നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Happy Birthday Suresh Raina | ഇന്ന് സുരേഷ് റെയ്‌നയുടെ ജന്മദിനം: ഈ ഇടംകൈയൻ ബാറ്റർ അവിസ്മരണീയമാക്കിയ 5 ഇന്നിങ്‌സുകൾ

  Happy Birthday Suresh Raina | ഇന്ന് സുരേഷ് റെയ്‌നയുടെ ജന്മദിനം: ഈ ഇടംകൈയൻ ബാറ്റർ അവിസ്മരണീയമാക്കിയ 5 ഇന്നിങ്‌സുകൾ

  എം.എസ്. ധോണിയുമായുള്ള കൂട്ടുകെട്ടിലൂടെ സുരേഷ് റെയ്‌ന നിർണായകമായ ചില ഇന്നിങ്‌സുകൾ കളിക്കുകയും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്

  സുരേഷ് റെയ്‌നക്ക് ഇന്ന് ജന്മദിനം

  സുരേഷ് റെയ്‌നക്ക് ഇന്ന് ജന്മദിനം

  • Share this:
   ഉത്തർപ്രദേശിലെ മുറാദ്‌നഗർ എന്ന പ്രദേശത്ത് നിന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള (Indian Cricket Team) മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ (Suresh Raina) യാത്ര വളരെ ആകർഷണീയമായ ഒന്നായിരുന്നു. 2005ൽ റെയ്‌ന ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്നതുവരെ ഉത്തർപ്രദേശിൽ നിന്ന് ഏതാനും താരങ്ങൾ മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റിൽ (International Cricket) ദീർഘകാലം നിലനിന്നിരുന്നുള്ളൂ. എന്നാൽ, റെയ്‌ന മാറ്റത്തിന്റെ കാറ്റായി വീശുകയായിരുന്നു.

   എം.എസ്. ധോണിയുമായുള്ള കൂട്ടുകെട്ടിലൂടെ സുരേഷ് റെയ്‌ന നിർണായകമായ ചില ഇന്നിങ്‌സുകൾ കളിക്കുകയും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. കരിയറിന്റെ അവസാനകാലത്ത് ശക്തമായ തിരിച്ചുവരവ് നടത്താൻ റെയ്‌ന ബുദ്ധിമുട്ടിയെങ്കിലും ലിമിറ്റഡ് ഓവേഴ്സ് ക്രിക്കറ്റിൽ ഇന്ത്യയിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളായി റെയ്‌ന പരിഗണിക്കപ്പെടും എന്ന കാര്യത്തിൽ സംശയമേതുമില്ല.

   ഇന്ന്, നവംബർ 27 ന്, സുരേഷ് റെയ്‌ന തന്റെ 35-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ കരിയറിലെ പ്രധാനപ്പെട്ട ചില ഇന്നിങ്‌സുകളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

   2006ൽ ഇംഗ്ലണ്ടിനെതിരെ 89 റൺസ്

   2006ൽ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ഏകദിന മത്സരത്തിലാണ് ധോണിയും റെയ്നയും തമ്മിലുള്ള അവിശ്വസനീയമായ കൂട്ടുകെട്ടുകളിൽ ആദ്യത്തേത് പിറന്നത്. 226 റൺസിൽ ഇംഗ്ലണ്ടിനെ തളയ്ക്കാനായെങ്കിലും ഇന്ത്യ ജയിക്കാൻ കഷ്ടപ്പെടുകയായിരുന്നു. 92 റൺസ് ആയപ്പോഴേക്കും ടീമിലെ പകുതി പേരും പവലിയനിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് റെയ്‌നയുടെയും ധോണിയുടെയും കൂട്ടുകെട്ടാണ് ഇന്ത്യയെ കര കയറ്റിയത്. 38 റൺസ് നേടി ധോണി ക്രീസ് വിട്ടെങ്കിലും അന്ന് 18 കാരൻ റെയ്‌ന മത്സരത്തിന്റെ അവസാനം വരെ പൊരുതി. ഒടുവിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

   2010ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 101 റൺസ്

   ഡെയ്ൽ സ്റ്റെയ്ൻ, മോർനെ മോർക്കൽ, ജാക്ക് കാലിസ് തുടങ്ങിയ പ്രമുഖർ അണിനിരന്ന ദക്ഷിണാഫ്രിക്കൻ ബൗളിങ് നിര ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യൻ സംഘത്തെ പിടിച്ചുകെട്ടാൻ ഉറച്ചതായിരുന്നു. മുരളി വിജയിയെ തുടക്കത്തിൽ തന്നെ പവലിയനിലേക്ക് അയച്ചപ്പോൾ അവർക്ക് ആത്മവിശ്വാസം കൂടുകയും ചെയ്തു. എന്നാൽ, പിന്നീട് കളിക്കളത്തിൽ കണ്ടത് ഒരു റെയ്‌ന ഷോ തന്നെയായിരുന്നു. 101 റൺസുമായി തരംഗം സൃഷ്‌ടിച്ച ആ ഇടംകൈയൻ ബാറ്റർ ആ മത്സരത്തോടെ അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ ആദ്യമായി സെഞ്ചുറി നേടുന്ന ബാറ്ററായി മാറി.

   2011 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 34 റൺസ്
   ഇതൊരു വലിയ സ്‌കോർ ആയി തോന്നില്ലെങ്കിലും മത്സരത്തിന്റെ ഗതി മാറ്റിയ പ്രകടനമായിരുന്നു റെയ്‌നയുടേത്. 28 വർഷങ്ങൾക്ക് ശേഷം 2011 ൽ ലോകകപ്പ് സ്വന്തമാക്കണം എന്ന മോഹം ഇന്ത്യക്കാരിൽ ശക്തമായിരുന്നു. അങ്ങനെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യയ്ക്ക് എതിരാളികളായി വന്നത് ഓസ്‌ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 260 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് വരെയെത്തിയപ്പോൾ സുരക്ഷിതമായ നിലയിലായിരുന്നു. എന്നാൽ, അവിടെ വെച്ച് കളിയുടെ ഗതി മാറാൻ തുടങ്ങി.

   അപ്രതീക്ഷിതമായി രണ്ടു വിക്കറ്റുകൾ കൂടി നഷ്ടപ്പെട്ട ഇന്ത്യയുടെ നില 187 റൺസിൽ എത്തിയപ്പോഴേക്കും പരുങ്ങലിലായി. അപ്പോഴാണ് സുരേഷ് റെയ്‌ന കളത്തിലേക്ക് ഇറങ്ങുന്നത്. യുവരാജ് സിങ്ങുമായി ചേർന്ന് ചെറുതെങ്കിലും നിർണായകമായ ഒരു ഇന്നിങ്സിന് രൂപം കൊടുക്കുന്ന റെയ്‌നയെയാണ് നമ്മൾ പിന്നീട് കണ്ടത്. ഇന്ത്യക്കാരുടെ ആവേശമായ രണ്ട് ഇടംകൈയൻ ബാറ്റർമാരും ചേർന്ന് ഒറ്റക്കെട്ടായി പൊരുതിയപ്പോൾ നാല്പത്തിയെട്ടാം ഓവറിൽ വിജയം ഇന്ത്യയെ തേടിയെത്തി. 28 പന്തിൽ നിന്ന് 34 റൺസാണ് ആ ഇന്നിങ്സിൽ റെയ്‌ന നേടിയത്.

   2014 ൽ ഇംഗ്ലണ്ടിനെതിരെ 100 റൺസ്

   ടെസ്റ്റ് പരമ്പരയിൽ 3-1 എന്ന നിലയിൽ ഇംഗ്ലണ്ടിനോട് പരാജയം വഴങ്ങേണ്ടി വന്ന ഇന്ത്യയ്ക്ക് ഏകദിന പരമ്പര ജയിക്കേണ്ടത് അഭിമാന പ്രശ്നമായിരുന്നു. ആദ്യത്തെ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നതോടെ ക്രിക്കറ്റ് ആരാധകരുടെ കണ്ണുകൾ കാർഡിഫിലേക്ക് നീണ്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് നേടിയപ്പോഴാണ് റെയ്‌ന ക്രീസിലെത്തിയത്. തുടർന്ന് ഇന്നിങ്സിനെ മുന്നോട്ട് നയിക്കാനുള്ള ഉത്തരവാദിത്തം ആ തോളുകളിലായിരുന്നു.

   വൈകാതെ മറുതലയ്ക്കൽ ഉണ്ടായിരുന്ന അജിൻക്യ രഹാനെയും പവലിയനിലേക്ക് മടങ്ങി. തുടർന്ന് ക്യാപ്റ്റൻ ധോണിയും ക്രീസിലെത്തി. റെയ്‌നയുടെയും ധോണിയുടെയും കൂട്ടുകെട്ട് പൊടി പാറിച്ചപ്പോൾ ഇന്ത്യയുടെ സ്‌കോർ എത്തിനിന്നത് 304 ലായിരുന്നു. ആ മത്സരത്തിലും ഏകദിന പരമ്പരയിലും ഇന്ത്യ വിജയക്കൊടി പാറിച്ചു. 75 പന്തുകൾ നേരിട്ട റെയ്‌ന 100 റൺസാണ് ആ മത്സരത്തിൽ നേടിയത്.

   2015 ൽ സിംബാബ്‌വേയ്‌ക്കെതിരെ 110 റൺസ്

   2015 ലെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഇന്ത്യ പരാജയം വഴങ്ങിയിരുന്നില്ല. പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, യുഎഇ, വെസ്റ്റ് ഇൻഡീസ്, അയർലൻഡ് എന്നിവരെ ഇന്ത്യ പരാജയപ്പെടുത്തിക്കഴിഞ്ഞിരുന്നു. അതിനാൽ സിംബാബ്‌വേയ്‌ക്കെതിരെയുള്ള മത്സരം ആർക്കും ഗൗരവകരമായി തോന്നിയില്ല. എന്നാൽ, കളി തുടങ്ങിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ബ്രെൻഡൻ ടെയ്‌ലറിന്റെ ശക്തമായ ഇന്നിങ്സിന്റെ ബലത്തിൽ 287 റൺസാണ് സിംബാബ്‌വെ അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ തുടക്കം പിഴയ്ക്കുകയും ചെയ്തു. 23 ഓവർ പിന്നിടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എന്നതായിരുന്നു ഇന്ത്യയുടെ നില.

   പതിവുപോലെ ടീമിനെ മുന്നോട്ട് നയിക്കാനുള്ള ചുമതല റെയ്‌ന - ധോണി കൂട്ടുകെട്ടിൽ നിക്ഷിപ്തമായി. അവർ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ നിരാശരാക്കിയില്ല. ധോണി 85 റൺസ് നേടിയപ്പോൾ റെയ്‌ന 104 പന്തുകളിൽ നിന്ന് 110 റൺസാണ് സ്വന്തമാക്കിയത്.
   Published by:user_57
   First published: