ഇന്ത്യ ഓസീസ് അഞ്ചാം ഏകദിനം; കങ്കാരുക്കള്‍ക്ക് മികച്ച തുടക്കം
നായകന് ഫിഞ്ചിന്റെ വിക്കറ്റ് മാത്രമാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്
news18
Updated: March 13, 2019, 2:44 PM IST

jadeja
- News18
- Last Updated: March 13, 2019, 2:44 PM IST
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ ഓസീസിനു മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 14.3 ഓവര്‍ പിന്നിടുമ്പോള്‍ 76 ന് 1 എന്ന നിലയിലാണ്. നായകന് ഫിഞ്ചിന്റെ വിക്കറ്റ് മാത്രമാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. 27 റണ്‍സുമായാണ് ഫിഞ്ച് മടങ്ങിയത്.
48 റണ്ണുമായി ഉസ്മാന് ഖവാജയും റണ്ണൊന്നുമെടുക്കാതെ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പുമാണ് ക്രീസില്‍. രവീന്ദ്ര ജഡേജയ്ക്കാണ് ഫിഞ്ചിന്റെ വിക്കറ്റ്. ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ജയത്തില്‍ കുറഞ്ഞതൊന്നും ഇരുടീമുകളും ആഗ്രഹിക്കുന്നില്ല. ഫിറോസ്ഷാ കോട്ലയിലെ മൈതാനത്ത് നല്ല റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. Also Read: കടലാസിലെ കണക്കുകള്‍ പറയുന്നു അഞ്ചാം ഏകദിനം ഇന്ത്യക്ക് തന്നെ; ആശ്വാസമേകുന്ന അഞ്ചു ഘടകങ്ങള്‍
നിര്‍ണായകമായ മത്സരത്തില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമും കളത്തിലിറങ്ങിയത്. കെ എല്‍ രാഹുലിന് പകരം രവീന്ദ്ര ജഡേജയേയും യുസ്വേന്ദ്ര ചഹലിന് പകരം മുഹമ്മദ് ഷമിയെയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി. ഷോണ്‍ മാര്‍ഷ്, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് എന്നിവര്‍ക്ക് പകരം നേഥന്‍ ലയണും മാര്‍ക്കസ് സ്റ്റോയിണിസും ഓസീസ് നിരയില്‍ ഇടം പിടിച്ചു.
പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ ഇന്ത്യ ജയിച്ചപ്പോള്‍ അവസാന രണ്ടു മത്സരങ്ങളും സ്വന്തമാക്കിയാണ് ഓസീസ് പരമ്പരയിലേക്ക് തിരിച്ച് വന്നത്.
48 റണ്ണുമായി ഉസ്മാന് ഖവാജയും റണ്ണൊന്നുമെടുക്കാതെ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പുമാണ് ക്രീസില്‍. രവീന്ദ്ര ജഡേജയ്ക്കാണ് ഫിഞ്ചിന്റെ വിക്കറ്റ്. ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ജയത്തില്‍ കുറഞ്ഞതൊന്നും ഇരുടീമുകളും ആഗ്രഹിക്കുന്നില്ല. ഫിറോസ്ഷാ കോട്ലയിലെ മൈതാനത്ത് നല്ല റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്.
നിര്‍ണായകമായ മത്സരത്തില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമും കളത്തിലിറങ്ങിയത്. കെ എല്‍ രാഹുലിന് പകരം രവീന്ദ്ര ജഡേജയേയും യുസ്വേന്ദ്ര ചഹലിന് പകരം മുഹമ്മദ് ഷമിയെയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി. ഷോണ്‍ മാര്‍ഷ്, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ് എന്നിവര്‍ക്ക് പകരം നേഥന്‍ ലയണും മാര്‍ക്കസ് സ്റ്റോയിണിസും ഓസീസ് നിരയില്‍ ഇടം പിടിച്ചു.
പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ ഇന്ത്യ ജയിച്ചപ്പോള്‍ അവസാന രണ്ടു മത്സരങ്ങളും സ്വന്തമാക്കിയാണ് ഓസീസ് പരമ്പരയിലേക്ക് തിരിച്ച് വന്നത്.
Who's taking the 🏆 home tonight?
🔃for India
🧡for Australia#INDvAUS pic.twitter.com/sJPODbSmoW
— BCCI (@BCCI) March 13, 2019