• HOME
  • »
  • NEWS
  • »
  • sports
  • »
  • Euro Cup| യൂറോ കപ്പ്: നോക്കൗട്ടിലേക്ക് കടക്കാൻ ജയം തേടി ഇറ്റലി,എതിരാളികൾ സ്വിറ്റ്സർലൻഡ്

Euro Cup| യൂറോ കപ്പ്: നോക്കൗട്ടിലേക്ക് കടക്കാൻ ജയം തേടി ഇറ്റലി,എതിരാളികൾ സ്വിറ്റ്സർലൻഡ്

ഇന്ന് നടക്കുന്ന മൂന്ന് പോരാട്ടങ്ങളിൽ രാത്രി 12.30ന് ആണ് ഇറ്റലിയുടെ മത്സരം. ഇന്ന് 6.30ന് നടക്കുന്ന ആദ്യത്തെ മത്സരത്തില്‍ റഷ്യ ഫിന്‍ലന്‍ഡിനെയും 9.30ന് നടക്കുന്ന മത്സരത്തില്‍ വെയ്ലസ് തുര്‍ക്കിയേയും നേരിടും. 

Italy

Italy

  • Share this:


    യുവേഫ യൂറോകപ്പില്‍ നോക്കൗട്ട് റൗണ്ട് ലക്ഷ്യം വച്ച് ഇറ്റലി ഇന്നിരങ്ങുന്നു. ആദ്യ മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ അവർക്ക് ഇന്ന് സ്വിറ്റ്സർലൻഡ് ആണ് എതിരാളികൾ. ഇന്ന് നടക്കുന്ന മൂന്ന് പോരാട്ടങ്ങളിൽ രാത്രി 12.30ന് ആണ് ഇറ്റലിയുടെ മത്സരം. ഇന്ന് 6.30ന് നടക്കുന്ന ആദ്യത്തെ മത്സരത്തില്‍ റഷ്യ ഫിന്‍ലന്‍ഡിനെയും 9.30ന് നടക്കുന്ന മത്സരത്തില്‍ വെയ്ലസ് തുര്‍ക്കിയേയും നേരിടും. 

    ആദ്യ മത്സരത്തില്‍ തകർപ്പൻ ജയം നേടിയ ഇറ്റലി ഈ വർഷം ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. 2018ലെ ലോകകപ്പിന് യോഗ്യത പോലും നേടാനാവാതെ പോയ ഇറ്റലി ഇപ്പോൾ അവരുടെ പഴയ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ആദ്യ മത്സരത്തില്‍ കാഴ്ചവെച്ചത്. എന്നാല്‍ എതിരാളികളായ സ്വിറ്റ്‌സര്‍ലന്‍ഡ് നിസാരരല്ല. കരുത്തരായ വെയ്ല്‍സിനെ 1-1 സമനിലയില്‍ തളച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വരവ്.

    സ്വന്തം തട്ടകമായ റോമിലാണ് മത്സരമെന്നത് ഇറ്റലിയുടെ ആത്മവിശ്വാസം ഉയർത്തുന്നു.  മികച്ച ഫോമിലുള്ള ഇൻസിനെയും ഇമ്മൊബിലെയും തന്നെയാകും ആക്രമണത്തിൽ ഉണ്ടാവുക. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ ഫ്ലൊറെൻസി ഇന്ന് ഇറ്റലിയുടെ നിരയിൽ ഉണ്ടാകില്ല. പരുക്ക് മാറിയെത്തുന്ന വെരാട്ടി ഇന്ന് ചിലപ്പോൾ കളിക്കാൻ ഇറങ്ങിയേക്കും. 

    Also read-Euro Cup| യൂറോ കപ്പ്: ഫുട്ബോളിൽ വീണ്ടും തലപൊക്കി 'കടി ' വിവാദം; റുഡിഗർ പോഗ്ബയെ കടിച്ചു; പരാതിയില്ലെന്ന് പോഗ്ബ

    മറുവശത്ത്, ആദ്യ മത്സരത്തിൽ വെയിൽസിന് എതിരെ സമനില വഴങ്ങിയ സ്വിറ്റ്സർലൻഡ് വിജയ വഴിയിലേക്ക് തിരികെ വരാൻ ആണ് ശ്രമിക്കുന്നത്. വെയിൽസിനെതിരെ നിരവധി അവസരങ്ങൾ നഷ്ടമാക്കിയതാണ് അവർക്ക് വിനയായത്. ആദ്യ കളിയിൽ ഗോളടിച്ച എമ്പോളോയിലും വെറ്ററൻ താരങ്ങളായ ജാക്കയിലും ഷഖീരിയിലുമാണ്  സ്വിറ്റ്സർലൻഡിൻ്റെ പ്രതീക്ഷ. ഗ്രൂപ്പ്  എയിൽ  മൂന്ന് പോയിന്റുള്ള ഇറ്റലി ഒന്നാമതും ഒരു പോയിൻ്റുമായി സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനത്തുമാണ്.

    ഗ്രൂപ്പ് എയില്‍ നടക്കുന്ന മറ്റൊരു മത്സരത്തിൽ തുര്‍ക്കി-വെയ്ല്‍സ് പോരാട്ടവും കടുക്കും. അസർബൈജാനിൽ വെച്ച് നടക്കുന്ന മത്സരം ഇരുടീമുകൾക്കും നിർണായകമാണ്. ടൂർണമെന്റിലെ കറുത്ത കുതിരകളാകും എന്ന് കരുതിയ തുർക്കി ആദ്യ മത്സരത്തിൽ ഇറ്റലിയോട് തകർന്നടിഞ്ഞെങ്കിലും ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം നടത്തി വിജയവഴിയിലേക്ക് തിരികെ വരും എന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.

    Also read-പത്രസമ്മേളനത്തിടെ മുൻപിലിരുന്ന മദ്യക്കമ്പനിയുടെ കുപ്പി എടുത്ത് മാറ്റി; 'റൊണാൾഡോ മാതൃക' പിന്തുടർന്ന് പോൾ പോഗ്ബ

    പക്ഷേ, സ്വിറ്റ്സ‍ർലൻഡിനെ സമനിലയിൽ കുരുക്കിയ വെയ്ൽസ് തുർക്കിക്ക് മുന്നിൽ വെല്ലുവിളിയാകും. അവസാന ഗ്രൂപ്പ് മത്സരം ഇറ്റലിക്കെതിരെ ആണെന്നത് വെയ്ൽസിന്‍റെ സമ്മർദം കൂട്ടുന്നുണ്ട്. അതിനാൽ തുർക്കിക്കെതിരായ ഇന്നത്തെ മത്സരത്തിൽ ജയിച്ച് മൂന്ന് പോയിന്‍റ് നേടി നോക്കൗട്ട് പ്രതീക്ഷ നിലനിർത്താനാവും അവരുടെ ശ്രമം. വെയ്ൽസ് മുന്നേറ്റ താരമായ കീഫർ മൂർ കഴിഞ്ഞ മൽസരത്തിലേത് പോലെ ഇന്ന് വീണ്ടും ലക്ഷ്യം കാണുമെന്നും ഗാരെത് ബെയിലിന്‍റെ കാലുകളിൽ നിന്ന് ഗോൾ വരുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.



    അതേസമയം, ഗ്രൂപ്പ് ബിയില്‍ നടക്കുന്ന മത്സരത്തിൽ റഷ്യക്കെതിരെ വലിയ പ്രതീക്ഷയുമായാണ് കുഞ്ഞൻ ടീമായ ഫിൻലൻഡ് ഇറങ്ങുന്നത്. ഡെന്‍മാര്‍ക്കിനെതിരെ നേടിയ വിജയത്തിൻ്റെ ബലത്തിലാണ് അവർ ഇറങ്ങുന്നത്. സംഭവബഹുലമായ അരങ്ങേറ്റമായിരുന്നു യൂറോയിൽ ഫിൻലൻഡിൻ്റേത്. ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യൻ എറിക്സന്‍റെ വീഴ്ചയെ തുടർന്ന് ഉണ്ടായ അശങ്കാജനകമായ നിമിഷങ്ങളും ഒടുവിൽ പോജാൻപാലോയുടെ ഹെഡറിലൂടെ നേടിയ അവിസ്‌മരണീയമായ ആദ്യ ജയം. ഇതിൽ ലഭിച്ച സന്തോഷം ഇരട്ടിയാക്കാനാണ് സെന്‍റ് പീറ്റേഴ്‌സ്‌ബർഗിൽ ഫിൻലൻഡ് ഇന്നിറങ്ങുന്നത്. ഡെൻമാർക്കിനെതിരെ പുറത്തെടുത്ത മികവ് ആവർത്തിക്കാനാവും ശ്രമം. നിലവില്‍ മൂന്ന് പോയിന്റ് കൈയിലുള്ള ഫിന്‍ലന്‍ഡിന് റഷ്യയെക്കൂടി തോല്‍പ്പിച്ചാല്‍ അത് വലിയ ആത്മവിശ്വാസമാവും. 



    Summary

    Euro Cup: Italy eyeing a win against Switzerland to earn their seat in the Knockout stage
    Published by:Naveen
    First published: