നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • പാക് വിജയം ആഘോഷിച്ച കോളേജ് വിദ്യാർത്ഥികൾക്കും സ്റ്റാഫിനും യുഎപിഎ കുറ്റം ചുമത്തി കേസ്

  പാക് വിജയം ആഘോഷിച്ച കോളേജ് വിദ്യാർത്ഥികൾക്കും സ്റ്റാഫിനും യുഎപിഎ കുറ്റം ചുമത്തി കേസ്

  രണ്ട് മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്കും വാർഡന്മാർക്കുമെതിരെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിനും പാകിസ്ഥാന്റെ വിജയം ആഘോഷിച്ചതിനുമാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരം കേസെടുത്തിരിക്കുന്നത്.

  (Image Credits: Twitter)

  (Image Credits: Twitter)

  • Share this:
   ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ വിജയം ആഘോഷിച്ച കാശ്മീരിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെതിരെ യുഎപിഎ കുറ്റം ചുമത്തി കേസ് എടുത്ത് ജമ്മു കാശ്മീർ പോലീസ്. സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾക്കും വാർഡന്മാർക്കുമെതിരെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിനും പാകിസ്ഥാന്റെ വിജയം ആഘോഷിച്ചതിനുമാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരം കേസെടുത്തിരിക്കുന്നത്.

   പോലീസ് പറയുന്നതനുസരിച്ച്, ഇന്ത്യയെ പാകിസ്ഥാൻ 10 വിക്കറ്റിന് തോൽപ്പിച്ചപ്പോൾ സൗരയിലെ ഷേർ-ഇ-കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ (എസ്കെഐഎംഎസ്) ഹോസ്റ്റലുകളിലും ശ്രീനഗറിലെ കരൺ നഗറിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലും (ജിഎംസി) വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ആളുകൾ പടക്കം പൊട്ടിക്കുകയും നൃത്തം ചെയ്യുകയും ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു എന്നാണ്.

   Also read- ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ജയം ആഘോഷിച്ച് രാജസ്ഥാനിലെ അദ്ധ്യാപിക; പിന്നാലെ ജോലി തെറിച്ചു   എസ്കെഐഎംഎസ് കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾക്കും ഹോസ്റ്റലിലെ ജീവനക്കാർക്കുമെതിരെ യുഎപിഎയുടെ സെക്ഷൻ 13 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അഞ്ച് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷയാണ് ഈ സെക്ഷനിലെ കുറ്റങ്ങൾക്ക് ലഭിക്കുക. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 505 (ക്രമസമാധാനം കെടുത്തുന്ന തരത്തിൽ തെറ്റായതും ദോഷ ഫലങ്ങളുള്ള വാർത്തകൾ പ്രചരിപ്പിക്കൽ) പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

   "ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ വിജയം നൃത്തം ചെയ്യുകയും ആഘോഷിക്കുകയും" ചെയ്തതിന് ജിഎംസിയിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും എതിരെ ഇതേ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

   Also Read-അതിരുകടന്ന് ആവേശം; ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തോൽവി; അക്രമണത്തിനിരയായി കാശ്മീരി വിദ്യാര്‍ത്ഥികള്‍

   കേസ് എടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, ഈ രണ്ട് എഫ്‌ഐആറുകളിലും ആരുടെയും പേരുകൾ രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

   പ്രതികളെ തിരിച്ചറിയാൻ മൊബൈൽ ഫോൺ വീഡിയോകളും ഹോസ്റ്റലുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ആശ്രയിച്ചേക്കും.

   Also read- Gautam Gambhir |പാക് വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ല: ഗൗതം ഗംഭീര്‍

   “ആളുകൾ നൃത്തം ചെയ്യുകയും പടക്കം പൊട്ടിക്കുകയും പാക്കിസ്ഥാന്റെ വിജയം ആഘോഷിക്കുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ദേശീയ വികാരങ്ങൾ വ്രണപ്പെടുത്തുകയും ചെയ്യുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഞങ്ങൾ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് പ്രതികളെ കണ്ടുപിടിച്ച് വേണ്ട നടപടികൾ കൈക്കൊള്ളുന്നതായിരിക്കും." - ഉദ്യോഗസ്ഥർ പറഞ്ഞു.

   ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനോട് തോറ്റത് മുതൽ രാജ്യത്ത് ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറുന്നുണ്ട്. ലോകകപ്പിൽ ഇന്ത്യ തോറ്റതിന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടന്നിരുന്നു. ഇതിനുപുറമെ ചണ്ഡീഗഡിൽ കാശ്മീരി വിദ്യാർത്ഥികൾ അക്രമത്തിനിരയാവുകയും ചെയ്തിരുന്നു. രാജസ്ഥാനിൽ പാകിസ്ഥാന്റെ ജയം ആഘോഷിച്ച് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട അധ്യാപികയ്ക്ക് ജോലി നഷ്ടമാവുകയും ചെയ്തിരുന്നു.

   Also read- പാകിസ്ഥാന്റെ വിജയം; ഇന്ത്യയില്‍ പടക്കം പൊട്ടിച്ച് ആഘോഷം; ദീപാവലിക്കും ആയിക്കൂടേയെന്ന് സെവാഗ്

   പാകിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവർക്കെതിരെ ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍(Gautam Gambhir) രംഗത്ത്. ഇത്തരക്കാര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
   Published by:Naveen
   First published:
   )}