• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നൈജീരിയൻ താരം ബർത്തലോമിയ ഓഗ്‌ബച്ചേ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ക്യാപ്റ്റൻ ക്യാപ്റ്റൻ

കോച്ച് എൽകോ ഷട്ടോറിയാണ് ഐ.എസ്.എൽ ആറാം സീസണിലേക്കുള്ള പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്...

news18-malayalam
Updated: October 1, 2019, 4:27 PM IST
നൈജീരിയൻ താരം ബർത്തലോമിയ ഓഗ്‌ബച്ചേ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ക്യാപ്റ്റൻ ക്യാപ്റ്റൻ
Bartholomew Ogbeche
  • Share this:
കൊച്ചി: നൈജീരിയന്‍ ഫുട്ബോള്‍ താരം ബര്‍ത്ലോമിയോ ഒഗ്ബച്ചെ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കും.
കഴിഞ്ഞ രണ്ടു സീസണുകളിൽ ടീമിനെ നയിച്ച സന്ദേശ് ജിങ്കനു പകരക്കാരനായാണ് ഒഗ്ബച്ചെ ക്യാപ്റ്റനാകുന്നത്. കോച്ച് എൽകോ ഷട്ടോറിയാണ് ഐ.എസ്.എൽ ആറാം സീസണിലേക്കുള്ള പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ സീസണില്‍ 19 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകള്‍ നേടിയിട്ടുണ്ട് ഒഗ്ബെചെ. സീസണിലെ ഗോള്‍ഡന്‍ ബൂട്ട് റണ്ണര്‍ അപ് കൂടിയാണ് ഈ നൈജീരിയന്‍ താരം. ഫ്രാന്‍സ്, സ്പെയിന്‍, ഇംഗ്ലണ്ട്, നെതര്‍ലന്‍റ്സ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ച ശേഷമാണ് കഴിഞ്ഞ സീസണിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിൽ ഒഗ്ബെച്ചെ എത്തിയത്. ടീമിനെ കൂടുതൽ പ്രചോദിപ്പിക്കാൻ ഓഗ്‌ബച്ചേയ്ക്കു കഴിയുമെന്ന് കോച്ച് എല്‍കൊ ഷട്ടോറി പറഞ്ഞു.

കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ ഹെഡ് കോച്ചായിരുന്നു എല്‍കൊ ഷട്ടോറി. ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഹെഡ് കോച്ചായി ചുമതലയേറ്റതിന് പിന്നാലെയാണ് ഒഗ്ബച്ചെയും ടീമിന്‍റെ ഭാഗമാകുന്നത്. ഈ മാസം 20 നാണ് ഐ.എസ്.എൽ മത്സരങ്ങൾ ആരംഭിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 1, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍