ജംഷെഡ്പൂരിനെതിരെ ആദ്യ ജയംതേടി ബ്ലാസ്റ്റേഴ്സ്
Updated: December 4, 2018, 2:00 PM IST
Updated: December 4, 2018, 2:00 PM IST
കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് നിര്‍ണായക മത്സരം. സീസണിലെ അഞ്ചാം ഹോം മത്സരത്തില്‍ ജംഷെഡ്പൂര്‍ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. ഇന്നും ജയിക്കാനായില്ലെങ്കില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാകും
ആദ്യ മത്സരം മാറ്റിനിര്‍ത്തിയാല്‍ കേരള ബ്ലാസ്റ്റേഴ്സിന് സീസണില്‍ ഓര്‍ത്തിരിക്കാന്‍ കാര്യമായി ഒന്നുമില്ല. ഒമ്പത് കളിയില്‍ നിന്ന് എട്ട് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് നിലവില്‍ ഏഴാം സ്ഥാനത്താണ്. കളിച്ച നാല് ഹോം മത്സരങ്ങളില്‍ രണ്ട് തോല്‍വിയും രണ്ട് സമനിലയുമാണ് മഞ്ഞപ്പടയുടെ അക്കൗണ്ടിലുള്ളത്. ടീമിന്റെ പ്രകടനത്തില്‍ ആരാധകര്‍ നിരാശ പരസ്യമായി പങ്കുവെച്ച സാഹചര്യത്തില്‍ ഇന്ന് ജയിക്കാനായില്ലെങ്കില്‍ ആരാധകരുടെ പ്രതികരണം എങ്ങിനെയാകുമെന്നത് കണ്ടറിയേണ്ടി വരും.
Also Read: 'ലൂക്കാ ദ ബ്യൂട്ടി'; ഈ വര്‍ഷം നേടുന്നത് മികച്ച താരത്തിനുള്ള നാലാം പുരസ്കാരം
ജംഷെഡ്പൂരിനെതിരായ മത്സരത്തില്‍ സന്ദേശ് ജിങ്കാനും സികെ വിനീതും ആദ്യ ഇലവനില്‍ തിരിച്ചെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്ത് വില കൊടുത്തും മൂന്ന് പോയിന്റ് സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് പരിശീലകന് ഡേവിഡ് ജെയിംസ് പറഞ്ഞിട്ടുണ്ട്.
Dont MIss: ഓസീസില്‍ പരമ്പര നേടാന്‍ കോഹ്ലിക്ക് സ്പെഷ്യല്‍ ടിപ്പുമായി സച്ചിന്പത്ത് കളിയില്‍ നിന്ന് 15 പോയിന്റുമായി ബ്ലാസ്റ്റേഴ്സിനെക്കാള്‍ ഏറെ മുന്നിലാണ് ജംഷെഡ്പൂര്‍ എഫ്സി. ഇന്നത്തെ മത്സരം ജയിക്കാനായാല്‍ അവര്‍ക്ക് രണ്ടാമതെത്താന്‍ കഴിയും. ഐഎസ്എല്ലില്‍ ഇതുവരെ ബ്ലാസ്റ്റേഴ്സിന് ജംഷെഡ്പൂരിനെ തോല്പിക്കാനായിട്ടില്ലെന്നതും മഞ്ഞപ്പടയ്ക്ക് തിരിച്ചടിയാണ്.
ആദ്യ മത്സരം മാറ്റിനിര്‍ത്തിയാല്‍ കേരള ബ്ലാസ്റ്റേഴ്സിന് സീസണില്‍ ഓര്‍ത്തിരിക്കാന്‍ കാര്യമായി ഒന്നുമില്ല. ഒമ്പത് കളിയില്‍ നിന്ന് എട്ട് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് നിലവില്‍ ഏഴാം സ്ഥാനത്താണ്. കളിച്ച നാല് ഹോം മത്സരങ്ങളില്‍ രണ്ട് തോല്‍വിയും രണ്ട് സമനിലയുമാണ് മഞ്ഞപ്പടയുടെ അക്കൗണ്ടിലുള്ളത്. ടീമിന്റെ പ്രകടനത്തില്‍ ആരാധകര്‍ നിരാശ പരസ്യമായി പങ്കുവെച്ച സാഹചര്യത്തില്‍ ഇന്ന് ജയിക്കാനായില്ലെങ്കില്‍ ആരാധകരുടെ പ്രതികരണം എങ്ങിനെയാകുമെന്നത് കണ്ടറിയേണ്ടി വരും.
Also Read: 'ലൂക്കാ ദ ബ്യൂട്ടി'; ഈ വര്‍ഷം നേടുന്നത് മികച്ച താരത്തിനുള്ള നാലാം പുരസ്കാരം
Loading...