• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇംഗ്ലണ്ടിനെ വീഴ്ത്തി ബെൽജിയം ഒന്നാമൻമാരായി പ്രീക്വാർട്ടറിലേക്ക്


Updated: June 29, 2018, 1:29 AM IST
ഇംഗ്ലണ്ടിനെ വീഴ്ത്തി ബെൽജിയം ഒന്നാമൻമാരായി പ്രീക്വാർട്ടറിലേക്ക്

Updated: June 29, 2018, 1:29 AM IST
മോസ്ക്കോ: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ബെൽജിയത്തിന് ജയം. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബെൽജിയത്തിന്‍റെ ജയം. ഇതോടെ ജി ഗ്രൂപ്പിൽനിന്ന് മൂന്നു ജയം ഉൾപ്പടെ ഒമ്പതു പോയിന്‍റുമായി പ്രീക്വാർട്ടറിൽ കടന്നു. ജപ്പാനായിരിക്കും പ്രീ ക്വാർട്ടറിൽ ബെൽജിയത്തിന്‍റെ എതിരാളി. അതേസമയം ഗ്രൂപ്പിൽ രണ്ടാമതായ ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ കൊളംബിയയുമായി എതിരിടും.

51-ാം മിനിട്ടിൽ തകർപ്പനൊരു ഷോട്ടിലൂടെ ജനുസജാണ് ബെൽജിയത്തിന്‍റെ വിജയഗോൾ നേടിയത്. പ്രമുഖർക്ക് വിശ്രമം അനുവദിച്ചാണ് ഇരുവരും ആദ്യ ഇലവനെ കളത്തിലിറക്കിയത്. ഇംഗ്ലണ്ട് ഹാരി കെയ്നെയും ബെൽജിയം ഹസാഡ-ഡി ബ്രുയിൻ-ലുക്കാക്കു ത്രയത്തെയും പുറത്തിരുത്തി.

ഗ്രൂപ്പിൽ അപ്രസക്തമായ മറ്റൊരു മൽസരത്തിൽ പാനമയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടുണീഷ്യ തോൽപ്പിച്ചു. ടുണീഷ്യയ്ക്കായി ബെൻ യൂസഫ്, ഖാസ്രി എന്നിവർ ഗോളുകൾ നേടിയപ്പോൾ മെരിയായുടെ സെൽഫ് ഗോൾ പാനമയ്ക്ക് സമ്മാനമായി ലഭിച്ചു.
First published: June 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍