നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഐഎസ്എല്ലിന് വീണ്ടും വിസില്‍; പുതിയ പരിശീലകന് കീഴില്‍ ബ്ലാസ്റ്റേഴ്‌സിനിന്ന് ആദ്യ പോരാട്ടം

  ഐഎസ്എല്ലിന് വീണ്ടും വിസില്‍; പുതിയ പരിശീലകന് കീഴില്‍ ബ്ലാസ്റ്റേഴ്‌സിനിന്ന് ആദ്യ പോരാട്ടം

  നെലൊ വിന്‍ഗാദ എന്ന പോര്‍ച്ചുഗല്‍ കോച്ചിനു കീഴില്‍ ടീമിന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് മഞ്ഞപ്പട

  blasters- atk

  blasters- atk

  • Last Updated :
  • Share this:
   കൊച്ചി: നാല്‍പ്പത് ദിവസത്തെ ഇടവേളക്ക് ശേഷം ഐഎസ്എല്ലിന് ഇന്ന് വീണ്ടും വിസില്‍ മുഴങ്ങും. പുതിയ പരിശീലകന് കീഴിലെത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സും എടികെ കൊല്‍ക്കത്തയുമാണ് ഇന്നത്തെ മത്സരം. ഇരു ടീമുകള്‍ക്കും ടൂര്‍ണമെന്റില്‍ തുടരണമെങ്കില്‍ ജയം അനിവാര്യമാണ്.

   12 മത്സരങ്ങളില്‍ നിന്ന് 9 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് സാധ്യത ഏറെക്കുറേ അവസാനിച്ചെങ്കിലും സൂപ്പര്‍ കപ്പിനുള്ള യോഗ്യതയാണ് ലക്ഷ്യം. അതേസമയം എടികെയ്ക്ക് ഇപ്പോഴും അവസാന നാലിലെത്താന്‍ സാധ്യതകളുണ്ട്. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെയെ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സിന് പിന്നീട് നടന്ന പതിനൊന്ന് മത്സരങ്ങളിലും ജയിക്കാനായില്ല.

   Also Read: 'കിവികളെ കൂട്ടിലടച്ച് പെണ്‍പടയും'; മന്ദാനയ്ക്ക് സെഞ്ച്വറി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ വിജയം 9 വിക്കറ്റിന്

   പരാജയങ്ങള്‍ക്കിടെ കോച്ച് ഡേവിഡ് ജെയിംസിനെയും ടീം പുറത്താക്കി. നെലൊ വിന്‍ഗാദ എന്ന പോര്‍ച്ചുഗല്‍ കോച്ചിനു കീഴില്‍ ടീമിന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് മഞ്ഞപ്പട. കൊല്‍ക്കത്തയക്കെതിരെ മികച്ച കളി പുറത്തെടുക്കുമെന്ന് കോച്ചും പറയുന്നു. ബ്ലാസ്‌റ്റേഴ്‌സ് നല്ല ടീമാണെന്നും എന്നാല്‍ തങ്ങള്‍ക്ക് കൃത്യമായ പദ്ധതികളുണ്ടെന്നുമാണ് കൊല്‍ക്കത്തയുടെ പരിശീലകനും മലയാളികളുടെ പ്രിയപ്പെട്ട കൊപ്പലാശാനുമായ സ്റ്റീവ് കൊപ്പല്‍ പറയുന്നത്.

   ട്രാന്‍സ്ഫര്‍ വഴി സികെ വിനീത്, ഹാളിചരണ്‍ നര്‍സാരി തുടങ്ങിയ താരങ്ങള്‍ ടീം വിട്ടതും മിഡ്ഫീല്‍ഡല്‍ സക്കീര്‍ മുണ്ടംപാറക്ക് ആറു കളിയില്‍ വിലക്ക് വന്നതും ബ്ലാസറ്റേഴ്‌സിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നുണ്ട്. സീസണില്‍ ആകെ തോല്‍പ്പിച്ചത് കൊല്‍ക്കത്തയെ മാത്രമാണെന്നതാണ് ടീമിന്റെ ആകെയുള്ള ആശ്വാസം.

   First published:
   )}