നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • തുടക്കം ഉഷാറാക്കാൻ ബ്ലാസ്റ്റേഴ്‌സ്; സർപ്രൈസ് താരമായി ബിജോയ്; മോഹൻ ബഗാനെതിരെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനെ അറിയാം

  തുടക്കം ഉഷാറാക്കാൻ ബ്ലാസ്റ്റേഴ്‌സ്; സർപ്രൈസ് താരമായി ബിജോയ്; മോഹൻ ബഗാനെതിരെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനെ അറിയാം

  കരുത്തരായ കൊൽക്കത്ത ടീമിനെതിരെ ജയം നേടി ടൂർണമെന്റിലെ മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജം സംഭരിക്കാനാകും സെർബിയൻ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് കീഴിൽ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

  Image : Kerala Blasters, Twitter

  Image : Kerala Blasters, Twitter

  • Share this:
   ഐഎസ്എല്‍ (ISL) എട്ടാം സീസണിലെ തുടക്കം ഉഷാറാക്കാൻ കച്ചകെട്ടി ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters). ഉദ്ഘാടന മത്സരത്തില്‍ എ ടി കെ മോഹന്‍ ബഗാനാണ് (ATK Mohun Bagan) ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനം തിരുത്തിക്കുറിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഇറങ്ങുന്നത്.

   കരുത്തരായ കൊൽക്കത്ത ടീമിനെതിരെ ജയം നേടി ടൂർണമെന്റിലെ മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജം സംഭരിക്കാനാകും സെർബിയൻ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് കീഴിൽ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ടൂർണമെന്റിൽ ആദ്യത്തെ മത്സരത്തിന് ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് നിരയിൽ മൂന്ന് മലയാളികളാണ് ഇടം നേടിയിരിക്കുന്നത്. സഹൽ അബ്ദുൽ സമദ് (Sahal Abdul Samad), രാഹുൽ കെ പി (Rahul K P) എന്നിവർക്ക് പുറമെ ആരാധകർക്ക് സർപ്രൈസ് നൽകിക്കൊണ്ട് ബിജോയ് (Bijoy) ആദ്യ ഇലവനിൽ ഇടം നേടി. പ്രതിരോധ നിരയിലാണ് താരം കളിക്കുക.

   ബ്ലാസ്റ്റേഴ്സിന്‍റെ ഈ സീസണിലെ ഏറ്റവും മികച്ച സൈനിംഗുകളെന്ന് വിലയിരുത്തപ്പെടുന്ന സ്പാനിഷ് താരം അൽവാരോ വാസ്‌ക്വസും ഉറുഗ്വായ് താരം അഡ്രിയാൻ ലൂണയും ആദ്യ ഇലവനിൽ ഇടം നേടിയിട്ടുണ്ട്. സ്പാനിഷ് ലീഗിലും പ്രീമിയർ ലീഗിലും കളിച്ച് പരിചയമുള്ള വാസ്‌ക്വസിന്റെ മികവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ പ്രതീക്ഷ വെക്കുന്നുണ്ട്. മധ്യനിരയിൽ കളം നിറഞ്ഞു കളിക്കാൻ മികവുള്ള താരമായ അഡ്രിയാൻ ലൂണയും പ്രതീക്ഷ നൽകുന്നു.


   മുന്നേറ്റ നിരയില്‍ അര്‍ജന്റീനിയന്‍ താരം ഹോർജെ പെരേര ഡയസാണ് വാസ്‌ക്വസിന് കൂട്ടായെത്തുന്നത്. കടുപ്പമുള്ള ലീഗുകളിൽ കളിച്ചു പരിചയമുള്ള താരം ഐഎസ്എല്ലിലും തിളങ്ങുമെന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്. നാലാമത്തെ വിദേശ താരമായി എത്തുന്നത് ക്രൊയേഷ്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള മാർകോ ലെസ്‌കോവിച്ചാണ്.

   മൂന്ന് മലയാളി താരങ്ങൾക്ക് പുറമെ ആൽബിനോ ഗോമസ്, ഹർമൻജോത് ഖബ്ര, ജെസ്സെൽ കാർനെയ്‌റോ, ജീക്സൺ സിങ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് നിരയിലെ മറ്റ് ഇന്ത്യൻ താരങ്ങൾ. ഇതിൽ ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ ഖബ്രയ്ക്ക് അരങ്ങേറ്റ മത്സരമാണ്.

   മറുവശത്ത് മോഹൻ ബഗാന്റെ നിരയിൽ ഫിൻലൻഡ്‌ താരമായ ജോണി കൗക്കോ ഐഎസ്എല്ലിൽ അരങ്ങേറ്റം നടത്തുമ്പോൾ, ഹ്യൂഗോ ബൗമോ, ലിസ്റ്റൺ കൊളാസോ എന്നിവർ ഐഎസ്എല്ലിൽ കൊൽക്കത്തയുടെ ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കുകയാണ്.

   കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ കിരീടം തേടിയിറങ്ങുമ്പോള്‍ മൂന്ന് തവണ ചാമ്പ്യന്മാരായതിന്‍റെ കരുത്തുമായാണ് എടികെ മോഹൻ ബഗാന്‍ വരുന്നത്.
   Published by:Naveen
   First published:
   )}