നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • WTC Final| ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അഞ്ച് വിക്കറ്റ് നേട്ടം; റെക്കോർഡുകൾ പോക്കറ്റിലാക്കി കൈൽ ജാമിസൻ

  WTC Final| ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അഞ്ച് വിക്കറ്റ് നേട്ടം; റെക്കോർഡുകൾ പോക്കറ്റിലാക്കി കൈൽ ജാമിസൻ

  ഇന്ത്യക്കെതിരായ അഞ്ച് വിക്കറ്റ് നേട്ടം  ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ജാമിസന്റെ അഞ്ചാമത്തെ അഞ്ചു വിക്കറ്റ് നേട്ടം കൂടിയായിരുന്നു.

  അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൈൽ ജാമിസനാണ് ഇന്ത്യൻ നിരയുടെ കഥ കഴിച്ചത്

  അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൈൽ ജാമിസനാണ് ഇന്ത്യൻ നിരയുടെ കഥ കഴിച്ചത്

  • Share this:
   ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ തകർപ്പൻ ബൗളിംഗ് പ്രകടനം കാഴ്ചവെച്ച കൈൽ ജാമിസൻ സ്വന്തമാക്കിയത് നിരവധി റെക്കോർഡുകൾ. ഫൈനൽ മത്സരത്തിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് നേടിയതോടെയാണ് ജാമിസൻ റെക്കോർഡ് ബുക്കുകളിൽ ഇടം പിടിച്ചത്. ഇന്ത്യൻ നിരയുടെ കഥ കഴിച്ച പ്രകടനത്തിൽ താരം 22 ഓവറില്‍ 12 മെയ്ഡനുകളടക്കം 31 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇന്നലെ കളി നിർത്തുമ്പോൾ 146ന് 3 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ഇന്ത്യൻ ടീം ഇന്ന് മികച്ച ടോട്ടൽ പടുത്തുയർത്തി കളിയിൽ മേധാവിത്വം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങിയതെങ്കിലും ജാമിസൻ്റെ ഉശിരൻ പന്തുകൾക്ക് മുന്നിൽ ഉത്തരമില്ലാതെ കീഴടങ്ങുകയായിരുന്നു. ഇന്ത്യൻ നിരയിലെ പ്രധാനികളായ ക്യാപ്റ്റൻ വിരാട് കോഹ്ലി, രോഹിത് ശർമ, ഋഷഭ് പന്ത് എന്നീ നിർണായക വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കുവാൻ താരത്തിന് കഴിഞ്ഞു.

   ഇന്ത്യക്കെതിരായ അഞ്ച് വിക്കറ്റ് നേട്ടം  ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ജാമിസന്റെ അഞ്ചാമത്തെ അഞ്ചു വിക്കറ്റ് നേട്ടം കൂടിയായിരുന്നു. ചാമ്പ്യൻഷിപ്പിൽ ഇത്രയും തവണ ഒരിന്നിങ്‌സില്‍ നിന്ന് അഞ്ച് വിക്കറ്റുകള്‍ പിഴുത മറ്റൊരു ബൗളറുമില്ല. ഫൈനലിനു മുമ്പ് നാലു അഞ്ചു വിക്കറ്റ് നേട്ടവുമായി ഇന്ത്യന്‍ സ്പിന്നർമാരായ ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഓസ്ട്രലിയന്‍ സ്പിന്നര്‍ നേതൻ ലയൺ എന്നിവര്‍ക്കൊപ്പം ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു ജാമിസൻ. ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് നേടിയതോടെ ഇവരെയെല്ലാം പിന്നിലാക്കി ജാമിസൻ ഒന്നാം സ്ഥാനത്തേക്ക് കയറി.

   ഇതോടൊപ്പം തൻ്റെ എട്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന ജാമിസൻ ന്യൂസിലന്‍ഡിനായി ആദ്യത്തെ എട്ട് ടെസ്റ്റുകളില്‍ നിന്നും ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബൗളർ ആയിരിക്കുകയാണ് ജാമിസൻ. എട്ട് ടെസ്റ്റുകളിൽ നിന്നും 44 വിക്കറ്റുകളാണ് താരം നേടിയത്. ഇതില്‍ 41ഉം ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും നേടിയതാണ്. അഞ്ചു തവണ അഞ്ചു വിക്കറ്റ് നേട്ടവും ഒരു തവണ നാലു വിക്കറ്റുമടക്കമാണ് ജാമിസൻ ഇത്രയും വിക്കറ്റുകള്‍ കൊയ്തത്. ജാക്ക് കൗവി (41 വിക്കറ്റ്), ഷെയ്ന്‍ ബോണ്ട് (38), ഡഗ് ബ്രെയ്സ്വെൽ (33), ഹെഡ്‌ലി ഹൊവാര്‍ത്ത് (32), മാര്‍ക്ക് ക്രെയ്ഗ് (31) എന്നിവരാണ് ജാമിസന് പിന്നിലുള്ള മറ്റ് കിവി ബൗളർമാർ.   Also read- WTC Final| കിവീസ് ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഒന്നാം ഇന്നിംഗ്സിൽ 217 റൺസിന് പുറത്തായി

   അതോടൊപ്പം, ഐസിസിയുടെ ടൂർണമെൻ്റിലെ ഫൈനലിൽ ഒരു ബൗളറുടെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണ് ജാമിസന്റേത്. 1998ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ വെസ്റ്റ് ഇൻഡീസിനെതിരെ 30 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസാണ് ഇതിൽ ഒന്നാമത് നിൽക്കുന്നത്. ജാമിസൻ രണ്ടാംസ്ഥാനത്തു ഇടം പിടിച്ചപ്പോള്‍ മൂന്നാമതുള്ളത് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ താരം ജോള്‍ ഗാര്‍ണറാണ്. 1979ലെ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 38 റൺസ് വഴങ്ങിയാണ് ഗാർണർ അഞ്ച് വിക്കറ്റ് നേടിയത്.   Summary

   Kyle Jamieson's fifer against India places him in the record books
   Published by:Naveen
   First published:
   )}