നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Kerala Blasters | രാഹുലിന്റെ പരിക്ക്; ചികിത്സക്കായി മുംബൈയിലേക്ക് കൊണ്ടുപോകും; ഒരു മാസത്തോളം പുറത്ത്

  Kerala Blasters | രാഹുലിന്റെ പരിക്ക്; ചികിത്സക്കായി മുംബൈയിലേക്ക് കൊണ്ടുപോകും; ഒരു മാസത്തോളം പുറത്ത്

  മോഹൻ ബഗാനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ രാഹുലിന് പരിക്ക് പറ്റുകയായിരുന്നു

  Image: Kerala Blasters, Twitter

  Image: Kerala Blasters, Twitter

  • Share this:
   ഐഎസ്എൽ (ISL) എട്ടാം സീസണിലെ ഉദ്‌ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനുമായുള്ള (ATK Mohun Bagan) മത്സരത്തിനിടെ പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) മലയാളി താരം കെ പി രാഹുലിന് (K P Rahul) കൂടുതൽ മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. രാഹുലിന്റെ പരിക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടു.

   രാഹുലിന്റെ പരിക്ക് സാരമുള്ളതാണെന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി താരത്തെ മുംബൈയിലേക്ക് മാറ്റുമെന്നും ബ്ലാസ്റ്റേഴ്‌സ് താരത്തെ കുറിച്ചുള്ള പ്രസ്താവനയിൽ അറിയിച്ചു. രാഹുലിന്റെ നാഭീഭാഗത്തുള്ള പേശിക്ക് പരിക്ക് (Groin Muscle tear) പറ്റിയിയിട്ടുണ്ടെന്നാണ് ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കിയത്. പരിക്കിനെ തുടർന്ന് നാല് മുതൽ ആറാഴ്ച വരെ താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റായ മാർക്കസ് മെർഗുലാവോയും (Marcus Mergulhao) വെളിപ്പെടുത്തിയിരുന്നു.

   മോഹൻ ബഗാനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ രാഹുലിന് പരിക്ക് പറ്റുകയായിരുന്നു. 32ാ൦ മിനിറ്റിൽ കളത്തിൽ നിന്നും കയറിയ രാഹുലിന് പകരമായി മറ്റൊരു മലയാളി താരമായ പ്രശാന്താണ് കളത്തിൽ ഇറങ്ങിയത്. മത്സരത്തിൽ പരിക്ക് പറ്റുന്നതിന് മുമ്പ് ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം തന്നെയാണ് താരം പുറത്തെടുത്തത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത് രാഹുലായിരുന്നു. രാഹുലിന്റെ ക്രോസിൽ നിന്ന് സഹലാണ് ഗോൾ നേടിയത്. എന്നാൽ ഗോളിന് വഴിയൊരുക്കിയതിന് പിന്നാലെ രാഹുലിന് പരിക്ക് മൂലം പിന്മാറേണ്ടി വരികയായിരുന്നു.

   Also read- ISL | എട്ടാം സീസണിലെ ആദ്യ സമനില; ഒപ്പത്തിനൊപ്പം പോരാടി ജംഷഡ്‌പൂരും ഈസ്റ്റ് ബംഗാളും

   രാഹുൽ എത്രയും പെട്ടെന്ന് തന്നെ പരിക്കിൽ മോചിതനായി എത്തട്ടേയെന്നും ബ്ലാസ്റ്റേഴ്‌സ് കുറിച്ചു. ആദ്യത്തെ മത്സരത്തിൽ മോഹൻ ബഗാനെതിരെ 4 - 2 ന്റെ തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് നോർത്ത് ഈസ്റ്റ് യൂണൈറ്റഡാണ് (North East United) അടുത്ത എതിരാളികൾ. നവംബർ 25 ന് വൈകീട്ട് 7.30 നാണ് മത്സരം.

   Summary : Kerala Blasters give injury update of their mid-fielder Rahul K P
   Published by:Naveen
   First published:
   )}