HOME » NEWS » Sports » JAFFER TAKES DIG AT HARRIS FOR SUGGESTING PUJARA BATTED LIKE AUSSIES AT GABBA JJ INT

പിന്നെന്താണ് ഓസ്ട്രേലിയക്കാർ അങ്ങനെ ബാറ്റ് ചെയ്യാതിരുന്നത്? ഓസിസ് താരത്തിന് മറുപടിയുമായി വസിം ജാഫർ

ഓസ്ട്രേലിയൻ ടീം നീണ്ട 32 വർഷമായി തോൽവിയറിഞ്ഞിട്ടില്ലാത്ത ചരിത്ര പ്രാധാന്യമുള്ള ഗാബ്ബയിൽ വരെ ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യൻ യുവനിര തുടർച്ചയായി രണ്ടാം തവണയും ബോർഡർ ഗവാസ്‌കർ ട്രോഫി സ്വന്തമാക്കുകയായിരുന്നു.

News18 Malayalam | news18
Updated: May 22, 2021, 6:12 PM IST
പിന്നെന്താണ് ഓസ്ട്രേലിയക്കാർ അങ്ങനെ ബാറ്റ് ചെയ്യാതിരുന്നത്? ഓസിസ് താരത്തിന് മറുപടിയുമായി   വസിം ജാഫർ
Wasim Jaffer
  • News18
  • Last Updated: May 22, 2021, 6:12 PM IST
  • Share this:
സമൂഹമാധ്യമങ്ങളിൽ ട്രോളുകളിലൂടെ പ്രതികരിക്കുന്നതിന്റെ കാര്യത്തിൽ മുൻപന്തിയിലാണ് മുൻ ഇന്ത്യൻ താരം വസിം ജാഫർ. ഇന്ത്യൻ ടീമിനെയും താരങ്ങളെയും ആരെങ്കിലും കളിയാക്കാൻ ശ്രമിച്ചാൽ ഉടൻ തന്നെ ജാഫറിലെ ട്രോളൻ ചാടി എഴുന്നേൽക്കും. പരിഹാസച്ചുവയുള്ളതോ, രൂക്ഷമായതോ, എപ്പോഴും സന്ദർഭത്തിന് അനുസരിച്ചായിരിക്കും താരത്തിന്റെ പ്രതികരണം. ഇപ്പോൾ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിന് മറുപടിയുമായാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍ എത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഗാബ്ബ ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയുടെ ബാറ്റിങ് സംബന്ധിച്ച ഹാരിസിന്റെ പരാമര്‍ശത്തിനാണ് വസീം ജാഫര്‍ പരിഹാസം കലര്‍ന്ന മറുപടിയുമായി എത്തിയത്.

ഗാബ്ബയിലെ ടെസ്റ്റിൽ ചേതേശ്വർ പുജാരയുടെ പ്രകടനമാണ് തനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടതെന്നാണ് ആ മത്സരത്തില്‍ ഓസ്ട്രേലിയന്‍ ടീമിലുണ്ടായിരുന്ന മാര്‍ക്കസ് ഹാരിസ് അഭിപ്രായപ്പെട്ടത്. 'ബ്രിസ്ബെയിന്‍ ടെസ്റ്റിന്റെ അവസാന ദിവസം വളരെ അതിശയകരമായിരുന്നു‌. ഇന്ത്യൻ ടീം റണ്‍സ് നേടാന്‍ ശ്രമിക്കുമോ ഇല്ലയോ എന്നതായിരുന്നു ദിവസം മുഴുവന്‍ ഞങ്ങള്‍ ചിന്തിച്ചത്. റിഷഭ് പന്ത് അന്ന് മികച്ച ഇന്നിങ്ങ്സ് കളിച്ചുവെന്ന് ഞാന്‍ കരുതുന്നു. പുജാരയാവട്ടെ ഒരു ഓസീസ് ബാറ്റ്സ്മാനെപ്പോലെയാണ് അന്ന് കളിച്ചത്. എല്ലാം നെഞ്ചിലേറ്റെടുത്ത് അദ്ദേഹം കളിച്ചു. ബാക്കി ടീം മുഴുവന്‍ അദ്ദേഹത്തിന് ചുറ്റും ബാറ്റ് ചെയ്തു' - മാര്‍ക്കസ് ഹാരിസ് പറഞ്ഞു.

'ഇന്ത്യൻ ക്രിക്കറ്റ് മാറ്റത്തിന്റെ പാതയിൽ' ; ദ്രാവിഡ് പരിശീലകനാകാൻ ഏറ്റവും അനുയോജ്യനെന്ന് ഇൻസമാം

ഈ പരാമര്‍ശത്തിനാണ് ജാഫര്‍ കുറിക്ക് കൊള്ളുന്ന പ്രതികരണവുമായി രംഗത്തെത്തിയത്. 'അങ്ങനെയെങ്കില്‍ ഓസ്ട്രേലിയക്കാര്‍ എന്ത് കൊണ്ടാണ് അന്ന് ഓസ്ട്രേലിയക്കാരെ പോലെ ബാറ്റ് ചെയ്യാതിരുന്നത്. അക്കാര്യത്തില്‍ അത്ഭുതം തോന്നുന്നു' - ഹാരിസിന്റെ പരാമര്‍ശത്തെ പരിഹസിച്ച്‌ ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു. വൈകാതെ തന്നെ പോസ്റ്റ്‌ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

'ഇംഗ്ലണ്ടിൽ നമ്മുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ റിഷഭ് ആയിരിക്കണം, അവസരത്തിനായി ഞാൻ കാത്തിരിക്കും': വൃദ്ധിമാൻ സാഹ

ബ്രിസ്ബെയിനിലെ ഗാബ്ബയില്‍ നടന്ന പരമ്പരയിലെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ 25, 56 എന്നിങ്ങനെ ആയിരുന്നു പുജാരയുടെ സ്കോറുകള്‍‌. മത്സരത്തില്‍ പല തവണ ഓസ്ട്രേലിയന്‍ പേസര്‍മാരുടെ പന്തുകള്‍ ശരീരത്തില്‍ കൊണ്ടെങ്കിലും വേദനയുടെ ലക്ഷണങ്ങളൊന്നും കാണിക്കാതെ പുജാര ബാറ്റിംഗ് തുടരുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ 211 പന്തുകൾ നേരിട്ട് ഏഴ് ഫോറുകൾ സഹിതമാണ് താരം 56 റൺസ് നേടിയത്.

ഓസ്ട്രേലിയൻ ടീം നീണ്ട 32 വർഷമായി തോൽവിയറിഞ്ഞിട്ടില്ലാത്ത ചരിത്ര പ്രാധാന്യമുള്ള ഗാബ്ബയിൽ വരെ ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യൻ യുവനിര തുടർച്ചയായി രണ്ടാം തവണയും ബോർഡർ ഗവാസ്‌കർ ട്രോഫി സ്വന്തമാക്കുകയായിരുന്നു. ഒട്ടേറെ സീനിയർ താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യൻ ടീം ഇത്തരത്തിൽ ഒരു വിജയം സ്വന്തമാക്കിയത്. വിരാട് കോഹ് ലിക്ക് പകരം രഹാനെ ആയിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്. സീനിയർ ബോളർമാരുടെ അഭാവത്തിലുള്ള ബോളിങ് യൂണിറ്റിന് യുവതാരം മുഹമ്മദ്‌ സിറാജ് ആണ് നേതൃത്വം നൽകിയത്. താരത്തിന്റെ അഞ്ചു വിക്കറ്റ് പ്രകടനവും നിർണായകമായ ഗാബ്ബ ടെസ്റ്റിൽ ഉണ്ടായിരുന്നു. റിഷഭ് പന്തിന്റെ പുറത്താകാതെയുള്ള 89 റൺസിന്റെ പ്രകടനവും പരമ്പര നേട്ടത്തിൽ വഴിത്തിരിവായി.

News summary: Wassim Jaffer reacts to Marcus Harris' comments on Chetheswar Pujara.
Published by: Joys Joy
First published: May 22, 2021, 6:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories