HOME /NEWS /Sports / ISL ആദ്യപാദ സെമി: മുംബൈയെ ഗോളില്‍ മുക്കി എഫ്സി ഗോവ

ISL ആദ്യപാദ സെമി: മുംബൈയെ ഗോളില്‍ മുക്കി എഫ്സി ഗോവ

isl goa

isl goa

മുംബൈ സിറ്റിയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ്  ഗോവ തകര്‍ത്തത്

  • Share this:

    മുംബൈ: ഐഎസ്എല്‍ അഞ്ചാം സീസണിലെ രണ്ടാം സെമിയുടെ ആദ്യപാദ പോരാട്ടത്തില്‍ എഫ്‌സി ഗോവയ്ക്ക് തകര്‍പ്പന്‍ ജയം. മുംബൈ സിറ്റിയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ്  ഗോവ തകര്‍ത്തത്. മത്സരത്തില്‍ ലീഡ് എടുത്ത ശേഷമായിരുന്നു മുംബൈയ്ക്ക് അഞ്ചുഗോളുകളും വഴങ്ങേണ്ടി വന്നത്.

    20 മിനിറ്റില്‍ റാഫേല്‍ ബാസ്റ്റോസിലൂടെയായിരുന്നു മുംബൈ മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 31 മിനിറ്റില്‍ ജാക്കിചന്ദ് സിങ്ങിലൂടെ തിരിച്ചുവന്ന ഗോവ സമനില പിടിച്ചു. പിന്നീട് മൗര്‍ടാഡ ഫാള്‍ 31 ാം മിനിറ്റിലും 58 ാം മിനിറ്റിലും ഗോള്‍ നേടി.

    Also Read: ഐഎസ്എല്‍ ആദ്യപാദ സെമി: ആവേശപോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റിനു ജയം

    51 ാം മിനിറ്റില്‍ കോറോമിനാസും 82 ാം മിനിറ്റില്‍ ഫെര്‍ണാണ്ടസുമാണ് ഗോവയുടെ മറ്റു ഗോളുകള്‍ നേടിയത്. ഇതോടെ രണ്ടാം പാദ സെമിയില്‍ 4 ഗോളുകളുടെ ലീഡിന്റെ ആത്മവിശ്വാസവുമായി ഗോവയ്ക്ക് കളത്തിലിറങ്ങാന്‍ കഴിയും.

    First published:

    Tags: Fc goa, Isl, ISL 2018-19