• HOME
  • »
  • NEWS
  • »
  • sports
  • »
  • 'സ്ത്രീ-പുരുഷ സമത്വമില്ലാത്ത ഖത്തറിൽ ലോകകപ്പ് അനുവദിച്ചത് ഫിഫ ചെയ്ത വലിയ തെറ്റ്': മുൻ ജർമൻ താരം

'സ്ത്രീ-പുരുഷ സമത്വമില്ലാത്ത ഖത്തറിൽ ലോകകപ്പ് അനുവദിച്ചത് ഫിഫ ചെയ്ത വലിയ തെറ്റ്': മുൻ ജർമൻ താരം

ഗൾഫ് രാഷ്ട്രമായ ഖത്തറിന് ലോകകപ്പ് പോലെയുള്ള ഒരു ടൂർണമെന്‍റ് നടത്താൻ അവസരം നൽകിയത് തെറ്റായിപ്പോയെന്നും ഫിലിപ്പ് ലാം

  • Share this:
    മ്യൂണിച്ച്: ഖത്തർ ലോകകപ്പിന് കളിത്തട്ടുണരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. സംഘാടനത്തിലെ മികവ് കൊണ്ട് ലോകകപ്പ് അവിസ്മരണീയ അനുഭവമാക്കാനുള്ള ഖത്തറിന്‍റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. ഇന്ത്യക്കാർ ഉൾപ്പടെയുള്ള പ്രവാസികളും ഖത്തർ ലോകകപ്പ് സംഘാടനത്തിന് ചുക്കാൻ പിടിച്ചുകൊണ്ട് മുൻനിരയിലുണ്ട്.

    എന്നാൽ ഖത്തറിന് ലോകകപ്പ് ആതിഥേയത്വം അനുവദിച്ചതിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്. നേരത്തെ ഫിഫയുടെ മുൻ അധ്യക്ഷൻ സെപ് ബ്ലാറ്റർ ഉൾപ്പടെയുള്ളവർ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയിരുന്നു. കൂടാതെ പാശ്ചാത്യരാജ്യങ്ങളിലെ മാധ്യമങ്ങളും ഖത്തറിനെതിരെ രംഗത്തെത്തിയിരുന്നു.

    ഇപ്പോഴിതാ, ജർമ്മനിയുടെ മുൻ നായകൻ ഫിലിപ്പ് ലാം ആണ് ഖത്തർ ലോകകപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഗൾഫ് രാഷ്ട്രമായ ഖത്തറിന് ലോകകപ്പ് പോലെയുള്ള ഒരു ടൂർണമെന്‍റ് നടത്താൻ അവസരം നൽകിയത് തെറ്റായിപ്പോയെന്നും, ഫുട്ബോളിന്‍റെ വിശ്വാസ്യതയാണ് ഫിഫ തകർത്തതെന്നും ഫിലിപ്പ് ലാം ആരോപിക്കുന്നു.

    Also Read- 'ഖത്തറിന് ലോകകപ്പ് ആതിഥേയത്വം നൽകിയ തീരുമാനം തെറ്റായി പോയി': മുൻ ഫിഫ പ്രസിഡൻറ് സെപ് ബ്ലാറ്റർ

    ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങളെ എടുത്തുകാണിച്ചുകൊണ്ടാണ് ഫിലിപ്പ് ലാം വിമർശനം ഉന്നയിക്കുന്നത്. സ്വവർഗാനുരാഗികളെ ഇപ്പോഴും അംഗീകരിക്കാത്ത നാടാണ് ഖത്തർ. സ്ത്രീ പുരുഷൻമാർക്ക് തുല്യമായ അവകാശങ്ങൾ അവിടെയില്ല. പത്രസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വിലക്കുണ്ട്. ഇത്തമൊരു രാജ്യത്ത് ലോകകപ്പ് സംഘടിപ്പിക്കുന്നത് തെറ്റായ തീരുമാനമാണെന്നും ഫിലിപ്പ് ലാം പറയുന്നു.

    ഖത്തറിന് ലോകകപ്പ് അനുവദിച്ചതിലൂടെ ഫുട്ബോളിന്‍റെ വിശ്വാസ്യതയാണ് ഫിഫ ഇല്ലാതാക്കിയത്. ഖത്തറിൽ ഫുട്ബോൾ ഒരു ജനപ്രിയ കായികയിനമല്ല. എന്നിട്ടും എന്തിനാണ് ഖത്തറിന് ലോകകപ്പ് അനുവദിച്ചതെന്നും ഫിലിപ്പ് ലാം ചോദിക്കുന്നു.
    Published by:Anuraj GR
    First published: