5- 2 ന്റെ ആഗ്രിഗേറ്റ് സ്കോറുമായാണ് ഗോവ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്
isl
Last Updated :
Share this:
പനാജി: ഐഎസ്എല്‍ രണ്ടാം സെമിയുടെ രണ്ടാംപാദത്തില്‍ ജയിച്ചെങ്കിലും ഫൈനല്‍ യോഗ്യത നേടാതെ മുംബൈ എഫ്സി. ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനു മുംബൈ ജയിച്ചെങ്കിലും ആദ്യ പാദത്തിലെ 5- 1 ന്റെ തകര്‍പ്പന്‍ ജയത്തിന്റെ പിന്‍ബലത്തില്‍ 5- 2 ന്റെ ആഗ്രിഗേറ്റ് സ്കോറുമായാണ് ഗോവ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്.
ഫൈനല്‍ പ്രവേശത്തിന് ആറു ഗോളുകള്‍ നേടുക എന്ന ലക്ഷ്യവുമായി കളത്തിലിറങ്ങിയ മുംബൈ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുകയായിരുന്നു. ഇതിന്റെ ഫലം ആറാം മിനിട്ടില്‍ തന്നെ മുംബൈയ്ക്ക് ലഭിക്കുകയും ചെയ്തു. റാഫേല്‍ ബാസ്റ്റോസാണ് മുംബൈയ്ക്കായി ഗോള്‍ നേടിയത്. എന്നാല്‍ പിന്നീട് മികച്ച പ്രകടനം കാഴ്ചവെച്ച ഗോവ ഗോള്‍ വഴങ്ങാതെ മത്സരം പൂര്‍ത്തിയാക്കുകയായിരുന്നു.
മത്സരത്തിന്റെ 62 ശതമാനം സമയവും പന്ത് കാല്ക്കീഴില് വെച്ചായിരുന്നു ഗോവയുടെ പ്രകടനം. ലക്ഷ്യത്തിലേക്ക് ആറ് തവണ നിറയൊഴിക്കാനും ഗോവയ്ക്ക് കഴിഞ്ഞു. എന്നാല്‍ ഇവയൊന്നും ഗോളായി മാറിയില്ല. മറുവശത്ത് 5 തവണയായിരുന്നു മുംബൈ ഗോവന്‍ പോസ്റ്റ് ലക്ഷ്യമിട്ടത്.
ഞായറാഴ്ചയാണ് അഞ്ചാം സീസണിന്റെ ഫൈനല്‍ നടക്കുന്നത്. ഇന്നലെ നടന്ന ആദ്യസെമിയുടെ രണ്ടാംപാദ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത ബെംഗളൂരു എഫ്സി 4- 2 ന്റെ ആഗ്രിഗേറ്റ് സ്കോറുമായാണ് തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലിലെത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.