• HOME
  • »
  • NEWS
  • »
  • sports
  • »
  • Euro Cup | യൂറോയില്‍ ഇന്ന് ഹാട്രിക് ജയം തേടി ഇറ്റലി, പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ വെയ്ല്‍സ്

Euro Cup | യൂറോയില്‍ ഇന്ന് ഹാട്രിക് ജയം തേടി ഇറ്റലി, പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ വെയ്ല്‍സ്

ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് യൂറോ കപ്പില്‍ ഇറ്റലി ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചിട്ടുള്ളത്. ഒരു സമനില നേടിയാല്‍ വെയ്ല്‍സിന് പ്ലേ ഓഫിലെത്താമെന്നിരിക്കെ വെയ്ല്‍സിന്റെ വഴിയടക്കാന്‍ ഇറ്റലിക്കാവുമോയെന്ന് കണ്ടറിയേണ്ടി വരും.

Italy team

Italy team

  • Share this:
    യൂറോ കപ്പില്‍ ഗ്രൂപ്പ് എയില്‍ ഇന്ന് രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ഹാട്രിക് ജയം തേടിയാണ് ഇറ്റലി ഇന്ന് വെയ്ല്‍സിനെതിരെ ഇറങ്ങുന്നത്. മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡും തുര്‍ക്കിയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരങ്ങള്‍. ഇന്നത്തെ മത്സരങ്ങളിലൂടെ ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീം ഏതെന്ന് തീരുമാനമാകും. ആദ്യ മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത ഇറ്റലി രണ്ടാം മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെയും എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചിരുന്നു. ഇതോടെ അടുത്ത റൗണ്ടിലേക്കും ഇറ്റലി കടന്നു.

    ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇറ്റലിയുടെ മുന്നേറ്റം. അതേസമയം ഇന്നത്തെ മത്സരത്തില്‍ ഇറ്റലിയുടെ എതിരാളികളായ വെയ്ല്‍സിന് പ്ലേ ഓഫില്‍ കടക്കാന്‍ ഇന്ന് തോല്‍ക്കാതെ നോക്കേണ്ടത് വളരെ പ്രധാനമാണ്. ഇന്ന് ഒരു സമനില നേടിയാല്‍ തന്നെ വെയ്ല്‍സിന് പ്രീക്വര്‍ട്ടര്‍ യോഗ്യത ഉറപ്പാക്കാമെങ്കിലും, ഇന്ന് വെയ്ല്‍സ് പരാജയപ്പെടുകയും സ്വിറ്റ്‌സര്‍ലന്‍ഡ് വിജയിക്കുകയും ചെയ്താല്‍ അത് വെയ്ല്‍സിന്റെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയ്ക്ക് ഭീഷിണിയായിത്തീരും. ഗ്രൂപ്പില്‍ ഇപ്പോള്‍ ഇറ്റലിക്ക് 6 പോയിന്റും വെയ്ല്‍സിന് 4 പോയിന്റും സ്വിറ്റ്‌സര്‍ലന്‍ഡിന് ഒരു പോയിന്റുമാണ് ഉള്ളത്. തുര്‍ക്കിക്ക് പോയിന്റ് ഒന്നും ഇല്ല.

    ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് യൂറോ കപ്പില്‍ ഇറ്റലി ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചിട്ടുള്ളത്. ഒരു സമനില നേടിയാല്‍ വെയ്ല്‍സിന് പ്ലേ ഓഫിലെത്താമെന്നിരിക്കെ വെയ്ല്‍സിന്റെ വഴിയടക്കാന്‍ ഇറ്റലിക്കാവുമോയെന്ന് കണ്ടറിയേണ്ടി വരും. നിലവില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഇറ്റലി അവരുടെ പഴയ പ്രതാപ കാലത്തെയാണ് അനുസ്മരിപ്പിക്കുന്നത്. അവസാനമായി 2003ലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ കളിച്ചത്. അന്ന് എതിരില്ലാത്ത നാല് ഗോളിനാണ് വെയ്ല്‍സിനെ ഇറ്റലി തോല്‍പ്പിച്ചത്.

    ആദ്യ രണ്ടു മത്സരങ്ങളില്‍ തുര്‍ക്കിയെയും സ്വിറ്റ്‌സര്‍ലാന്റിനെയും വളരെ എളുപ്പത്തിലാണ് ഇറ്റലി മറികടന്നത്. ഇറ്റലി ഇന്ന് ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. അത് ഒരു പക്ഷേ വെയ്ല്‍സിന് സഹായകമായേക്കും. അവസാന 29 മത്സരങ്ങളില്‍ പരാജയം അറിയാത്ത ഇറ്റലി ഇന്ന് കൂടെ പരാജയപ്പെട്ടില്ലെങ്കില്‍ അവരുടെ എറ്റവും മികച്ച അപരാജിത കുതിപ്പ് എന്ന റെക്കോര്‍ഡിനൊപ്പമെത്തും. സ്വിറ്റ്സര്‍ലന്‍ഡ് തുര്‍ക്കി മത്സരവും ഗ്രൂപ്പ് എയില്‍ നിര്‍ണ്ണായകമാമാണ്. ആദ്യ രണ്ട് മത്സരവും തോറ്റ തുര്‍ക്കിയ്ക്ക് ഇനി പ്രതീക്ഷയില്ല. സാധ്യതകള്‍ വിരളമാണെങ്കിലും വെയ്ല്‍സ് വന്‍ മാര്‍ജിനില്‍ തോല്‍ക്കുകയും സ്വിറ്റ്സര്‍ലന്‍ഡിന് തുര്‍ക്കിയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ചെയ്യാനായാല്‍ ചിലപ്പോള്‍ പോയിന്റ് പട്ടികയില്‍ മാറ്റം ഉണ്ടായേക്കും. എന്നാല്‍ അത് എളുപ്പവുമല്ല. അവസാനമായി 2008ല്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 2-1ന് സ്വിറ്റ്സര്‍ലന്‍ഡിനെ തുര്‍ക്കി തകര്‍ത്തിരുന്നു.
    Published by:Sarath Mohanan
    First published: