നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • കൊച്ചിയിലിന്ന് നാലാമങ്കം; ഗോവന്‍ വെല്ലുവിളി മറികടക്കാന്‍ മഞ്ഞപ്പട

    കൊച്ചിയിലിന്ന് നാലാമങ്കം; ഗോവന്‍ വെല്ലുവിളി മറികടക്കാന്‍ മഞ്ഞപ്പട

    • Last Updated :
    • Share this:
      കൊച്ചി: ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നാലാം ഹോം മത്സരം. ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള എഫ് സി ഗോവയാണ് ബ്ലാസ്റ്റേഴസിന്റെ എതിരാളികള്‍. സീസണില്‍ ഒരു മത്സരം മാത്രം ജയിച്ച ബ്ലാസ്റ്റേഴ്‌സ് വിജയപാതയില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. രാത്രി 7.30ന് കൊച്ചിയിലാണ് മത്സരം

      ആദ്യ കളിയില്‍ കാട്ടിയ പോരാട്ടവീര്യവും ആവേശവും പിന്നീട് നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിരുന്നില്ല. 6 മത്സരം കളിച്ച ബ്ലാസ്റ്റേഴ്‌സിന് ഇപ്പോഴുള്ളത് 7 പോയിന്റ് മാത്രമാണ്. ഒരു ജയം 3 സമനില, ഒരു തോല്‍വി എന്നിങ്ങനെയാണ് മഞ്ഞപ്പടയുടെ പ്രകടനം. കൊച്ചിയില്‍ മൂന്ന് തവണ കളിച്ചെങ്കിലും ഒന്നില്‍ പോലും ജയിക്കാനായില്ല. ഏറ്റവുമൊടുവില്‍ ബെംഗളൂരു എഫ് സി യോട് പരാജയപ്പെടുകയും ചെയ്തു.

      'വിചിത്രം'; മാലിക്കിന്റെ പവര്‍ ഷോട്ടേറ്റ് പിടഞ്ഞ് നിക്കോള്‍സ്; സഹ താരത്തിന്റെ ഷോള്‍ഡറില്‍ തട്ടിയ പന്ത് പറന്ന് പിടിച്ച് സോധി

      പരിശീലകരും കളിക്കാരും റഫറിയിംഗിനെയൊക്കെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും കളത്തില്‍ ബ്ലാസ്റ്റേഴ്‌സ് അത്ര മെച്ചമല്ലായിരുന്നുവെന്ന് ആരാധകര്‍ പോലും സമ്മതിക്കും. കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിയതിന് കാണികളുടെ കൂവലേറ്റ. സി കെ വിനീത് ആരാധകരെ തള്ളിപ്പറഞ്ഞെന്ന റിപ്പോര്‍ട്ട് സഹതാരങ്ങള്‍ നിഷേധിക്കുന്നുണ്ട്.

      മത്സരത്തിനിടെ തലയ്ക്ക് പന്ത് കൊണ്ട് ഇമാം ഉള്‍ ഹഖ് ഗ്രൗണ്ടില്‍ വീണു; സ്തംഭിച്ച് ക്രിക്കറ്റ് ലോകം
      എതിരാളികളുടെ പ്രതിരോധം തകര്‍ക്കാന്‍ മുന്നേറ്റനിരക്കാകാത്തതാണ് ടീമിന്റെ പ്രധാന പ്രശ്‌നം. മറുവശത്ത് കളിച്ച ആറില്‍ നാലും ജയിച്ച ഗോവ മികച്ച ഫോമിലാണ്. 13 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് എതിരാളികള്‍.. ജംഷെഡ്പൂരിനോടേറ്റ തോല്‍വി മറന്നുകഴിഞ്ഞെന്ന് ഡെല്‍ഹിക്കെതിരായ ജയത്തോടെ ഗോവ കാട്ടിത്തന്നു. ഇരു ടീമും ഇതിന് മുമ്പ് ഏറ്റുമുട്ടിയ എട്ടില്‍ അഞ്ച് മത്സരങ്ങളിലും ജയം ഗോവക്കൊപ്പമായിരുന്നു. ആര്‍ത്തിരമ്പുന്ന ആരാധകര്‍ക്ക് മുന്നിലാണെങ്കിലും ഒന്നാം സ്ഥാനക്കാരെ വീഴ്ത്താന്‍ ഇതുവരെ കളിച്ച കളി മതിയാകില്ല ഡേവിഡ് ജെയിംസിനും സംഘത്തിനും

      First published:
      )}