• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജപ്പാനെ പ്രീക്വാർട്ടറിലെത്തിച്ചത് കളിക്കളത്തിലെ നല്ല പെരുമാറ്റം

News18 Malayalam
Updated: June 29, 2018, 8:01 AM IST
ജപ്പാനെ പ്രീക്വാർട്ടറിലെത്തിച്ചത് കളിക്കളത്തിലെ നല്ല പെരുമാറ്റം
News18 Malayalam
Updated: June 29, 2018, 8:01 AM IST
മോസ്ക്കോ: നാടകീയമായിട്ടായിരുന്നു ജപ്പാന്റെ പ്രീക്വാർട്ട‍ർ പ്രവേശനം. ജപ്പാനും സെനഗലും ഒരേ പോയന്റിൽ വന്നതോടെ കുറവ് മഞ്ഞക്കാർഡുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫെയ‌ർ പ്ലേയിലൂടെയാണ് ജപ്പാൻ പ്രീക്വാർട്ടറിലെത്തിയത്.

സമുറായികളുടെ ഫുട്ബോൾ ചരിത്രത്തിലെ മൂന്നാം നോക്കൗട്ട് ആണ് ഇന്നലെ സ്വന്തമാക്കിയത്. വോള്‍വോഗ്രാഡില്‍ പോളണ്ടിനെതിരെ നിരാശാജനകമായ പ്രകടനമാണ് ജപ്പാൻ പുറത്തെടുത്തത്. ജപ്പാൻ ഗോൾ കീപ്പർ ഐജി കാവശിമയുടെ മികച്ച പ്രകടനമാണ് പോളണ്ടിനെ ഒരു ഗോളിൽ ഒതുക്കാൻ സാധിച്ചത്. ജപ്പാൻ പോളണ്ടിനോടും സെനഗൽ കൊളംബിയയോടും തോറ്റതോടെ ഇരു ടീമുകൾക്കും 4 പോയന്റ് വീതമായി.

പോയിന്റുകളും, ഗോൾ വ്യത്യാസവും, നേടിയ ഗോളുകളുമെല്ലാം ഒരേപോലെ വന്നതിനാലാണ് പ്രീക്വാർട്ട‌ർ യോഗ്യത നി‌ർണയിക്കാൻ ഫെയർപ്ലേ പോയിന്റിനെ ആശ്രയിക്കേണ്ടി വന്നത്. വഴങ്ങിയ മഞ്ഞക്കാർഡുകളുടെ എണ്ണമാണ് ഫെയ‍ർപ്ലേ പോയന്റ് നിർണയിക്കുന്നത്. സെനഗൽ ആറും ജപ്പാൻ നാലും മഞ്ഞക്കാർഡുകളാണ് ഗ്രൂപ്പ് ഘട്ടത്തിൽ വഴങ്ങിയിരുന്നത്.

ഇതോടെയാണ് സെനഗലിനേക്കാൾ മികച്ച ഫെയർപ്ലേ പോയിന്റുള്ള ജപ്പാൻ പ്രീക്വാർട്ടറിലെത്തിയത്. ഫെയർപ്ലേ പോയിന്റിന്റെ പിൻ ബലത്തിൽ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായും ജപ്പാൻ മാറി.
First published: June 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...