കൊച്ചി: തുടർച്ചയായ പരാജയങ്ങൾക്കും മനസ്സുമടുപ്പിക്കുന്ന സമനിലകൾക്കും അവസാനമിട്ട് കേരള ബ്ലാസ്റ്റേഴ്സ്. പുതുവർഷത്തിൽ പുതുജീവനോടെ കത്തിക്കയറിയ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ ഗോൾമഴയിൽ മുക്കി. 5–1നാണ് മഞ്ഞപ്പടയുടെ ത്രസിപ്പിക്കുന്ന വിജയം.
ആറിൽ നാലു ഗോളും ആദ്യ പകുതിയിലാണ് പിറന്നത്. 14ാം മിനിറ്റിൽത്തന്നെ ലീഡ് വഴങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് മൂന്നു ഗോൾ തിരിച്ചടിച്ച് ലീഡ് തിരിച്ചുപിടിച്ചത്. ബ്രസീലിയൻ താരം ബോബോയുടെ ഗോളിലാണ് 14–ാം മിനിറ്റിൽ ഹൈദരാബാദ് ലീഡു നേടിയത്. എന്നാൽ, 18 മിനിറ്റിനിടെ മൂന്നു ഗോൾ നേടിയ ബ്ലാസ്റ്റേഴ്സ് 3–1ന്റെ ലീഡിലാണ് ഇടവേളയ്ക്കു കയറിയത്.
33, 39, 45 മിനിറ്റുകളിൽ ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്ബെച്ചെ, വ്ലാട്കോ ദ്രൊബറോവ്, റാഫേൽ മെസ്സി ബൗളി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡ് വർധിപ്പിച്ചു. 59–ാം മിനിറ്റിൽ സെയ്ത്യാസെൻ സിങ്ങ് നാലാം ഗോൾ നേടിയപ്പോൾ 75–ാം മിനിറ്റിൽ മത്സരത്തിൽ തന്റെ രണ്ടാം ഗോൾ കണ്ടെത്തിയ ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്ബെച്ചെ ടീമിന്റെ ആറാം ഗോളും കുറിച്ചു. ഈ സീസണിൽ ഒരു മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നേടുന്ന കൂടുതൽ ഗോളുകളും ഇതുതന്നെ.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.