ഇന്ന് യൂറോ കപ്പിന്റെ പ്രീക്വാർട്ടറിന് ഇറങ്ങുന്ന ഇറ്റലി ഓസ്ട്രിയയെ നേരിടുന്നത്. ഫുട്‍ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഏറെ ചരിത്ര പ്രാധാന്യമുള്ള സ്റ്റേഡിയമായ വെംബ്ലിയിൽ ഇന്ന് കളിക്കാൻ ഇറങ്ങുമ്പോൾ അതിനുതകുന്ന കളി പുറത്തെടുക്കണമെന്ന് തന്റെ കളിക്കാരോട് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇറ്റാലിയൻ പരിശീലകനായ റോബർട്ടോ മാൻചീനി. ഇറ്റലി പരിശീലകനായ മാൻചീനി മുൻപ് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായിരുന്ന കാലത്ത് വെംബ്ലിയിൽ ഇറങ്ങിയിട്ടുണ്ട്. വെംബ്ലിയിൽ കളിക്കുന്ന ഓരോ നിമിഷവും താരങ്ങൾ ആസ്വദിച്ച് കളിക്കണം മാൻചീനി പറഞ്ഞു.
“വെംബ്ലിയിൽ കളിക്കുക എന്നത് എല്ലായ്പ്പോഴും സന്തോഷം നൽകുന്ന കാര്യമാണ്. വെംബ്ലിയിൽ കളിക്കുക എന്ന അനുഭവം ലഭിക്കാത്ത കളിക്കാർ ഇറ്റലി ടീമിലുണ്ട്, ഈ മനോഹരമായ സ്റ്റേഡിയത്തിൽ കളിയ്ക്കാൻ കിട്ടുന്ന ഈ അവസരം ശെരിക്കും ആസ്വദിക്കേണ്ടതുണ്ട്.” മാൻചീനി പറഞ്ഞു.
ഫുട്ബോൾ കളിക്കുമ്പോൾ, ഇതുപോലുള്ള സ്റ്റേഡിയങ്ങളിൽ കളിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് എന്ന് പറഞ്ഞ മാൻചീനി, അതോടൊപ്പം ഇറ്റലി പരിശീലകൻ എന്ന ജോലി താൻ ഏറെ ആസ്വദിച്ചാണ് സിഹ്യ്യുന്നത് എന്നും വ്യക്തമാക്കി. അതിനു തന്നെ സഹായിക്കുന്നത് ടീമിലെ കളിക്കാരാണ്. അങ്ങനെയിരിക്കെ അവർക്ക് ഇത്തരത്തിൽ ലഭിക്കുന്ന അവസരങ്ങൾ അവരും ആസ്വദിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
Also read-Euro Cup | ഇനി പ്രീ ക്വാര്‍ട്ടര്‍ ആവേശം! ആദ്യ മത്സരത്തില്‍ വെയ്ല്‍സ് ഡെന്മാര്‍ക്കിനെ നേരിടുംഓസ്ട്രിയക്കെതിരായ മത്സരത്തിന് ഇറങ്ങുന്ന ഇറ്റലി ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്നു മത്സരങ്ങളിലും ആധികാരിക ജയമാണ് നേടിയത്. റോബര്‍ട്ടോ മാന്‍ചീനിക്ക് കീഴില്‍ ഇറങ്ങിയ ഇറ്റാലിയൻ ടീം അവരുടെ തനത് പ്രതിരോധ സ്വഭാവം വിട്ട് ആക്രമണ ഫുട്‌ബോളാണ് ഈ ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചത്. ആക്രമിച്ച് കളിക്കുമ്പോഴും പ്രതിരോധം ഒരിക്കല്‍ പോലും അവര്‍ മറന്നില്ല. കളിച്ച മൂന്ന് കളികളില്‍ ഏഴ് ഗോളുകള്‍ അവര്‍ അടിച്ചുകൂട്ടിയപ്പോള്‍ ഒറ്റ ഗോള്‍ പോലും വഴങ്ങിയില്ല എന്നത് ഇതിന്റെ തെളിവാകുന്നു. യൂറോയില്‍ 30 മത്സരങ്ങള്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കി നില്‍ക്കുകയാണ് ഇറ്റലി. ഇന്ന് ഇറ്റലി ജയിക്കുകയാണെങ്കിൽ പരാജയമറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന ഇറ്റാലിയൻ റെക്കോർഡ് മാൻചീനിയും സംഘവും സ്വന്തമാക്കും.
മിന്നും ഫോമിലുള്ള ഇറ്റലിക്ക് എതിരാളികളായി വരുന്ന ഓസ്ട്രിയ ആദ്യമായാണ് ഓസ്ട്രിയ ഒരു വന്‍കര ചാമ്പ്യന്‍ഷിപ്പിന്റെ നോക്കൗട്ട് റൗണ്ടിലെത്തുന്നത്. അവരുടെ ചരിത്രപരമായ പ്രവേശനം അവര്‍ക്ക് അവിസ്മരണീയമാക്കാന്‍ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നതെങ്കിലും മിന്നും ഫോമിലുള്ള ഇറ്റലിയെ അട്ടിമറിക്കാനുള്ള കെല്‍പ് ഓസ്ട്രിയ്ക്കുണ്ട് എന്നാരും കരുതുന്നില്ല. മികച്ച ഒരു മത്സരം തന്നെയാകും ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുക.
Also read- Euro Cup|ഇംഗ്ലണ്ടിന് വേണ്ട എന്നുണ്ടെങ്കിൽ, ജെയ്ഡൻ സാഞ്ചോക്ക് ഞങ്ങൾ ജർമൻ പാസ്പോർട്ട് നൽകാൻ ഒരുക്കമാണ് - ലോതർ മത്തെയൂസ്ഇന്ത്യൻ സമയം രാത്രി 12:30ന് നടക്കുന്ന മത്സരം സോണി ചാനലുകളിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
Summary
Italian Coach Roberto Mancini urges his players to put up a worthy show against Austria at the Wembley Stadium
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.