ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഹൈദരാബാദിനോട് പരാജയപ്പെട്ടതോടെയാണ് ലീഗിലെ അവസാന മത്സരം കഴിയാന്‍ കാത്ത് നില്‍ക്കാതെ ബ്ലാസ്റ്റേഴ്സ് സെമിയിലെത്തിയിരുന്നു.
പനാജി: ഐഎസ്എല്ലില്‍ (ISL 2021-22) സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആവേശ സമനില കെെവരിച്ച് ബ്ലാസ്റ്റേഴ്സ്. രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റം ഗോവ നടത്തി എങ്കിലും അതിനെ പ്രതിരോധിച്ച് മത്സരത്തില്‍ ഗോവയെ സമനിലയില്‍ തളയ്ക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.
ആദ്യ പകുതിൽ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് മുന്നിലായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഹോർഹെ പെരേര ഡയസ് രണ്ട് ഗോളുകൾ നേടി. വിൻസി ബാരറ്റോ അൽവാരോ വാസ്ക്വസ് എന്നിവരാണ് ബാക്കി ഗോളുകൾ സ്വന്തമാക്കിയത്.മത്സരത്തില്‍ ഗോവയുടെ കബ്രേര ഹാട്രിക് സ്വന്തമാക്കി. രണ്ട് ടീമും മത്സരത്തില്‍ നാല് ഗോളുകളാണ് സ്വന്തമാക്കിയത്.
ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഹൈദരാബാദിനോട് പരാജയപ്പെട്ടതോടെയാണ് ലീഗിലെ അവസാന മത്സരം കഴിയാന്‍ കാത്ത് നില്‍ക്കാതെ ബ്ലാസ്റ്റേഴ്സ് സെമിയിലെത്തിയിരുന്നു.
20 കളികളില്‍ നിന്ന് 34 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണ്. 20 കളികളില്‍ നിന്ന് 9 ജയവും 7 സമനിലയും 4 തോല്‍വിയുമായാണ് ടീം പ്ലേ ഓഫ് ഉറപ്പിച്ചത്. 20 മത്സരങ്ങളിൽനിന്ന് 19 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ഗോവ ഈ സീസനിലെ മത്സരങ്ങൾ അവസാനിപ്പിച്ചത്.
2016ന് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് സെമിയിലെത്തുന്നത്. 40 പോയിന്റുമായി ജംഷ്ഡ്പൂര്‍ എഫ്സിയാണ് തലപ്പത്ത്, ഹൈദരാബാദ് എഫ്സി 38 പോയിന്റുമായി രണ്ടാമും 37 പോയിന്റുമായി എടികെ മോഹന്‍ ബഗാന് എന്നീ ടീമുകള്‍ നേരത്തെ സെമി ഉറപ്പിച്ചിരുന്നു. നാളത്തെ എടികെ മോഹന്‍ ബഗാന്-ജംഷഡ്പൂര്‍ എഫ്സി മത്സരത്തിൽ ഗ്രൂപ്പ് ചാമ്പ്യൻമാരെ അറിയാം.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.