'കിരീടം നേടുമെന്ന് ഉറപ്പ് നല്‍കുന്നില്ല, എന്നാല്‍ ഉറപ്പായും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മെച്ചപ്പെടുത്തും': പരിശീലകന് ഇവാന് വുകോമനോവിച്ച്
'കിരീടം നേടുമെന്ന് ഉറപ്പ് നല്‍കുന്നില്ല, എന്നാല്‍ ഉറപ്പായും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മെച്ചപ്പെടുത്തും': പരിശീലകന് ഇവാന് വുകോമനോവിച്ച്
എതിരാളികളേക്കാള്‍ ഒരു ഗോള്‍ എങ്കിലും കൂടുതല്‍ അടിക്കാനുള്ള ഫുട്ബോള്‍ ആയിരിക്കും തന്റെ ടീം കളിക്കാന്‍ പോകുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
Karolis Skinkis and Ivan Vukomanovic
Last Updated :
Share this:
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2021/22 സീസണിന് മുന്നോടിയായി, കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഹെഡ് കോച്ചായി ഇവാന് വുകോമനോവിച്ചിനെ നിയമിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈയിടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പരിശീലകനായി എത്തിയ ഇവാന് വുകോമനോവിച്ച് ക്ലബിന് നല്കിയ ആദ്യ അഭിമുഖം ക്ലബിനും ആരാധകര്‍ക്കും പ്രതീക്ഷ നല്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. എതിരാളികളേക്കാള്‍ ഒരു ഗോള്‍ എങ്കിലും കൂടുതല്‍ അടിക്കാനുള്ള ഫുട്ബോള്‍ ആയിരിക്കും തന്റെ ടീം കളിക്കാന്‍ പോകുന്നതെന്നാണ് അദ്ദേഹം പറയുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ സന്തോഷം അര്‍ഹിക്കുന്നുണ്ടെന്നും അവര്‍ക്ക് അത് നല്‍കണമെന്നും വുകോമനോവിച്ച് പറഞ്ഞു.
'ടീമിനെ മെച്ചപ്പെടുത്താനായുള്ള ശ്രമങ്ങള്‍ ആയിരിക്കും തന്റെ ആദ്യ ചുമതല. കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണില്‍ തന്നെ കിരീടം നേടിക്കൊടുക്കാം എന്ന ഉറപ്പ് ഒന്നും താന്‍ നല്‍കുന്നില്ല. എന്നാല്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തും എന്ന് ഉറപ്പ് നല്‍കാം. ടീമിനെ കഴിയാവുന്നതിന്റെ ഏറ്റവും ഉയരത്തില്‍ ഞാന്‍ എത്തിക്കും. എല്ലാ ഫുട്ബോള്‍ പരിശീലകര്‍ക്കും അവരുടേതായ ശൈലികള്‍ ഉണ്ടാകും. ഇപ്പോഴത്തെ ഫുട്ബോള്‍ പ്രേമികള്‍ ഇഷ്ടപ്പെടുന്നത് വേഗതിയില്‍ കളിക്കുന്ന ആധുനിക ഫുട്ബോള്‍ ടാക്ടിക്സുകള്‍ ആണ്. തന്റെ ശൈലിയും നല്ല ഫുട്ബോള്‍ കളിക്കുക എന്നതാണ്. എതിരാളികളേക്കാള്‍ ഒരു ഗോള്‍ എങ്കിലും കൂടുതല്‍ അടിക്കാനുള്ള ഫുട്ബോള്‍ ആയിരിക്കും തന്റെ ടീം കളിക്കുക'- ഇവാന് വുകോമനോവിച്ച് വിശദമാക്കി.
ബെല്‍ജിയം, സ്ലൊവാക്യ, സൈപ്രസ് എന്നിവിടങ്ങളിലെ ടോപ്പ് ഡിവിഷനുകളില്‍ നിന്ന് വിശാലമായ പരിശീലക അനുഭവവുമായി എത്തുന്ന വുകോമനോവിച്ച്, കെബിഎഫ്സിയുടെ മാനേജരാവുന്ന ആദ്യത്തെ സെര്‍ബിയനാണ്. 2013-14 സീസണില്‍ ബെല്‍ജിയന്‍ ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലിഗയുടെ സഹ പരിശീലകനായാണ് 43കാരനായ വുകോമനോവിച്ച് തന്റെ കോച്ചിങ് കരിയര്‍ തുടങ്ങുന്നത്. തുടര്‍ന്ന് മുഖ്യപരിശീലകനായി സ്ഥാനക്കയറ്റം ലഭിച്ചു . വുകോമനോവിച്ചിന് കീഴില്‍ ടീം തുടര്‍ച്ചയായി രണ്ടു വര്‍ഷം യുവേഫ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു. ഈ കാലയളവില്‍, ബെല്‍ജിയത്തിന്റെ അന്താരാഷ്ട്ര താരങ്ങളായ മിച്ചി ബാറ്റ്ഷുവായ്, ലോറന്റ് സിമോണ്‍ എന്നിവരുടെ കരിയര്‍ രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പിന്നീട് സ്ലൊവാക്യന്‍ സൂപ്പര്‍ ലീഗ് ടീമായ എസ്കെ സ്ലോവന് ബ്രാറ്റിസ്ലാവയെ പരിശീലിപ്പിച്ച അദ്ദേഹം ടീമിന് സ്ലൊവാക്യ ദേശീയ കപ്പും നേടിക്കൊടുത്തു. സൈപ്രസ് ഫസ്റ്റ് ഡിവിഷനിലെ അപ്പോല്ലോണ്‍ ലിമാസ്സോളിന്റെ ചുമതലയായിരുന്നു ഏറ്റവുമൊടുവില്‍ വഹിച്ചത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിലെ മിഡ്ഫീല്‍ഡില്‍ കളിച്ച അര്‍ജന്റൈന്‍ താരം ഫക്കുണ്ടോ പെരേര ഇന്ത്യയിലേക്ക് വരുന്നതിന് മുന്‍പ് ഇതേ ക്ലബ്ബില്‍ വുകോമാനോവിച്ചിന് കീഴില്‍ കളിച്ചിരുന്നു.
കോച്ചിങ് കരിയറിന് മുമ്പ്, നീണ്ട 15 വര്‍ഷം പ്രൊഫഷണല്‍ ഫുട്ബോള്‍ താരമായിരുന്നു ഇവാന് വുകോമനോവിച്ച്. പ്രമുഖ ഫ്രഞ്ച് ക്ലബ്ബായ എഫ്സി ബാര്‍ഡോ, ജര്‍മന്‍ ക്ലബ്ബായ എഫ്സി കൊളോണ്‍, ബെല്‍ജിയന്‍ ക്ലബ്ബ് റോയല്‍ ആന്റ്വെര്‍പ്, റഷ്യയിലെ ഡൈനാമോ മോസ്കോ, സെര്‍ബിയന്‍ ക്ലബ്ബായ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ് എന്നീ ടീമുകള്‍ക്കായി പ്രതിരോധത്തിന് പുറമെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും കളിച്ചിട്ടുണ്ട്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.