നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി ജാമിസൻ അറിയപ്പെടും - സച്ചിൻ ടെണ്ടുൽക്കർ

    ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി ജാമിസൻ അറിയപ്പെടും - സച്ചിൻ ടെണ്ടുൽക്കർ

    ഫൈനലില്‍ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ മത്സരത്തിൽ മൊത്തം ഏഴ് വിക്കറ്റും ബാറ്റിങ്ങിൽ 21 റൺസ് സംഭാവന നൽകുകയും ചെയ്ത യുവതാരം കൈൽ ജാമിസന്റെ പ്രകടനം വലിയ ചർച്ചയവിഷയമായിരുന്നു

    Kyle Jamieson

    Kyle Jamieson

    • Share this:


      ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയിരിക്കുകയാണ് ന്യുസിലൻഡ്‌. ഒരുപാട് കൊല്ലങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് അവർക്ക് ഒരു ഐസിസി കിരീടം ലഭിച്ചത്. ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് ന്യുസിലൻഡ് കിരീടം നേടിയത്. മഴ ഇടയ്ക്കിടെ കളി തടസ്സപെടുത്തിയപ്പോൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഉയർന്ന് മികച്ച പ്രകടനം കാഴ്ചവെച്ച അവർ അർഹിച്ച കിരീടം തന്നെയാണ് നേടിയത്. മത്സരത്തിൽ സാഹചര്യങ്ങൾ മുതലെടുത്ത് മികച്ച രീതിയിൽ പന്തെറിഞ്ഞ ന്യുസിലൻഡ്‌ ബൗളർമാർക്ക് മുന്നിൽ പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിരക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ പോയതും മത്സരഫലത്തിൽ നിർണായകമായി.

      ഫൈനലില്‍ മികച്ച പ്രകടനമാണ് ന്യുസിലൻഡ്‌ ബൗളർമാർ നടത്തിയത്. ഇതിൽ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ മത്സരത്തിൽ മൊത്തം ഏഴ് വിക്കറ്റും ബാറ്റിങ്ങിൽ 21 റൺസ് സംഭാവന നൽകുകയും ചെയ്ത യുവതാരം കൈൽ ജാമിസന്റെ പ്രകടനം വലിയ ചർച്ചയവിഷയമായിരുന്നു. മികച്ച പ്രകടനത്തിലൂടെ ഫൈനലിലെ താരവും ജാമിസൻ ആയിരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഭേദപ്പെട്ട രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുമ്പോൾ ആയിരുന്നു മികച്ച പ്രകടനത്തിലൂടെ കിവീസ് ടീമിനെ ജാമിസൻ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇന്ത്യയെ വലിയ സ്കോർ നേടുന്നതിൽ നിന്നും തടഞ്ഞതും താരത്തിന്റെ തകർപ്പൻ ബൗളിംഗ് ആയിരുന്നു. ഇതുകൂടാതെ മത്സരത്തിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ പല ക്രിക്കറ്റ് റെക്കോർഡുകളും താരം പോക്കറ്റിൽ ആക്കിയിരുന്നു. എട്ട് ടെസ്റ്റില്‍ നിന്ന് 46 വിക്കറ്റും 42.66 ബാറ്റിങ് ശരാശരിയും ജാമിസന്റെ പേരിലുണ്ട്. ഇപ്പോഴിതാ കെയ്ല്‍ ജാമിന്‍സന്‍ ഭാവിയില്‍ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാവുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. യുട്യൂബ് ചാനലിലെ പരിപാടിയിലൂടെയാണ് സച്ചിന്‍ ജാമിസനെ പ്രശംസിച്ചത്.

      'ജാമിസന്‍ മികച്ചൊരു ബൗളറും ന്യൂസീലന്‍ഡിന് നന്നായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഓള്‍റൗണ്ടറുമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറെന്ന നിലയിലേക്കാണ് അവന്റെ വളർച്ച. കഴിഞ്ഞ വര്‍ഷം ടെസ്റ്റിൽ അരങ്ങേറിയ അവന്റെ പ്രകടനം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.'-സച്ചിന്‍ പറഞ്ഞു. ഇന്ത്യ ന്യൂസീലന്‍ഡിലേക്ക് നടത്തിയ അവസാന പര്യടനത്തിലും ജാമിസന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മികച്ച ലൈനിലും ലെങ്ങ്തിലും പന്തെറിയാൻ കഴിയുന്നു എന്നതാണ് ജാമിസന്റെ സവിശേഷത. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ജാമിസന്റെ അപ്രതീക്ഷിത ബൗൺസറുകളും ബാറ്സ്മാനെ പ്രലോഭിപ്പിക്കുന്ന പന്തുകളുമാണ് ഇന്ത്യൻ ബാറ്സ്മാന്മാരെ കുടുക്കിയത്.

      ബാക്കിയുള്ള ന്യുസിലൻഡ് ബൗളർമാരിൽ നിന്നും ജാമിസനെ വ്യത്യസ്തമാക്കുന്ന കാര്യം എന്താണെന്ന് കൂടി സച്ചിൻ വെളിപ്പെടുത്തി. 'സൗത്തി,ബോള്‍ട്ട്,വാഗ്നര്‍ തുടങ്ങിയവരില്‍ നിന്നെല്ലാം വ്യത്യസ്തനായ ബൗളറാണവന്‍. മറ്റുള്ളവര്‍ സ്ലിപ്പിലേക്ക് പോകുന്ന തരത്തിലുള്ള പന്തുകൾ എറിയുമ്പോൾ ബാറ്സ്മാനെ ലക്സയം വെച്ചുള്ള പന്തുകളാണ് ജാമിസൻ എറിയുന്നത്. ഓരോ പന്തിലും വേരിയേഷൻ വരുത്താൻ കഴിവുള്ള താരമാണ് ജാമിസൻ, ഇൻസ്വിങ്ങറും നന്നായി വഴങ്ങും. ഇതിനെല്ലാം പുറമെ അവന്റെ സ്ഥിരതയാണ് എനിക്ക് ഏറ്റവും ഇഷ്ടം'-സച്ചിന്‍ പറഞ്ഞു.

      ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ജാമിസന്‍. വിരാട് കോഹ്ലിക്കെതിരേ നെറ്റ്‌സില്‍ ഡ്യൂക്‌സ് ബോളില്‍ പന്തെറിയാൻ വിസമ്മതിച്ച താരം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ട് തവണയും കോഹ്‌ലിയുടെ വിക്കറ്റ് നേടി എന്നതാണ് ശ്രദ്ധേയം. ഭാവിയില്‍ ന്യൂസീലന്‍ഡിന്റെ മധ്യനിരയിലെ നിര്‍ണ്ണായക താരമായി ജാമിസന്‍ മാറുമെന്ന കാര്യം ഉറപ്പാണ്.

      summary

      Kyle Jamieson is on his way to become one of the leading all-rounders in cricket, says Sachin Tendulkar
      Published by:Naveen
      First published:
      )}