ഐഎസ്എല്ലില്‍ (ISL) ഇന്ന് നടന്ന കേരള ബ്ലാസ്റ്റേഴ്സ്- മോഹന്‍ ബഗാന് മത്സരം സമനിലയില്‍ പിരിഞ്ഞു. ആവേശകരമായ മത്സരത്തില്‍ അവസാന നിമിഷത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടത്. 96ആം മിനുട്ടില്‍ ഗോള്‍ നേടിക്കൊണ്ട് മോഹന്‍ ബഗാന് ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ പിടിക്കുകയായിരുന്നു.
മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, എടികെ താരം പ്രബീര്‍ ദാസ് എന്നിവര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഏഴാം മിനിറ്റിലും 64ആം മിനിറ്റിലും നായകന് അഡ്രിയാന്‍ ലൂണയാണ് കേരളത്തിനായി ഗോളുകള്‍ നേടിയത്.
ഗംഭീര പ്രകടനമായിരുന്നു ഇരു ടീമുകളും ഇന്ന് കാഴ്ചവെച്ചത്. ഏഴാം മിനുട്ടില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ ലീഡ് എടുത്തു. സഹലിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് ലൂണ ആണ് എടുത്തത്. ലൂണയുടെ ഫ്രീകിക്ക് മനോഹരമായി വലയിലേക്ക് കയറി. എന്നാല്‍ ഈ ഗോള്‍ അധികം സമയം ആഘോഷിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സിനായില്ല.
അടുത്ത മിനുട്ടില്‍ തന്നെ ബഗാന് സമനില കണ്ടെത്തി. വലതു വിങ്ങിലൂടെ വന്ന അറ്റാക്കില്‍ പ്രിതം കൊടാല്‍ നല്കിയ ക്രോസ് അനായാസം ഡേവിഡ് വില്യംസ് വലയില്‍ എത്തിച്ചു. പിന്നീട് കേരള ബ്ലാസ്റ്റേഴ്സും മോഹന്‍ ബഗാനും ഒരു പോലെ ആക്രമിച്ചു കളിച്ചു.
— K e r a l a B l a s t e r s F C (@KeralaBlasters) February 19, 2022
രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കുകള്‍ തുടര്‍ന്നു. 64ആം മിനുട്ടില്‍ ലൂണ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് തിരികെ നല്‍കിയത്. അസാധ്യം എന്ന് തോന്നിയ ആങ്കിളില്‍ നിന്നായിരുന്നു ലൂണയുടെ ഗോള്‍. ഈ ഗോളിന് ശേഷം ഡിഫന്‍സീഫ് പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ ആറാം മിനുട്ടില്‍ കൗകോയിലൂടെ ബഗാന് സമനില കണ്ടെത്തി ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചു തകര്‍ത്തു.
സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് 27 പോയിന്റുമായി പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്ത് നില്‍ക്കുകയാണ്. മോഹന്ബഗാന് 30 പോയിന്റ് ആണുള്ളത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.