ഇന്റർഫേസ് /വാർത്ത /Sports / 'അത് വലിയ തെറ്റായിരുന്നു'; ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവത്തെക്കുറിച്ച് ഭാജി

'അത് വലിയ തെറ്റായിരുന്നു'; ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവത്തെക്കുറിച്ച് ഭാജി

HARBHAJAN- SREESANTH

HARBHAJAN- SREESANTH

ജീവിതത്തില്‍ തിരിച്ചുപോയി തെറ്റുതിരുത്താന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഞാനത് ചെയ്യുമായിരുന്നു

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ന്യൂഡല്‍ഹി: ഐപിഎല്‍ ചരിത്രത്തില്‍ എന്നും കറുത്ത പാടായി നില്‍ക്കുന്ന സംഭവമാണ് മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജന്‍ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തിന്റെ മുഖത്തടിച്ചത്. ഐപിഎല്‍ ആദ്യ സീസണിനിടെയുണ്ടായ സംഭവം തെറ്റാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഹര്‍ഭജന്‍. തിരുത്താന്‍ കഴിയുമായിരുന്നെങ്കില്‍ താന്‍ അത് ചെയ്യുമായിരുന്നെന്നും താരം പറഞ്ഞു.

  'ജീവിതത്തില്‍ തിരിച്ചുപോയി തെറ്റുതിരുത്താന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഞാനത് ചെയ്യുമായിരുന്നു. അത് വലിയ തെറ്റായിരുന്നു. ഇപ്പോഴും അതേക്കുറിച്ചോര്‍ക്കുമ്പോള്‍ ഖേദം തോന്നാറുണ്ട്. ശ്രീശാന്ത് കഴിവുള്ള ഒരു കളിക്കാരനായിരുന്നു. ശ്രീശാന്തിനും ഭാര്യയ്ക്കും മക്കള്‍ക്കും എന്റെ ആശംസകള്‍. ഞാനിപ്പോഴും താങ്കളുടെ സഹോദരനാണ്', ഹര്‍ഭജന്‍ പറഞ്ഞു.

  Also Read: ഒറ്റക്കാലില്‍ കാല്‍പന്തില്‍ വിസ്മയം തീര്‍ക്കുന്ന കോഴിക്കോട്ടുകാരന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് ക്ഷണം

  മത്സരം കഴിഞ്ഞ് ഇരുടീമിലെയും താരങ്ങള്‍ കൈകൊടുത്ത പിരിയുന്നതിനിടെ ശ്രീശാന്ത് മുംബൈ ടീമിന്‍രെ തുടര്‍ തോല്‍വികളക്കുറിച്ച സംസാരിച്ചപ്പോഴായിരുന്നു ഹര്‍ഭജന്‍ നിന്ത്രണം വിട്ട് പെരുമാറിയതെന്നായിരുന്നു അന്ന പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഭാജയില്‍ നിന്നു അടിയേറ്റതിനു പിന്നാലെ കരഞ്ഞുകൊണ്ടായിരുന്നു ശ്രീ കളം വിട്ടത്.

  Dont Miss: 'സര്‍ ഇഷ്ടമുള്ളത് എഴുതിയെടുക്കാം.. ഒരു ലക്ഷത്തില്‍ കുറയാതെ'; മുന്‍ താരത്തിനു ബ്ലാങ്ക് ചെക്കുമായി ക്രുണാല്‍

  ഐപിഎല്ലിലെ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന നിലവില്‍ കളിക്കളത്തിനു പുറത്താണ് ശ്രീശാന്ത്. ഇന്ത്യന്‍ ടീമില്‍ സാന്നിധ്യമില്ലെങ്കില്‍ ഐപിഎല്ലില്‍ സജീവമായ ഭാജി ചെന്നൈ സൂപ്പര്‍ കിങ്‌സിനായാണ് ഇപ്പോള്‍ കളിക്കുന്നത്.

  First published:

  Tags: Cricket, Cricket news, Harbhajan singh, Indian cricket, Sreesanth, ക്രിക്കറ്റ്, ക്രിക്കറ്റ് വാർത്ത