• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പൊരുതി നേടിയ സമനിലയുമായി ജപ്പാൻ; പ്രീക്വാർട്ടർ പ്രതീക്ഷ


Updated: June 24, 2018, 10:38 PM IST
പൊരുതി നേടിയ സമനിലയുമായി ജപ്പാൻ; പ്രീക്വാർട്ടർ പ്രതീക്ഷ

Updated: June 24, 2018, 10:38 PM IST
മോസ്ക്കോ: കളി അവസാനിക്കാൻ 12 മിനിട്ട് ബാക്കിനിൽക്കെ ഹോണ്ട നേടിയ ഗോളിന് ജപ്പാൻ സമനില പിടിച്ചു. ഗ്രൂപ്പ് എച്ചിൽ ജപ്പാനും സെനഗലും തമ്മിൽ നടന്ന മൽസരത്തിൽ ഇരു ടീമുകളും രണ്ടു ഗോൾ വീതമടിക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് എച്ചിൽ സെനഗലിനും ജപ്പാനും നാലു പോയിന്‍റ് വീതമായി. ഗ്രൂപ്പിലെ അവസാന മൽസരത്തിൽ ജപ്പാൻ, പോളണ്ടിനെയും, സെനഗൽ കൊളംബിയയെയും നേരിടും.

സാഡിയോ മാനെ, മൂസ വേഗ് എന്നിവർ സെനഗലിന് വേണ്ടി ഗോൾ നേടിയപ്പോൾ തകാഷി ഇന്യൂയി, കെയ്സുകി ഹോണ്ട എന്നിവർ ജപ്പാനുവേണ്ടി ലക്ഷ്യം കണ്ടു. പന്തടക്കത്തിൽ മികച്ച് നിന്നത് ജപ്പാൻ ആണെങ്കിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതും നിരന്തരം അപകടം വിതച്ചതും സെനഗലായിരുന്നു. തുല്യശക്തികളെപ്പോലെയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്.

11-ാം മിനിട്ടിൽ മാനെയിലൂടെ സെനഗലാണ് ആദ്യം മുന്നിലെത്തിയത്. ജപ്പാൻ പ്രതിരോധനിരയും ഗോളിയും വരുത്തിയ പിഴവ് മുതലെടുത്തായിരുന്നു മാനെയുടെ ഗോൾ. ഡബാലിയുടെ ഗോൾ ശ്രമം വിഫലമാക്കിയപ്പോൾ ഗോളിക്ക് പറ്റിയ പിഴവിൽനിന്നാണ് മാനെ നിറയൊഴിച്ചത്.

എന്നാൽ അധികം കാത്തിരിക്കേണ്ടി വന്നില്ല. 34-ാം മിനിട്ടിൽ തകാഷി ഇന്യൂയിലൂടെ ജപ്പാൻ ഒപ്പമെത്തി. ഇടതുവിങിൽനിന്ന് നഗോട്ടോമോ നൽകിയ പന്ത് അൽപ്പം പോലും സമയം പാഴാക്കാതെ ഇന്യൂയി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇടവേളയ്ക്ക് പിരിയുമ്പോൾ സ്കോർ 1-1 ആയിരുന്നു.

ഇടവേളയ്ക്ക് ശേഷം സമനില കുരുക്ക് അഴിക്കാൻ ഇരു ടീമുകളും കിണഞ്ഞു പരിശ്രമിച്ചു. നിരന്തര ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ജപ്പാനും സെനഗലും കളംനിറഞ്ഞപ്പോൾ മൽസരം ആവേശകരമായി. 71-ാം മിനിട്ടിൽ മൂസാ വേഗിലൂടെ സെനഗൽ ലീഡ് നേടി. ദുഷ്ക്കരമായ ഒരു പന്ത് ഗോളിലേക്ക് വഴിതിരിച്ചു വിട്ടപ്പോൾ ജാപ്പനീസ് ഗോളിക്ക് ഒന്നും ചെയ്യാനായില്ല.

ലീഡ് നേടിയതോടെ സെനഗൽ പ്രതിരോധത്തിലേക്കു വഴിമാറി. എന്നാൽ തോൽവി ഒഴിവാക്കാൻ നിരന്തരം ഇരമ്പിയാർത്ത് ജപ്പാൻ മുന്നേറി. അധികം വൈകാതെ ഇതിന് ഫലം കാണുകയും ചെയ്തു. 78-ാം മിനിട്ടിൽ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന കെയ്സൂകി ഹോണ്ട ലക്ഷ്യം കാണുകയായിരുന്നു.

അവസാന നിമിഷം വരെ വിജയത്തിനായി ഇരു ടീമും പൊരുതിയെങ്കിലും സമക്കളിയായി മൽസരം അവസാനിക്കുകയായിരുന്നു.
First published: June 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍