ബിര്‍മിംഗ്ഹാം: മികച്ച ഓള്‍റൗണ്ടറാണെങ്കിലും ലോകകപ്പില്‍ ഇതുവരെയും രവീന്ദ്ര ജഡേജയ്ക്ക് അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ഇന്ന് ഫീല്‍ഡിങ്ങിനിടെ കെഎല്‍ രാഹുലിന് പരുക്കേറ്റപ്പോള്‍ കളത്തിലെത്തിയ താരം സൂപ്പര്‍ ക്യാച്ചുമായാണ് കൈയ്യടി നേടിയത്. ലോങ് ഓണിലായിരുന്നു ജഡേജയുടെ പറക്കും ക്യാച്ച്.
ഇംഗ്ലീഷ് ഓപ്പണറായ റോയിയെയാണ് ജഡേജ പറന്നു പിടിച്ചത്. ഇംഗ്ലണ്ട് താരങ്ങള്‍ മത്സരത്തില്‍ പൂര്‍ണ്ണ ആധിപത്യം നേടവെയാണ് ജഡേജയിലൂടെ ടീമിന് ബ്രേക്ക് ത്രൂ ലഭിക്കുന്നത്. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി ആരാധകരും മുന്‍ താരങ്ങളുമാണ് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ 35 ഓവറില്‍ 188 ന് 2 എന്ന നിലയിലാണ്. 101 റണ്‍സുമായി രോഹിത് ശര്‍മയും 18 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. നേരത്തെ 7 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 337 റണ്‍സെടുത്തത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.