HOME » NEWS » Sports » ISL FOUR FOREIGN PLAYERS TEAM

ISL 2021-22 | ഐഎസ്എല്ലിൽ മാറ്റങ്ങൾ വരുന്നു; ഇനി ഒരു ടീമിലെ പ്ലേയിങ് ഇലവനിൽ നാല് വിദേശികൾ മാത്രം

കൂടുതൽ ഇന്ത്യൻ താരങ്ങൾക്ക് അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് ഈ പുതിയ ഭേദഗതി എന്നതാണ് അറിയാൻ കഴിയുന്നത്.

News18 Malayalam | news18-malayalam
Updated: June 8, 2021, 9:30 PM IST
ISL 2021-22 | ഐഎസ്എല്ലിൽ മാറ്റങ്ങൾ വരുന്നു; ഇനി ഒരു ടീമിലെ പ്ലേയിങ് ഇലവനിൽ നാല് വിദേശികൾ മാത്രം
ISL
  • Share this:


മാറ്റങ്ങൾക്ക് വിധേയമാകാൻ ഒരുങ്ങി ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എല്‍). ഐഎസ്എല്ലിന്റെ നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ് എസ് ഡി എൽ) ടൂർണമെന്റിലെ ചില നിയമങ്ങളില്‍ ഭേദഗതി വരുത്തിയതായി അറിയിച്ചു. അവർ അറിയിച്ചത് പ്രകാരം ഇനി മുതൽ ടൂർണമെന്റിൽ കളിക്കുന്ന എല്ലാ ടീമുകൾക്കും കളത്തിൽ ഒരേ സമയം നാല് വിദേശി താരങ്ങളെ മാത്രമേ ഇറക്കാൻ കഴിയുകയുള്ളൂ. പുതിയ സീസണില്‍ ഇതോടെ ഒരു ടീമിന്റെ പ്ലെയിങ് ഇലവനില്‍ ഏഴു ഇന്ത്യന്‍ താരങ്ങള്‍ താരങ്ങൾ ഉണ്ടാകും എന്ന് വ്യക്തമായി. കൂടുതൽ ഇന്ത്യൻ താരങ്ങൾക്ക് അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് ഈ പുതിയ ഭേദഗതി എന്നതാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞ സീസണ്‍ വരെ ഒരു ടീമിന്റെ പ്ലെയിങ് ഇലവനില്‍ പരമാവധി അഞ്ചു വിദേശ കളിക്കാരും ബാക്കി ആറു ഇന്ത്യന്‍ താരങ്ങൾ എന്നിങ്ങനെയായിരുന്നു കളിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തിയാണ് വിദേശ താരങ്ങളുടെ എണ്ണം അഞ്ചിൽ നിന്നും നാലാക്കി കുറച്ചിരിക്കുന്നത്.

ഇന്ത്യയിൽ ഫുട്ബോളിന്റെ നിലവാരം ഉയർത്തുക, കളിയുടെ പ്രചാരം കൂട്ടുക എന്ന ലക്ഷ്യത്തോടെ റിലൈൻസിന്റെ നേതൃത്ത്വത്തിൽ 2014ലാണ് ഐഎസ്എല്ലിനു തുടക്കമായത്. ഇന്ത്യയിലെ പുരാതന ലീഗായ ഐ ലീഗിനെ മറികടന്ന് വളരെ പെട്ടെന്നാണ് ഇന്ത്യയിലെ ഒന്നാം നിര ലീഗായി മാറിയത്. ടൂർണമെന്റ് തുടങ്ങിയ സമയത്ത് ഒരു ടീമിന് അവരുടെ പ്ലെയിങ് ഇലവനില്‍ ആറു വിദേശ താരങ്ങളെ ഇറക്കാനുള്ള അനുമതി ഉണ്ടായിരുന്നു. ആദ്യ സീസണിൽ തന്നെ മികച്ച പ്രതികരണം ലഭിച്ചതോടെ പിന്നീടുള്ള വർഷങ്ങളിൽ കൂടുതല്‍ ഭേദഗതികള്‍ വന്നുകൊണ്ടിരുന്നു. ഇന്ത്യയിലെ പ്രീമിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കൂടിയായ ഐഎസ്എല്ലിനെ കൂടുതൽ മികച്ചതാക്കാൻ ഉള്ള ശ്രമത്തിലാണ് അധികൃതർ. വിദേശ താരങ്ങളുടെ എണ്ണത്തിൽ മാറ്റം കൊണ്ടുവന്നത് ഇതിലേക്ക് വിരൽ ചൂണ്ടുന്നു.

ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ടീമുകളിൽ ഇന്ത്യന്‍ താരങ്ങളുടെ പങ്കാളിത്തം ഓരോ വര്‍ഷം തോറും വർധിപ്പിച്ചു കൊണ്ടുവരികയാണ്. 2017-18 സീസണിൽ ചുരുങ്ങിയത് ആറു ഇന്ത്യന്‍ താരങ്ങള്‍ പ്ലെയിങ് ഇലവനില്‍ വേണമെന്ന നിര്‍ദേശം വെച്ച ഭരണ സമിതി 2021-22 സീസണില്‍ ഇത് വീണ്ടും ഉയർത്തി ഏഴിലെത്തിച്ചിരിക്കുകയാണ്.

Also read- ഐ എസ് എല്‍: കേരള ബ്ലാസ്റ്റേഴ്സിന് ട്രാന്‍സ്ഫര്‍ വിലക്കേര്‍പ്പെടുത്തി ഫിഫ; നടപടി വിദേശ താരത്തിന് കരാര്‍ തുക നല്‍കാത്തതില്‍

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്‌സി) ക്ലബ്ബ് മല്‍സരങ്ങളുടെ ചട്ടങ്ങള്‍ക്കു വിധേയമായാണ് വിദേശ കളിക്കാരുടെ എണ്ണം പരമാവധി നാലായി പരിമിതപ്പെടുത്തിയത്. ഇതിനു പുറമെ വരാൻ പോകുന്ന സീസണില്‍ ഒരു ടീമിന് പരമാവധി ആറു വിദേശ താരങ്ങളെ മാത്രമേ ടീമിലെടുക്കാന്‍ കഴിയൂ. ഇവരിലൊരാള്‍ ഏഷ്യയിൽ നിന്നുള്ള ഒരു താരമായിരിക്കണം. വിദേശതാരം മാര്‍ക്യൂ താരമാണെങ്കില്‍ മാത്രമെ ഏഴാമതൊരാളെ ടീമിലെത്തിക്കാന്‍ സാധിക്കൂ. പുതിയ സീസണിലെ മറ്റൊരു പ്രധാന മാറ്റം ഡെവലപ്‌മെന്റ് പ്ലെയര്‍ സൈനിങ് രണ്ടില്‍ നിന്നും നാലാക്കി ഉയര്‍ത്തിയെന്നതാണ്. ഇങ്ങനെ സൈൻ ചെയുന്ന നാലു പേരില്‍ രണ്ടു പേര്‍ മല്‍സരത്തിനുള്ള ടീമില്‍ ഉണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ സീസണില്‍ ഇത്തരത്തിൽ ടീമിലെടുത്ത ചില കളിക്കാരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആകാശ് മിശ്ര, അപൂയ, ജീക്‌സണ്‍ സിങ്, മലയാളി താരം കെപി രാഹുല്‍, ആശിഷ് റായ് എന്നിവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയിലെ യുവ ഫുടബോൾ താരങ്ങളുടെ കളിമികവിൽ വന്ന വളര്‍ച്ച അടിവരയിടുന്ന തകര്‍പ്പന്‍ പ്രകടനങ്ങളാണ്‌ ഇവർ കാഴ്ച്ചവെച്ചത്.

Also read- Sunil Chhethri | ഇന്ത്യയുടെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് സുനിൽ ഛേത്രി - ഇന്ത്യൻ നായകൻ്റെ പ്രകടനത്തെ പ്രശംസിച്ച് ബൈച്ചുങ് ബൂട്ടിയ

ഇത് കൂടാതെ പുതിയ സീസണില്‍ ഒരു ടീമിന് തങ്ങളുണ്ട് സംഘത്തിൽ ഉൾപെടുത്താൻ കഴിയുന്ന താരങ്ങളുടെ എണ്ണം 35 ആക്കി ഉയർത്തിയിട്ടുണ്ട്. ഇതിൽ മൂന്നു പേർ ഗോള്‍ കീപ്പര്‍മാരായിരിക്കണം. ഈ 35 പേരെ കൂടാതെ ഒരു ഇന്ത്യന്‍ താരത്തിനു പരുക്കേല്‍ക്കുകയാണെങ്കില്‍ പകരം ഉള്‍പ്പെടുത്താവുന്ന ഒരു താരത്തെക്കൂടി ക്ലബ്ബിന് തങ്ങള്‍ക്കൊപ്പം കൂട്ടാം. ഇതുകൂടാതെ ടീമുകൾക്ക് താരങ്ങളെ ടീമിൽ ഉൾപ്പെടുത്താനായി മുടക്കാവുന്ന പരമാവധി തുക 16.5 കോടിയായി തന്നെ നിലനിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.Summary
ISL meets new regulation, only four foreign players would feature in the playing eleven
Published by: Naveen
First published: June 8, 2021, 9:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories