• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഫെയർപ്ലേയിലൂടെ പ്രീ ക്വാർട്ടറിൽ; ചരിത്രമെഴുതി ജപ്പാൻ


Updated: June 28, 2018, 10:35 PM IST
ഫെയർപ്ലേയിലൂടെ പ്രീ ക്വാർട്ടറിൽ; ചരിത്രമെഴുതി ജപ്പാൻ

Updated: June 28, 2018, 10:35 PM IST
മോസ്കോ: ലോകകപ്പിൽ പുതുചരിത്രമെഴുതി ഏഷ്യൻ ശക്തികളായ ജപ്പാൻ. ഫെയർപ്ലേ പോയിന്റിന്റെ പിൻബലത്തിൽ ലോക കപ്പിന്റെ പ്രീ ക്വാർട്ടറിൽ കടക്കുന്ന ആദ്യ ടീമെന്ന നേട്ടം ഇനി ജപ്പാന് സ്വന്തം.

ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ പോളണ്ടിനോട് ഒരു ഗോളിന് പരാജയപ്പെട്ടെങ്കിലും ജപ്പാൻ പ്രീക്വാർട്ടറിലെത്തി. മൂന്നു മത്സരങ്ങളിൽ ഒരു ജയവും സമനിലയും സമ്മാനിച്ച നാല് പോയിന്റാണ് ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാന്റെ സമ്പാദ്യം. ഗ്രൂപ്പിലെ മറ്റൊരു ടീമായ സെനഗലിനും നാലു പോയിന്റുണ്ടെങ്കിലും മികച്ച ഫെയർപ്ലേ പോയിന്റിന്റെ പിൻ ബലത്തിൽ ജപ്പാൻ, കൊളംബിയക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ പ്രവേശിക്കുകയായിരുന്നു.

പോയിന്റുകളും ഗോൾ വ്യത്യാസവും നേടിയ ഗോളുകളുമെല്ലാം ഒരേപോലെ വന്നതിനാലാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ കണ്ടെത്താൻ ഫെയർപ്ലേ പോയിന്റിനെ ആശ്രയിക്കേണ്ടി വന്നത്. ഇതോടെയാണ് സെനഗലിനേക്കാൾ മികച്ച ഫെയർപ്ലേ പോയിന്റുള്ള ജപ്പാൻ പ്രീക്വാർട്ടറിലെത്തിയത്.

മൂന്നു കളിൽ നിന്ന് ആറ് മഞ്ഞക്കാർഡാണ് സെനഗലിന് കിട്ടിയത്. ജപ്പാന് നാലെണ്ണവും. കുറച്ച് മഞ്ഞക്കാർഡ് കണ്ടത് ജപ്പാനെ ഫെയർപ്ലേ പോയിന്റിൽ മുന്നിലും അത് വഴി പ്രീക്വാർട്ടറിലുമെത്തിച്ചപ്പോൾ സെനഗലിന് അത് പുറത്തേക്കുള്ള വഴി തുറന്നു.
First published: June 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...