നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഐഎസ്എല്‍: ചെന്നൈയ്ക്കായി വിനീതിന്റെ മിന്നും ഗോള്‍; പക്ഷേ ടീം തോറ്റു

  ഐഎസ്എല്‍: ചെന്നൈയ്ക്കായി വിനീതിന്റെ മിന്നും ഗോള്‍; പക്ഷേ ടീം തോറ്റു

  13 കളികളില്‍ നിന്ന് 14 പോയിന്റുള്ള പൂനെ ഏഴാം സ്ഥാനത്ത്

  ck vineeth

  ck vineeth

  • Last Updated :
  • Share this:
   ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയ്ന്‍ എഫ്‌സി പൂനെ സിറ്റി പോരാട്ടത്തില്‍ പൂനെയ്ക്ക് ജയം. മലയാളിത്താരം സികെ വിനീതിന്റെ ഗോളില്‍ മുന്നിലെത്തിയ ചെന്നെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് സീസണിലെ പതിനൊന്നാം തോല്‍വി ഏറ്റുവാങ്ങിയത്.

   മത്സരത്തിന്റെ 55 ാം മിനിറ്റിലായിരുന്നു ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് ചെന്നൈയിലേക്ക് കൂടുമാറിയ വിനീതിന്റെ ഗോള്‍ നേട്ടം. എന്നാല്‍ തൊട്ടുപിന്നാലെ സൂപ്പര്‍ താരം മാഴ്‌സലിഞ്ഞോയിലൂടെ തിരിച്ചടിച്ച് പൂനെ മത്സരം സ്വന്തമാക്കുകയായിരുന്നു. 59, 60 മിനിറ്റുകളിലായിരുന്നു മാഴ്‌സലിഞ്ഞോ ചെന്നൈയ്ന്‍ വലകുലുക്കിയത്.   മത്സരത്തില്‍ 20 ഷോട്ടുകളായിരുന്നു ചെന്നൈ ഉതിര്‍ത്തത്. ലക്ഷ്യത്തിലേക്ക് നാല് തവണയും ചെന്നൈ ഷോട്ടുതിര്‍ത്തു. മറുവശത്ത് പൂനെയുടെ ഭാഗത്ത് നിന്നും നാല് ഷോട്ടുകളാണ് പോസ്റ്റിലേക്കുണ്ടായിരുന്നത്. മത്സരം ജയിച്ചെങ്കിലും 13 കളികളില്‍ നിന്ന് 14 പോയിന്റുള്ള പൂനെ ഏഴാം സ്ഥാനത്ത് തുടരുകയാണ്.

   First published: