നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ISL| ഒരു രാജ്യം പക്ഷെ രണ്ട് നിയമം; ഐഎസ്എല്ലിൽ കാണികളെ പ്രവേശിപ്പിക്കാത്തതിനെതിരെ ബെംഗളൂരു എഫ്‌സി ഉടമ

    ISL| ഒരു രാജ്യം പക്ഷെ രണ്ട് നിയമം; ഐഎസ്എല്ലിൽ കാണികളെ പ്രവേശിപ്പിക്കാത്തതിനെതിരെ ബെംഗളൂരു എഫ്‌സി ഉടമ

    ഒരുവശത്ത് ക്രിക്കറ്റ് മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനം അനുവദിക്കൂമ്പോൾ മറുവശത്ത് ഫുട്ബോൾ മത്സരങ്ങളിൽ നിന്നും കാണികളെ വിലക്കുന്നത് ശരിയായ നടപടിയില്ലെന്നാണ് ജിൻഡാൽ അഭിപ്രായപ്പെട്ടത്.

    Parth Jindal (Image: Twitter)

    Parth Jindal (Image: Twitter)

    • Share this:
      ഐഎസ്എല്ലിൽ (ISL) കാണികൾക്ക് പ്രവേശം നിഷേധിച്ചതിനെതിരെ ശബ്ദമുയർത്തി ബെംഗളൂരു എഫ് സി (Bengaluru FC) ടീം ഉടമ പാർഥ് ജിന്‍ഡാൽ (Parth Jindal). ഒരുവശത്ത് ക്രിക്കറ്റ് മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനം അനുവദിക്കൂമ്പോൾ മറുവശത്ത് ഫുട്ബോൾ മത്സരങ്ങളിൽ നിന്നും കാണികളെ വിലക്കുന്നത് ശരിയായ നടപടിയില്ലെന്നാണ് ജിൻഡാൽ അഭിപ്രായപ്പെട്ടത്.

      ഒരു രാജ്യത്ത് എങ്ങനെയാണ് രണ്ട് നിയമങ്ങൾ ഉണ്ടാവുക എന്നാണ് ജിൻഡാൽ ചോദിക്കുന്നത്. ഫുട്ബാളിനോടുള്ള സമീപം ഇത്തരത്തിലുള്ളതാണെങ്കിൽ രാജ്യത്ത് എങ്ങനെയാണ് ഫുട്ബോളിന് വളർച്ചയുണ്ടാവുകയെന്നും ഐഎസ്എല്ലിൽ ഹോം - എവേ അടിസ്ഥാനമാക്കിയുള്ള മത്സരങ്ങൾ തിരികെ കൊണ്ടുവരണമെന്നും ജിൻഡാൽ ആവശ്യപ്പെട്ടു.


      "ക്രിക്കറ്റ് മത്സരങ്ങൾ നിറഞ്ഞ ഗാലറികൾക്ക് മുമ്പിലും ഫുട്ബോള്‍ ഒഴിഞ്ഞ ഗാലറിയെ സാക്ഷി നിര്‍ത്തിയും കളിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടോ? ഇതാണ് അവസ്ഥയെങ്കിൽ ഇന്ത്യയിൽ എങ്ങനെയാണ് ഫുട്ബോളിന് വളർച്ചയുണ്ടാവുക? ഫുട്ബോൾ മത്സരങ്ങളുടെ രീതി പരിഗണിച്ച് ഹോം - എവേ അടിസ്ഥാനമാക്കിയുള്ള മത്സരങ്ങൾ തിരികെ കൊണ്ടുവരണം." ജിൻഡാൽ ട്വിറ്ററിൽ കുറിച്ചു.

      കോവിഡ് മഹാമാരി ഏൽപ്പിച്ച പ്രതിസന്ധി കാരണം കഴിഞ്ഞ സീസണിലും ഒഴിഞ്ഞ ഗാലറികൾക്ക് മുന്നിലായി ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ ആയാണ് കഴിഞ്ഞ സീസൺ ഐഎസ്എൽ നടന്നത്. ഈ സീസണിൽ കാണികൾ സ്റ്റേഡിയങ്ങളിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഐഎസ്എൽ അധികൃതർ കാണികൾക്ക് പ്രവേശനം നൽകാതെയാണ് ടൂർണമെന്റ് നടത്താൻ തീരുമാനിച്ചത്.

      Also read- MS Dhoni | ഐപിഎല്ലിൽ തുടർന്ന് കളിക്കണോ, ആലോചിക്കാം; തിടുക്കമില്ല - ധോണി

      ഐഎസ്എല്ലിൽ കാണികളെ പ്രവേശിപ്പിക്കാത്തതിന് കോവിഡ് മഹാമാരി കാരണമായി ചൂണ്ടിക്കാണിക്കുമ്പോൾ മറുവശത്ത് ക്രിക്കറ്റ് മത്സരങ്ങൾക്ക് അത്തരമൊരു നിയന്ത്രണമില്ല എന്നതാണ് ജിൻഡാലിന്റെ ഈ പ്രതികരണത്തിന് പിന്നിലെ കാരണം. നിലവിൽ ഇന്ത്യയിൽ നടക്കുന്ന ഇന്ത്യ - ന്യൂസിലന്‍ഡ് ടി20 പരമ്പരയിൽ കാണികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. പരമ്പരയിലെ മത്സരങ്ങൾ നടക്കുന്ന വേദികളിൽ അതാത് സംസ്ഥാനത്തിന്റെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കാണികളെ പ്രവേശിപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും അദ്യ രണ്ട് മത്സരങ്ങള്‍ നടന്ന ജയ്പൂരിലും റാഞ്ചിയിലും സ്റ്റേഡിയം നിറച്ച് കാണികള്‍ എത്തിയിരുന്നു. ഒരു ഡോസെങ്കിലും വാക്സിനെടുത്തവരെയാണ് സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നത്. മത്സരത്തിന് 48 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാരജാരാക്കണമെന്നും നിബന്ധനയുണ്ടായിരുന്നു.
      Published by:Naveen
      First published:
      )}