ആറായിരം റൺസും 300 വിക്കറ്റും; അപൂർവ റെക്കോഡുമായി കേരള താരം

ആറായിരും റൺസും 300 വിക്കറ്റും സ്വന്തമാക്കിയവരിൽ സക്സേന ഒഴികെയുള്ളവരെല്ലാം ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്

news18-malayalam
Updated: August 29, 2019, 5:18 PM IST
ആറായിരം റൺസും 300 വിക്കറ്റും; അപൂർവ റെക്കോഡുമായി കേരള താരം
ആറായിരും റൺസും 300 വിക്കറ്റും സ്വന്തമാക്കിയവരിൽ സക്സേന ഒഴികെയുള്ളവരെല്ലാം ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്
  • Share this:
ന്യൂഡൽഹി: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഓൾ റൌണ്ട് റെക്കോർഡ് സ്വന്തമാക്കി കേരള രഞ്ജി താരം ജലജ് സക്സേന. 6000 റൺസും 300 വിക്കറ്റും തികയ്ക്കുന്ന നേട്ടമാണ് സക്സേന കൈവരിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന പത്തൊമ്പതാമത്തെ താരമാണ് സക്സേന. എന്നാൽ ഈ പത്തൊമ്പതുപേരിൽ ഇന്ത്യൻ ടീമിൽ ഇടംനേടാത്ത ഹതഭാഗ്യവാനാണ് സക്സേന.

ഈ നൂറ്റാണ്ടിൽ ഈ നേട്ടം കൈവരിച്ച രണ്ടുപേരാണ് സക്സേനയെ കൂടാതെയുള്ളത്, സെയ്രാജ് ബഹുതുലെയും സഞ്ജയും ബംഗാറും. സി.കെ നായിഡു, ലാലാ അമർനാഥ്, വിജയ് ഹസാരെ, വിനൂ മങ്കാദ്, ചന്ദു സർവാതെ, പോളി ഉമ്രിഗർ, ബാപു നദ്കർനി, ചന്ദു ബോർഡെ, എംഎൽ ജയ്സിംഹ, സലീം ദുറാനി, എസ് വെങ്കിരാഘവൻ, എസ് ആബിദ് അലി, മദൻ ലാൽ, കപിൽ ദേവ്, രവി ശാസ്ത്രി, മനോജ് പ്രഭാകർ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചവർ.

ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ് വെല്ലിന്റെ ഹൃദയം കവർന്ന ഇന്ത്യക്കാരി ആര്?

ആറായിരും റൺസും 300 വിക്കറ്റും സ്വന്തമാക്കിയവരിൽ സക്സേന ഒഴികെയുള്ളവരെല്ലാം ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്. 2016-17 സീസണിലാണ് സക്സേന കേരളത്തിനുവേണ്ടി കളിക്കാൻ തുടങ്ങിയത്. നിലവിൽ ദുലീപ് ട്രോഫിയിൽ ഇന്ത്യ ബ്ലുവിന് വേണ്ടിയാണ് സക്സേന കളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യ എ ടീമിൽ സക്സേന ഇടംനേടിയിട്ടുണ്ട്. ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിൽ സെഞ്ച്വറിയും എട്ട് വിക്കറ്റും നേടിയ ഏക ഇന്ത്യൻ ക്രിക്കറ്ററും സക്സേനയാണ്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകൾക്ക് കളിച്ചിട്ടുള്ള സക്സേന ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് താരമാണ്.
First published: August 29, 2019, 5:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading