• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കൊളംബിയയെ ഞെട്ടിച്ച് ജപ്പാൻ

News18 Malayalam
Updated: June 20, 2018, 7:48 AM IST
കൊളംബിയയെ ഞെട്ടിച്ച് ജപ്പാൻ
News18 Malayalam
Updated: June 20, 2018, 7:48 AM IST
മോർഡോവിയ: ലോക റാങ്കിംഗിൽ 16-ാം സ്ഥാനക്കാരായ കൊളംബിയയെ അട്ടിമറിച്ച് ജപ്പാൻ തുടങ്ങി. ഗ്രൂപ്പ് എച്ചിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജപ്പാന്‍റെ ജയം. ജപ്പാന് വേണ്ടി ഷിൻജി കഗാവ, യുയ ഒസാകോ എന്നിവർ വല ചലിപ്പിച്ചപ്പോൾ യുവാൻ ക്വിന്‍റിറോയാണ് കൊളംബിയയ്ക്കായി സ്കോർ ചെയ്തത്.

കളിത്തട്ടുണർന്ന് മൂന്ന് മിനിട്ട് തികയുംമുമ്പ് കാർലോസ് സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ കൊളംബിയ പത്തുപേരിലേക്ക് ചുരുങ്ങി. ബോക്സിനുള്ളിൽവെച്ച് ഹാൻഡ് ബോൾ ആയതോടെയാണ് സാഞ്ചസ് ചുവപ്പ് കാർഡ് കണ്ടത്. ഇതിന്‍റെ ഫലമായി ലഭിച്ച പെനാൽര്റി ഷിൻജി കഗാവ കൃത്യമായി വലയിലാക്കിയതോടെ ജപ്പാൻ മുന്നിലെത്തി(1-0). പത്ത് പേരിലേക്ക് ചുരുങ്ങിയെങ്കിലും പോരാട്ടവീര്യത്തോടെ കൊളംബിയ ഇരമ്പിക്കയറി. 39-ാം മിനിട്ടിൽ ഒന്നാന്തരമൊരു ഫ്രീകിക്കിലൂടെ ക്വിന്‍റീറോ കൊളംബിയയെ ഒപ്പമെത്തിച്ചു. 1-1 എന്ന സ്കോറിന് ഇടവേളയ്ക്ക് പിരിയുകയും ചെയ്തു.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണങ്ങളുമായി ലീഡ് നേടാൻ ശ്രമിച്ചു. 73-ാം മിനിട്ടിൽ യുയു ഒസാക്കൊയുടെ തകർപ്പനൊരു ഹെഡർ കൊളംബിയൻ ഗോളവലയം ഭേദിച്ചതോടെ ജപ്പാൻ വീണ്ടും മുന്നിലെത്തി. പിന്നീട് സ്കോർ ചെയ്യാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
First published: June 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...