• HOME
  • »
  • NEWS
  • »
  • sports
  • »
  • ISL |ബ്ലാസ്റ്റേഴ്സ് തിരികെ വിജയട്രാക്കില്‍; ഈസ്റ്റ് ബംഗാളിനെതിരെ ജയം

ISL |ബ്ലാസ്റ്റേഴ്സ് തിരികെ വിജയട്രാക്കില്‍; ഈസ്റ്റ് ബംഗാളിനെതിരെ ജയം

ഈസ്റ്റ് ബംഗാളിനെതിരായ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയമാണിത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തെത്തി.

  • Share this:
    ഐഎസ്എല്ലില്‍ (ISL) കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) വിജയവഴിയിലേക്ക് തിരികെയെത്തി. ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. ഈസ്റ്റ് ബംഗാളിനെതിരായ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയമാണിത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തെത്തി.


    ഇന്ന് ഒരുപാട് മാറ്റങ്ങള്‍ നടത്തേണ്ടി വന്നു എങ്കിലും ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യം ആണ് കണ്ടത്. പക്ഷെ നല്ല അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേരളത്തിന് ആയില്ല. 25ആം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്നുള്ള ജീക്‌സണ്‍ന്റെ ഹെഡ്ഡര്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ കൈപ്പിടിയിലൊതുക്കി. മൂന്നു മിനിറ്റിന് ശേഷം വലതു വിങ്ങില്‍ നിന്ന് വന്ന അറ്റാക്കിന് ഒടുവില്‍ സഹല്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും ലക്ഷ്യം തെറ്റി.


    രണ്ടാം പകുതി ആരംഭിച്ച് നാലാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. പൂട്ടിയ എടുത്ത കോര്‍ണര്‍ എനസ് സിപോവിച്ച് ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തിന് മുകളിലൂടെ ഉയര്‍ന്നു ചാടി ഹെഡ് ചെയ്ത് വലയിലെത്തിച്ചു.

    15 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. 17 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ 10ആം സ്ഥാനത്താണ്. 29 പോയിന്റുമായി ഹൈദരാബാദ് ഒന്നാമതും 26 പോയിന്റുമായി എടികെ മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്തുമാണ്.
    Published by:Sarath Mohanan
    First published: