• HOME
 • »
 • NEWS
 • »
 • sports
 • »
 • ലോകകപ്പിലെ ബിയര്‍ നിരോധനം: 'ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല'; സ്പോൺസർമാരായ Budweiser ബിയർ

ലോകകപ്പിലെ ബിയര്‍ നിരോധനം: 'ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല'; സ്പോൺസർമാരായ Budweiser ബിയർ

ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വന്ന ഫിഫയുടെ തീരുമാനം വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് തിരിച്ചടിയാണ്.

 • Share this:
  ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ പ്രതികരിച്ച് അമേരിക്കന്‍ ബിയര്‍ നിര്‍മ്മാതാക്കളും ലോകകപ്പ് സ്പോൺസർമാരുമായ ബഡ്വൈസര്‍. നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് കമ്പനിയുടെ വാദം. ഫുട്‌ബോള്‍ പരിസരങ്ങളില്‍ ബിയര്‍ ഉള്‍പ്പടെയുള്ളവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഖത്തര്‍ ഭരണകൂടം. ഇതിൽ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

  ഖത്തറില്‍ ലോകകപ്പ് കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് മത്സരവേദികളില്‍ ബിയര്‍ ഉള്‍പ്പടെയുള്ള ലഹരി പാനീയങ്ങള്‍ക്കും മറ്റ് ചിലതിനും വിലക്കേര്‍പ്പെടുത്തിയത്. അതേസമയം ഫിഫയും ബഡ്വൈസറും തമ്മിലുള്ള കരാര്‍ പ്രകാരം ഫിഫ വേദികളില്‍ മത്സരത്തിന് 3 മണിക്കൂര്‍ മുമ്പും പിന്നീട് നിശ്ചിത മണിക്കൂറുകള്‍ക്ക് ശേഷവും വില്‍പ്പന നടത്താമെന്നാണ് തീരുമാനിച്ചിരുന്നത്.

  തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റ് പല രാജ്യങ്ങളില്‍ നിന്നും നിരവധി പേരാണ് ലോകകപ്പ് കാണാനായി എത്തുന്നത്. മദ്യം ജീവിതരീതിയുടെ ഭാഗല്ലാത്തവരാണ് അവര്‍. അതുകൊണ്ട് തന്നെ പല ആരാധകര്‍ക്കും മദ്യത്തിന്റെ സാന്നിദ്ധ്യം ആസ്വാദ്യകരമായിരിക്കുമെന്ന് തോന്നുന്നില്ല. അതില്‍ നിന്നുണ്ടായതാണ് ഈ തീരുമാനമെന്നാണ് ഖത്തര്‍ ഭരണകൂടവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

  Also Read-ഖത്തര്‍ ലോകകപ്പ് ; മത്സര വേദികളില്‍ മദ്യം വില്‍ക്കില്ലെന്ന് ഫിഫ

  ഇക്കഴിഞ്ഞ ദിവസമാണ് നിര്‍ണ്ണായക തീരുമാനവുമായി ഖത്തര്‍ ഭരണകൂടം എത്തിയത്. വേദികള്‍ക്കുള്ളില്‍ ഏതാനും മണിക്കൂറുകളോളം തിരഞ്ഞെടുത്ത ഫാന്‍ സോണുകളില്‍ മാത്രമാണ് മദ്യം ലഭ്യമാകുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഖത്തറിന്റെ വേനല്‍ ചൂടിൽ നിന്ന് ഒഴിവായി നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയുള്ള തിയതികളിലാണ് ലോകകപ്പ് നടക്കുക.

  മദ്യത്തിന് കര്‍ശന നിയന്ത്രണങ്ങളുള്ള ഒരു മുസ്ലീം രാജ്യമാണ് ഖത്തര്‍. അങ്ങനെയുള്ള ഒരു അറബ് രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പാണ് ഇത്. ഖത്തറില്‍ പൊതുസ്ഥലത്ത് വച്ച് മദ്യപിക്കുന്നത് ശിക്ഷാര്‍ഹമാണ്. നിയമ ലംഘനം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടാല്‍ ആറ് മാസം വരെ തടവും അല്ലെങ്കില്‍ 3,000 ഖത്തര്‍ റിയാല്‍ (65,000 ഇന്ത്യന്‍ രുപ) പിഴയുമാണ് ശിക്ഷ.

  ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വന്ന ഫിഫയുടെ തീരുമാനം വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് തിരിച്ചടിയാണ്. പരസ്യമായി മദ്യം കഴിക്കുന്നതിന് കര്‍ശന നിരോധനമുള്ള രാജ്യമാണ് ഖത്തര്‍. അതേസമം പ്രമുഖ ബിയര്‍ നിര്‍മാതാക്കളായ എബി ഇന്‍ബെവിന്റെ ഉടമസ്ഥതയിലുള്ള ബഡ്വൈസര്‍, ലോകകപ്പിന്റെ പ്രധാന സ്പോണ്‍സറാണ്.

  Also Read-'മര്യാദയ്ക്ക്' വസ്ത്രം ധരിച്ചില്ലെങ്കിൽ ലോകകപ്പ് കാണാനെത്തുന്ന വനിതാ ആരാധകർ ജയിലിലാകും

  സ്റ്റേഡിയങ്ങളിലും പരിസരത്തും മദ്യവില്‍പ്പന അനുവദിക്കില്ലെന്ന ഖത്തര്‍ ഭരണകൂടത്തിന്റെ നിലപാട് ഫിഫയ്ക്കും തിരിച്ചടിയാണ്. കോടിക്കണക്കിന് രൂപയുടെ കരാറാണ് ഫിഫയ്ക്ക് ബഡ്വൈസറുമായുള്ളത്.

  'ആതിഥേയ രാജ്യത്തെ അധികാരികളും ഫിഫയും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ പരിധിയില്‍ നിന്ന് മദ്യവില്‍പ്പന പോയന്റുകള്‍ നീക്കം ചെയ്യാനുളള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഫിഫ ഫാന്‍ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസന്‍സുള്ള വേദികളിലും മദ്യവില്‍പ്പനയുണ്ടാകും' - ഫിഫ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

  മത്സരത്തിന് മുന്‍പും ശേഷവും വേദിക്ക് പുറത്ത് പ്രത്യേകം സജ്ജീകരിച്ച പ്രത്യേക കേന്ദ്രങ്ങളില്‍ ബിയര്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് പിന്നീട് വന്ന അറിയിപ്പ്. ലോകകപ്പ് വേദികളിലെ വിഐപി ലോഞ്ചുകളില്‍ ബിയര്‍, ഷാംപെയ്ന്‍, വൈന്‍, എന്നിവ ലഭ്യമാക്കുമെന്നാണ് ഫിഫ വ്യക്തമാക്കുന്നത്. എന്നാല്‍ സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളില്‍ നോണ്‍ - ആല്‍ക്കഹോളിക് ഡ്രിങ്കുകള്‍ക്ക് മാത്രമാണ് അനുമതി.
  Published by:Arun krishna
  First published: