽ പരിക്ക് പറ്റി കളത്തിൽ നിന്നും പുറത്തായത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. രാഹുൽ കേറിയതോടെ ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ തന്നെ സുബ്സ്റ്റിട്യൂഷൻ നടത്തേണ്ടി വന്നു. രാഹുലിന് പകരം പ്രശാന്താണ് കളത്തിൽ ഇറങ്ങിയത്. പിന്നാലെ 39ാ൦ മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത് ഹ്യൂഗോ ബൗമോ ബഗാന്റെ ലീഡ് വീണ്ടും ഉയർത്തി. തുടർന്ന് ഇരു ടീമുകളും രണ്ടാം പകുതിക്കായി പിരിഞ്ഞു.


      രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റ് ആയപ്പോൾ ബഗാൻ വീണ്ടും അവരുടെ ലീഡ് ഉയർത്തി. 50ാ൦ മിനിറ്റിൽ റോയ് കൃഷ്ണയുടെ അസ്സിസ്റ്റിൽ നിന്നും ലിസ്റ്റൺ കൊളാസോയാണ് ഗോൾ നേടിയത്. ബഗാന് വേണ്ടി ആദ്യ ഐഎസ്എൽ ഗോളാണ് യുവതാരം നേടിയത്.ഇതിന് ശേഷം 68ാ൦ മിനിറ്റിൽ ആശ്വാസമെന്ന നിലയിൽ അർജന്റൈൻ താരമായ ഹോർഗെ പെരേര ഡയസ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടുകയായിരുന്നു.

      പിന്നാലെ ഗോൾ നേടാൻ വേണ്ടി ബ്ലാസ്റ്റേഴ്‌സ് അക്രമണത്തിലേക്ക് ചുവട് മാറ്റുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്‌തെങ്കിലും മോഹൻ ബഗാന്റെ പ്രതിരോധ നിരയെ മറികടന്ന് മുന്നേറാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് കഴിഞ്ഞില്ല.
      Published by:Naveen
      First published:
      )}