ഇഞ്ചുറി ടൈമില്‍ ഗോള്‍ മടക്കി അടിച്ച നോര്‍ത്ത് ഈസ്റ്റ് 2- 1 നാണ് ജയം സ്വന്തമാക്കിയത്
isl
Last Updated :
Share this:
ഗോഹട്ടി: ഐഎസ്എല്‍ അഞ്ചാം സീസണിലെ ഒന്നാം സെമിഫൈനല്‍ മത്സരത്തിന്റെ ആദ്യപാദ സെമിയില്‍ ബെംഗളൂരുവിനെതിരെ നോര്‍ത്ത് ഈസ്റ്റിന് ജയം. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഗോള്‍ മടക്കി അടിച്ച നോര്‍ത്ത് ഈസ്റ്റ് 2- 1 നാണ് ജയം സ്വന്തമാക്കിയത്.
ആദ്യപകുതിയില്‍ നേടിയ ഗോളിന് മുന്നില്‍ നിന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അവസാന നിമിഷം ഒരു ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു തിരിച്ചടിക്കുന്നതും മത്സരം സ്വന്തമാക്കുന്നതും. മത്സരത്തിന്റെ 20 ാം മിനിറ്റില്‍ റെഡീം ടലങ്ങാണ് നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ഗോള്‍ നേടിയത്. നായകന് ഓഗ്ബെച്ചെയുടെ പാസില്‍ നിന്നായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ നേട്ടം. ആദ്യ ഗോളിന്റെ കരുത്തില്‍ മുന്നേറിയ നോര്‍ത്ത് ഈസ്റ്റ് ആദ്യപാദം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷം ഗോള്‍ വഴങ്ങുകയായിരുന്നു.
82 ാം മിനിറ്റില്‍ ഹെര്‍ണാണ്ടസാണ് ബംഗളൂരുവിനായി സമനില ഗോള്‍ നേടിയത്. പിന്നീട് ജുവാന്‍ ക്രൂസ് ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിട്ടില്‍ രണ്ടാം ഗോള്‍ നേടി ടീമിന് ആധിപത്യം നല്‍കുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ കളി നിയന്ത്രിച്ച നോര്‍ത്ത് ഈസറ്റിന് തന്നെയായിരുന്നു മത്സരത്തിലുടനീളം ആധിത്യം. 52 ശതമാനം ബോള്‍ പൊസഷനും നോര്‍ത്ത് ഈസ്റ്റിന് തന്നെയായിരുന്നു.
ഐഎസ്എല്ലിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായാണ് ബെംഗളൂരു സെമിയിലെത്തത്. മറുവശത്ത് നാലാംസ്ഥാനക്കാരായാണ് നോര്‍ത്ത് ഈസ്റ്റ് ആദ്യമായി പ്ലേ ഓഫില്‍ ഇടംപിടിച്ചത്. തിങ്കളാഴ്ചയാണ് നോര്‍ത്ത് ഈസ്റ്റ് ബെംഗളൂരു പോരാട്ടത്തിന്റെ രണ്ടാംപാദ മത്സരങ്ങള്‍ നടക്കുക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.