പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചെന്നൈയ്ൻ എഫ് സിക്ക് വിജയം. ഐ എസ് എല്ലിലെ ഈ സീസണിലെ അഞ്ചാം മത്സരം ആയിരുന്നു ഇന്ന് നടന്നത്. കഴിഞ്ഞ സീസണിൽ ഫൈനലിൽ എത്തിയ ടീമാണ് ചെന്നെയിൻ. ജംഷദ്പുരിനെയാണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയത്.
മൂന്നു ഗോളുകളും മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ആയിരുന്നു പിറന്നത്. ഇന്ന് ഹീറോ ഓഫറ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയത് അനിരുദ്ധ ഥാപ്പയാണ്.
കളി തുടങ്ങി അമ്പത്തിനാലാം സെക്കൻഡിൽ ഇന്ത്യൻ താരമായ അനിരുദ്ധ് ഥാപ്പയിലൂടെ ചെന്നൈയിൻ എഫ് സി ആദ്യഗോൾ നേടി. ഐ എസ് എൽ തുടങ്ങിയതിനു ശേഷമുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഗോളുകളിൽ ഒന്നാണിത്.
ഈ സീസണിൽ ഇതുവരെ പിറന്ന ഏറ്റവും വേഗതയേറിയ ഗോളും സീസണിലെ ഒരു ഇന്ത്യക്കാരന്റെ ആദ്യഗോളുമാണ് ഇന്ന് അനിരുദ്ധിലൂടെ പിറന്നത്. ഗോൾ വഴങ്ങിയതോടെ ജംഷദ്പുർ മികച്ച കളി പുറത്തെടുത്തു. ഇരു ടീമുകൾക്കും ഇടയ്ക്ക് ചില അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളുകൾ പിറന്നില്ല.
ഇരുപത്തിയാറാം മിനിറ്റിൽ ചെന്നൈയിൻ എഫ് സിക്ക് രണ്ടാമത്തെ ഗോളും സ്വന്തമായി. പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച ഇസ്മയിൽ ഇസ്മയാണ് രണ്ടാമത്തെ ഗോൾ നേടിയത്. ഇതിനിടയിൽ ജംഷദ്പുർ നായകൻ ഹാർട് ലി പരുക്കേറ്റ് പുറത്തായത് ടീമിനെ സമ്മർദ്ദത്തിലാക്കി. പക്ഷേ, മുപ്പത്തിയേഴാം മിനിറ്റിൽ ജംഷദ്പുർ ഗോളടിച്ചു. വാൽസ്കിസാണ് ചെന്നൈയിക്ക് ആദ്യ മറുപടി ഗോൾ നൽകിയത്.
രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.