സെഞ്ച്വറിയ്ക്ക് പിന്നാലെ ഏഴുവിക്കറ്റ്; സക്‌സേനയിലൂടെ ആന്ധ്രയ്‌ക്കെതിരെ കേരളം പിടിമുറുക്കുന്നു

News18 Malayalam
Updated: November 14, 2018, 7:27 PM IST
സെഞ്ച്വറിയ്ക്ക് പിന്നാലെ ഏഴുവിക്കറ്റ്; സക്‌സേനയിലൂടെ ആന്ധ്രയ്‌ക്കെതിരെ കേരളം പിടിമുറുക്കുന്നു
Jalaj Saxsena, Kerala Ranji Player
  • Share this:
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ആന്ധ്രയ്‌ക്കെതിരെ കേരളം പിടിമുറുക്കുന്നു. സീനിയര്‍ താരം ജലജ് സക്‌സേനയുടെ ഏഴുവിക്കറ്റ് പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് കേരളം മത്സരം കൈയ്യിലാക്കിത്. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ആന്ധ്ര രണ്ടാം ഇന്നിംഗ്‌സില്‍ 8 വിക്കറ്റിന് 102 റണ്‍സെന്ന നിലയിലാണ്. 2 വിക്കറ്റ് ബാക്കി നില്‍ക്കെ ആന്ധ്രക്ക് 28 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്.

133 റണ്‍സെടുത്ത ജലജ് സക്‌സേനയുടെ മികവില്‍ കേരളം ആദ്യ ഇന്നിംഗ്‌സില്‍ 328 റണ്‍സെടുത്തിരുന്നു. ആദ്യ ഇന്നിങ്ങ്‌സിലെ 74 റണ്‍സിന്റെ കടവുമായി ഇറങ്ങിയ ആന്ധ്രയ്ക്ക് രണ്ടാം ഇന്നിങ്ങ്‌സില്‍ തലയുയര്‍ത്താനേ കഴിഞ്ഞില്ല. 30 റണ്‍സുമായി റിക്കി ഭുയിയും റണ്‍സൊന്നുമെടുക്കാതെ ബണ്ഡാരു അയ്യപ്പയുമാണ് ക്രീസില്‍.

കായിക താരം സ്‌റ്റേഡിയത്തിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

ഒന്നിന് 277 എന്ന നിലയില്‍ കളി ആരംഭിച്ച കേരളം 328 റണ്ണിന് പുറത്താവുകയായിരുന്നു. സെഞ്ച്വറിയുമായി തിളങ്ങിയ സക്‌സേന 133 റണ്ണുമായി ടോപ് സ്‌കോററായപ്പോള്‍ രോഹന്‍ പ്രേം 47 ഉം സച്ചിന്‍ ബേബി 21 ഉം ജഗദീഷ് 20 ഉം റണ്‍സെടുത്ത് ഉറച്ച പിന്തുണയും നല്‍കി. എന്നാല്‍ സൂപ്പര്‍ താരം സഞ്ജു സാംസണ് റണ്ണൊന്നുമെടുക്കാനായില്ല. ആന്ധ്രക്ക് വേണ്ടി മനീഷ് ഗോലമരുവും ഷൊയിബ് മുഹമ്മദും 3 വിക്കറ്റ് വീതം വീഴ്ത്തി.

ഐസിസി ടൂര്‍ണ്ണമെന്റില്‍ ഒരുമിച്ച് ബാറ്റ് ചെയ്ത് ചരിത്രമെഴുതി ദമ്പതികള്‍


ആദ്യ ഇന്നിങ്ങ്‌സിലെ സെഞ്ച്വറിക്ക് പുറമെ രണ്ടാം ഇന്നിങ്ങ്‌സില്‍ വീണ ആന്ധ്രയുടെ എട്ടില്‍ ഏഴ് വിക്കറ്റും നേടിയ ജലജ് സക്സേനയാണ് കേരളത്തിന് വിജയ പ്രതീക്ഷ നല്‍കിയത്. 44 രണ്‍സ് വിട്ടുകൊടുത്താണ് സക്‌സേനയുടെ പ്രകടനം. നാളെ സന്ദര്‍ശകരെ പെട്ടെന്ന് പുറത്താക്കാനായാല്‍ കേരളത്തിന് അനായാസ ജയം സ്വന്തമാക്കാന്‍ കഴിയും.

First published: November 14, 2018, 7:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading