HOME /NEWS /Sports / ISL | ഒടുവിൽ കാണികളെ വരവേൽക്കാൻ ഒരുങ്ങി ഐഎസ്എല്ലും; ഫറ്റോർദയിലെ കലാശപ്പോര് ആവേശപ്പൂരമാകും

ISL | ഒടുവിൽ കാണികളെ വരവേൽക്കാൻ ഒരുങ്ങി ഐഎസ്എല്ലും; ഫറ്റോർദയിലെ കലാശപ്പോര് ആവേശപ്പൂരമാകും

രണ്ട് സീസണുകൾക്ക് ശേഷമാണ് ഐഎസ്എൽ മത്സരം കാണാൻ കാണികൾ സ്റ്റേഡിയത്തിലേക്ക് എത്തുന്നത്

രണ്ട് സീസണുകൾക്ക് ശേഷമാണ് ഐഎസ്എൽ മത്സരം കാണാൻ കാണികൾ സ്റ്റേഡിയത്തിലേക്ക് എത്തുന്നത്

രണ്ട് സീസണുകൾക്ക് ശേഷമാണ് ഐഎസ്എൽ മത്സരം കാണാൻ കാണികൾ സ്റ്റേഡിയത്തിലേക്ക് എത്തുന്നത്

  • Share this:

    ഒടുവിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരുന്ന വാർത്ത അവരെ തേടിയെത്തി. ഗോവയിലെ (Goa) ഫറ്റോർദ സ്റ്റേഡിയത്തിൽ (Fatorda Stadium) നടക്കുന്ന ഈ സീസൺ ഐഎസ്എല്ലിലെ (ISL 2021-22) കലാശപ്പോരിന് ആവേശമൊരുക്കാൻ കാണികളുമുണ്ടാകും. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ സീസണിലും ഈ സീസണിലും മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരുന്നു നടന്നത്. രാജ്യത്ത് കോവിഡ് വ്യാപനം കുറയാൻ തുടങ്ങിയതോടെയാണ് കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാനുള്ള തീരുമാനം ഐഎസ്എൽ ഭരണസമിതിയായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (FDSL) സ്വീകരിച്ചത്.

    ഫറ്റോർദയിൽ മാർച്ച് 20നാണ് ഐഎസ്എല്ലിലെ കലാശപ്പോര് നടക്കുക. സ്റ്റേഡിയത്തിൽ 100 ശതമാനം കാണികളെയും പ്രവേശിപ്പിക്കാൻ ഗോവൻ സർക്കാർ അനുമതി നൽകിയതായും എഫ്ഡിഎസ്എൽ അറിയിച്ചു. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനമെന്നും എഫ്ഡിഎസ്എൽ അറിയിച്ചു. ഫൈനൽ മത്സരത്തിന് മുന്നോടിയായി കുറഞ്ഞത് 15 ദിവസം മുൻപെങ്കിലും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരോ സ്റ്റേഡിയത്തിലേക്ക് കയറുന്നതിന് 24 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് ആർടിപിസിആർ സർട്ടഫിക്കറ്റ് കൈവശമുള്ളവർക്കോ മാത്രമായിരിക്കും പ്രവേശനം.


    Also read- Kerala Blasters | 'ആത്മസംതൃപ്തിയുടെ അടക്കിപ്പിടിച്ച ആവേശം'; കണ്ണുനിറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സിന്റെ കുഞ്ഞാരധകന്‍; വീഡിയോ

    ഫൈനൽ മത്സരം കാണാനെത്തുന്ന ആരാധകർക്കായി നിരവധി പരിപാടികളും ഐഎസ്എൽ ഭരണസമിതി ഒരുക്കിയിട്ടുണ്ട്. മത്സരത്തിനുള്ള ടിക്കറ്റുകൾ BookMyShow.com ൽ ലഭ്യമാണെന്നും ഭരണസമിതി അറിയിച്ചു.

    നിലവിൽ ഐഎസ്എല്ലിലെ ഈ സീസണിലെ ആദ്യ പാദ സെമി മത്സരങ്ങൾ പുരോഗമിക്കുകയാണ്. ഇന്നലെ നടന്ന ആദ്യ പാദ സെമിയിലെ ആദ്യ മത്സരത്തിൽ ലീഗ് ഘട്ടത്തിലെ ഷീൽഡ് ജേതാക്കളായ ജംഷഡ്‌പൂർ എഫ്‌സിയെ (Jamshedpur FC) എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters).

    Also read- ISL |'കുങ്ഫു സഹല്‍'! ജംഷദ്പൂരിനെ വീഴ്ത്തി ഫൈനലിലേക്ക് ഒരു പടി കൂടി അടുത്ത് ബ്ലാസ്റ്റേഴ്‌സ്

    ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം മത്സരത്തിൽ എടികെ മോഹൻ ബഗാൻ (ATK Mohun Bagan) ഹൈദരാബാദ് എഫ്‌സിയെ (Hyderabad FC) നേരിടും. രണ്ടാം പാദ സെമി മത്സരങ്ങൾ മാർച്ച് 15,16 തീയ്യതികളിലായി നടക്കും.

    Kerala Blasters | ആര്‍ത്തിരമ്പി 'മഞ്ഞക്കടല്‍'; ആവേശമായി കൊച്ചിയിലെ ഫാന്‍ പാര്‍ക്ക്

    കൊച്ചി: ഐഎസ്എല്‍ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജയം ആഘോഷമാക്കി കൊച്ചിയിലെ ഫാന്‍ പാര്‍ക്കില്‍ ഒത്തുകൂടിയ ആരാധകര്‍. അയ്യായിരത്തിലധികം ബ്ലാസ്‌റ്റേഴ്‌സ് ആരാധകരാണ് കൊച്ചിയിലെ ഫാന്‍ പാര്‍ക്കില്‍ എത്തിയത്. സ്റ്റേഡിയത്തിന് പുറത്ത് ക്രമീകരിച്ച ഫാന്‍ പാര്‍ക്കിലാണ് ആരാധകര്‍ ഒത്തു ചേര്‍ന്നത്.

    ഫാന്‍ പാര്‍ക്കിന് സമീപമുള്ള കെട്ടിടങ്ങളിലും ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ആവേശം ഒട്ടുചോരാതെ ആരാധകരെ മനംകവരുന്ന മത്സരമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റേത്.

    ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. മലയാളി താരം സഹല്‍ അബ്ദു സമദാണ് വിജഗോള്‍ നേടിയത്.

    First published:

    Tags: Football News, Indian Football News, Isl, ISL 2021-22