• HOME
  • »
  • NEWS
  • »
  • sports
  • »
  • Kerala Blasters | 'സെമിയിൽ എത്തിയാൽ ഫൈനലിലേക്ക്'; ബ്ലാസ്റ്റേഴ്‌സിലും ഒപ്പം ഐഎസ്എൽ ചരിത്രത്തിലും പ്രതീക്ഷയർപ്പിച്ച് ആരാധകർ

Kerala Blasters | 'സെമിയിൽ എത്തിയാൽ ഫൈനലിലേക്ക്'; ബ്ലാസ്റ്റേഴ്‌സിലും ഒപ്പം ഐഎസ്എൽ ചരിത്രത്തിലും പ്രതീക്ഷയർപ്പിച്ച് ആരാധകർ

തങ്ങളുടെ ടീം മികച്ച പ്രകടനം നടത്തുമെന്നുള്ള വിശ്വാസത്തിന് പുറമെ ഐഎസ്എല്ലിലെ ഒരു ചരിത്രത്തിൽ കൂടി പ്രതീക്ഷ വെച്ചാകും അവർ ഇന്നത്തെ മത്സരം കാണുക

  • Share this:
    കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഐഎസ്എല്ലിലെ (ISL 2021-22) രണ്ടാം പാദ സെമി ഫൈനലിനായി (Second Leg Semi final) ഇറങ്ങുമ്പോൾ ടീമിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഒരുപാട് സീസണുകളിലെ മോശം പ്രകടനങ്ങൾക്കൊടുവിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഉയിർത്തെഴുന്നേൽപ്പ് കണ്ട സീസണിൽ ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തിയതിന് പുറമെ ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനം നടത്തിയെന്നതിന്റെ കൂടി സന്തോഷത്തിലാണ് ആരാധാകർ.

    തുടർച്ചയായ സീസണുകളിൽ ബ്ലാസ്റ്റേഴ്സിന്റെ തോൽവികളിൽ നിരാശരാകേണ്ടി വന്ന അവർക്ക് ഈ സീസണിൽ ഇവാൻ വുകോമനോവിച്ചും (Ivan Vukomanovic) സംഘവും മികച്ച പ്രകടനങ്ങളും ജയങ്ങളും കൊണ്ട് അവരെ ആനന്ദത്തിൽ ആറാടിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ടീം സെമി ഫൈനലിൽ എത്തിനിൽക്കുന്ന വേളയിൽ ആരാധകരും ഏറെ പ്രതീക്ഷയിലാണ്. തങ്ങളുടെ ടീം മികച്ച പ്രകടനം നടത്തുമെന്നുള്ള വിശ്വാസത്തിന് പുറമെ ഐഎസ്എല്ലിലെ ഒരു ചരിത്രത്തിൽ കൂടി പ്രതീക്ഷ വെച്ചാകും അവർ ഇന്നത്തെ മത്സരം കാണുക. ഐഎസ്എല്ലിൽ ഇതുവരെ കിരീടം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ടൂർണമെന്റ് ചരിത്രത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ കളിച്ചിട്ടുള്ള സെമി ഫൈനൽ മത്സരങ്ങളിൽ ഒന്ന് പോലും തോറ്റിട്ടില്ല. ഇന്ന് ജംഷഡ്‌പൂരിനെതിരെ (Jamshedpur FC) ഇറങ്ങുമ്പോൾ ഈ ചരിത്രം ബ്ലാസ്റ്റേഴ്സിന് കൂട്ടാകണേ എന്നുകൂടിയാകും ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രാർത്ഥിക്കുക.

    Also read- ISL | ഒടുവിൽ കാണികളെ വരവേൽക്കാൻ ഒരുങ്ങി ഐഎസ്എല്ലും; ഫറ്റോർദയിലെ കലാശപ്പോര് ആവേശപ്പൂരമാകും

    ഐഎസ്എല്ലിന്റെ ചരിത്രത്തിൽ രണ്ട് തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിൽ കളിച്ചിട്ടുള്ളത്. അങ്ങേയറ്റം നാടകീയതയും അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരങ്ങളായിരുന്നു ഈ രണ്ട് സെമി ഫൈനലുകളും. ഒരെണ്ണത്തിൽ എക്സ്ട്രാ ടൈമിൽ ജയം നേടിയപ്പോൾ മറ്റൊന്നിൽ പെനാൽറ്റി ഷൂട്ടൗട്ടിനൊടുവിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് ജയം നേടിയത്.

    ഐഎസ്എല്ലിന്റെ പ്രാഥമിക സീസണിൽ, 2014ലായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആദ്യമായി സെമിയിലെത്തിയത്. ചെന്നൈയിൻ എഫ്‌സിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. കൊച്ചിയിൽ നടന്ന ആദ്യ പാദത്തിൽ ചെന്നൈയിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളിന്റെ ജയം നേടി മുൻ‌തൂക്കം നേടിയ ബ്ലാസ്റ്റേഴ്സിന് പക്ഷെ രണ്ടാം പാദത്തിൽ ചെന്നൈയിൻ തിരിച്ചടി നൽകി. ചെന്നൈയിൽ നടന്ന രണ്ടാം പാദത്തിൽ നിശ്ചിത സമയത്ത് മൂന്ന് ഗോളുകൾ തിരിച്ചടിച്ച് അവർ മത്സരം സമനിലയാക്കി. ഇതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. ഒടുവിൽ സ്റ്റീവൻ പിയേഴ്‌സൺ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് കടക്കുകയായിരുന്നു.

    Also read- Kerala Blasters | 'ആത്മസംതൃപ്തിയുടെ അടക്കിപ്പിടിച്ച ആവേശം'; കണ്ണുനിറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സിന്റെ കുഞ്ഞാരധകന്‍; വീഡിയോ

    പിന്നീട് 2016-ലാണ് ബ്ലാസ്റ്റേഴ്‌സ് സെമി കളിച്ചത്. ബ്ലാസ്റ്റേഴ്‌സ് അവസാനമായി സെമിയിൽ എത്തിയതും ഈ സീസണിൽ ആയിരുന്നു ഡൽഹി ഡൈനാമോസ് ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കൊച്ചിയിലെ ആദ്യപാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ് മുൻതുക്കം നേടി. എന്നാൽ രണ്ടാം പാദം ഡൽഹി 2-1ന് ജയിച്ചതോടെ മത്സരം സമനിലയായി. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്കും അവിടുന്ന് ഫൈനലിലേക്കും നീളുകയായിരുന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ ഡൽഹി എടുത്ത മൂന്ന് കിക്കുകൾ പാഴായപ്പോൾ നാലെണ്ണത്തിൽ മൂന്നെണ്ണം ലക്ഷ്യത്തിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് കടക്കുകയായിരുന്നു.

    Also read- Kerala Blasters | ആര്‍ത്തിരമ്പി 'മഞ്ഞക്കടല്‍'; ആവേശമായി കൊച്ചിയിലെ ഫാന്‍ പാര്‍ക്ക്

    ഐഎസ്എൽ സെമിയിലെ മേൽകൈക്ക് പുറമെ ലീഗിലെ മറ്റൊരു ചരിത്രം കൂടി ബ്ലാസ്റ്റേഴ്സിന് കൂട്ടുണ്ട്. ഐഎസ്എൽ ലീഗ് ഘട്ടത്തിൽ തോൽപ്പിക്കാൻ കഴിയാത്ത ടീമാണ് സെമിയിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളിയെങ്കിൽ അവരെ മറികടന്ന് ഫൈനലിലേക്ക് ബ്ലാസ്റ്റേഴ്‌സ് കടക്കുമെന്നാണ് ചരിത്രം. ബ്ലാസ്റ്റേഴ്‌സ് സെമി കളിച്ച സീസണുകളിൽ എതിരാളികളായി വന്ന ചെന്നൈയിനെയും ഡൽഹിയെയും അതാത് സീസണുകളിലെ ലീഗ് ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ സെമിയിൽ എത്തിയപ്പോൾ കഥ മാറുകയായിരുന്നു. ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായി നിൽക്കുന്ന ജംഷഡ്‌പൂരിനെയും ബ്ലാസ്റ്റേഴ്സിന് ലീഗ് ഘട്ടത്തിൽ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ലീഗിലെ ആദ്യ മത്സരം സമനിലയായിരുന്നെങ്കിൽ രണ്ടാം മത്സരത്തിൽ ജംഷഡ്‌പൂർ ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചിരുന്നു.

    Also read- ISL |'കുങ്ഫു സഹല്‍'! ജംഷദ്പൂരിനെ വീഴ്ത്തി ഫൈനലിലേക്ക് ഒരു പടി കൂടി അടുത്ത് ബ്ലാസ്റ്റേഴ്‌സ്

    നീണ്ട ആറ് വർഷങ്ങൾക്കൊടുവിൽ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് വീണ്ടും സെമിയിൽ എത്തിനിൽക്കുമ്പോൾ ഈ ചരിത്രങ്ങൾ എല്ലാം ആരാധകരുടെ പ്രതീക്ഷയേറ്റുകയാണ്. ജംഷഡ്‌പൂരിനെതിരെ ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ ജയം നേടാനായത് ഇന്നത്തെ മത്സരത്തിന് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് മാനസിക ആധിപത്യം നൽകും. മലയാളി താരം സഹല്‍ അബ്ദു സമദ് നേടിയ ഗോളിലായിരുന്നു ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ലീഗ് ഷീൽഡ് ജേതാക്കളായ ജംഷഡ്‌പൂരിനെ തോൽപ്പിച്ചത്.
    Published by:Naveen
    First published: