HOME » NEWS » Sports » JADEJA WOULD GIVE NIGHTMARES TO KIWI LEFT HAND BATTERS SAYS DAVID WARNER

WTC Final| ഇടം കൈയൻ ബാറ്റ്സ്മാൻമാർക്കെതിരെ ജഡേജ കസറും; കിവീസ് ടീമിന് മുന്നറിയിപ്പുമായി ഡേവിഡ് വാർണർ

ക്രിക്കറ്റിൽ ഇടം കൈയൻ ബാറ്റ്സ്മാന്മാർക്കെതിരെ ജഡേജക്ക് മികച്ച റെക്കോർഡാണ് ഉള്ളതെന്നും അതിനാൽ ന്യൂസീലന്‍ഡിന്റെ ഇടം കൈയൻ ബാറ്റ്സ്മന്മാരെ ജഡേജ വെള്ളം കുടിപ്പിക്കും എന്നുമാണ് വാർണർ അഭിപ്രായപ്പെട്ടത്.

News18 Malayalam | news18-malayalam
Updated: June 14, 2021, 5:43 PM IST
WTC Final| ഇടം കൈയൻ ബാറ്റ്സ്മാൻമാർക്കെതിരെ ജഡേജ കസറും; കിവീസ് ടീമിന് മുന്നറിയിപ്പുമായി ഡേവിഡ് വാർണർ
jadeja_Ind
  • Share this:


ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രവചനങ്ങളും വിലയിരുത്തലുകളും വന്നു കഴിഞ്ഞു. അക്കൂട്ടത്തിലേക്ക് വീണ്ടുമൊരു വിലയിരുത്തൽ ചേർത്തിരിക്കുകയാണ് ഓസ്ട്രേലിയയുടെ ഓപ്പണിംഗ് ബാറ്റ്സ്മാൻ ആയ ഡേവിഡ് വാർണർ. ഇന്ത്യൻ ടീമിന് മുൻതൂക്കം നൽകുന്ന ഒരു അഭിപ്രായമാണ് ഓസ്ട്രേലിയൻ ഇടം കൈയൻ ബാറ്റ്സ്മാൻ നടത്തിയിരിക്കുന്നത്.

ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടർ ആയ രവീന്ദ്ര ജഡേജയെ കുറിച്ചാണ് താരം വാചാലനായത്. ക്രിക്കറ്റിൽ ഇടം കൈയൻ ബാറ്റ്സ്മാന്മാർക്കെതിരെ ജഡേജക്ക് മികച്ച റെക്കോർഡാണ് ഉള്ളതെന്നും അതിനാൽ ന്യൂസീലന്‍ഡിന്റെ ഇടം കൈയൻ ബാറ്റ്സ്മന്മാരെ ജഡേജ വെള്ളം കുടിപ്പിക്കും എന്നുമാണ് വാർണർ അഭിപ്രായപ്പെട്ടത്.

'ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ക്കെതിരെ മികച്ച ബൗളിങ് പ്രകടനമാണ് രവീന്ദ്ര ജഡേജ പുറത്തെടുക്കാറുള്ളത്. ഇന്ത്യയുടെ രണ്ട് സ്പിന്നര്‍മാര്‍ ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ വെല്ലുവിളിയാവുമെന്നാണ് എനിക്ക് തോന്നുന്നത്'-ഡേവിഡ് വാര്‍ണര്‍ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ശക്തമായ താരനിരയുള്ള ഇന്ത്യ ഈയിടെ കൈവരിച്ച മികച്ച പരമ്പര വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഫൈനലിലേക്ക് എത്തുന്നത്. ഏത് മൈതാനത്തും തിളങ്ങാന്‍ കെല്‍പ്പുള്ള ബൗളര്‍മാരാണ് ഇന്ത്യയുടെ ശക്തി. ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ എന്നിവരുടെ ഓള്‍റൗണ്ട് പ്രകടനവും ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഈയിടെ ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യയിൽ നടന്ന ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലും അശ്വിന്‍ മികച്ച പ്രകടനമാണ് നടത്തിയത്. 

Also read-WTC Final| ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ബൗളർമാരെല്ലാം മിന്നും ഫോമിൽ, ഫൈനലിൽ ആരെ പുറത്തിരുത്തും; തലപുകച്ച് കിവീസ് ടീം

ഇംഗ്ലണ്ടിലെ പേസിന് അനുകൂലമായ സാഹചര്യത്തിലും ഈ രണ്ട് താരങ്ങൾ ഇന്ത്യൻ നിരയിൽ ഒരുമിച്ച് ഇറങ്ങിയേക്കും. മുന്‍ താരങ്ങളെല്ലാം ഇതേ അഭിപ്രായം തന്നെയാണ് പറഞ്ഞത്. ഇരുവർക്കും നന്നായി ബാറ്റ് ചെയ്യാൻ കഴിയും എന്നത് ടീമിന്റെ ബാറ്റിങ് കരുത്തും ഉയര്‍ത്തും. ജഡേജയെ പോലെ തന്നെ ഇടം കൈയന്മാർക്കെതിരെ അശ്വിനും മികച്ച റെക്കോർഡ് ആണുള്ളത്.

ഇരുവരുടെയും ഈ റെക്കോർഡ് പരിഗണിക്കുമ്പോൾ ന്യൂസീലന്‍ഡ് നിരയില്‍ തകർപ്പൻ ഫോമിലുള്ള ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ ഇടം കൈയനാണ്. അവരുടെ മറ്റൊരു പ്രമുഖ ബാറ്റ്‌സ്മാനായ ടോം ലാതവും ഇടം കൈയനാണ്. ഇരുവരും ചേര്‍ന്നാണ് ന്യൂസിലൻഡ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. അതിനാല്‍ത്തന്നെ സ്പിന്നർമാരെ നേരത്തെ തന്നെ ഇറക്കി കിവീസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാൻ കോഹ്ലി ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല. അശ്വിനെ പല കുറി കോഹ്ലി നേരത്തെ പന്തേൽപ്പിച്ചിട്ടുള്ളത് നമ്മൾ കണ്ടിട്ടുള്ളതാണ്. കിവീസ് നിരയിൽ അവരുടെ ഓപ്പണർമാരെ കൂടാതെ അവരുടെ വിക്കറ്റ് കീപ്പറായ ഹെൻറി നിക്കോള്‍സും ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്.

Also read- 'പഴയ സിനിമകളിലെ പോലീസുകാരെപ്പോലെ കളിക്കണം', ഫൈനല്‍ കളിക്കാന്‍ പോകുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്മാരോട് വസിം ജാഫര്‍

ഇംഗ്ലണ്ടിൽ ഇന്ത്യക്ക് മത്സര പരിചയം ലഭിക്കില്ലെങ്കിലും അതിൻ്റെ പേരിൽ ന്യൂസീലന്‍ഡിന് ജയം എളുപ്പമാവില്ലെന്ന് ഉറപ്പാണ്. ഇംഗ്ലണ്ടിലെ പേസ് തുണയ്ക്കുന്ന പിച്ചുകളിൽ ഇന്ത്യക്ക് വേണ്ടി പന്തെറിയാൻ എത്തുന്ന ഇന്ത്യൻ ബൗളർമാരും മികച്ച ഫോമിലാണ്. ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിര ന്യൂസീലന്‍ഡിന് വലിയ വെല്ലുവിളി തന്നെ ഉയർത്തും എന്നത് ഉറപ്പാണ്. ഇവരോടൊപ്പം സാഹചര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് കൂടി തിളങ്ങാനായാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യ സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്.Summary

Ravindra Jadeja would give nightmares to Kiwi left handers, David Warner comes up with a warning to the Kiwi batters
Published by: Naveen
First published: June 14, 2021, 5:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories