റിയോ ഡി ജനീറ: രണ്ട് തവണ പിന്നില്‍ നിന്നശേഷം ജപ്പാനെ സമനിലയില്‍ തളച്ച ഉറുഗ്വേ. കോജി മിയോഷിയുടെ ഇരട്ട ഗോളിന് സൂപ്പര്‍ താരം ലൂയി സുവാരസിന്റെയും ജോസ ഗിമെന്സിന്റെയും ഗോളുകളിലൂടെയാണ് ഉറുഗ്വേ മറുപടി നല്‍കിയത്. മത്സരത്തിന്റെ 25 ാം മിനിട്ടിലാണ് മിയേഷി ജപ്പാനായി ഗോള്‍ വേട്ട തുടങ്ങുന്നത്.
ആദ്യ ഗോള്‍ വീണതോടെ ഗോളിനായി ജപ്പാന് ഗോള്‍മുഖത്തേക്ക് ആക്രമണം അഴിച്ചുവിട്ട ഉറുഗ്വേയ്ക്ക് ഏഴു മിനിറ്റിനുള്ളില്‍ തന്നെ ഫലം ലഭിക്കുകയും ചെയ്തു. ലൂയി സുവാരസിന്റെ പെനല്‍റ്റി കിക്കിലൂടെയാണ് 32-ാം മിനിറ്റില്‍ ഉറുഗ്വേ ആദ്യ ഗോള്‍ നേടിയത്. കവാനിയെ ജാപ്പാന്റെ പ്രതിരോധ ഭടന് നവോമിച്ചി യുഡ ഫൗള്‍ ചെയ്തതിനായിരുന്നു ടീമിന് പെനല്‍റ്റി ലഭിച്ചത്.
രണ്ടാംപകുതിയില്‍ 59 മിനിറ്റിലാണ് കോജി മിയോഷി ടീമിന്റെയും തന്റെയും രണ്ടാം ഗോള്‍ നേടുന്നത്. എന്നാല്‍ ജപ്പാന്റെ ആധിപത്യത്തിന് ഇത്തഴണയും ഏഴ് മിനിറ്റിന്റെ ആയുസ് മാത്രമേ ഉണ്ടായുള്ളു. 66 മിനിറ്റില്‍ ഗിമന്‍സ് ഉറുഗ്വേയെ ഒപ്പമെത്തിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഉറുഗ്വേ ഇക്വോഡറിനെ നാല് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ അതിഥി ടീമായെത്തിയ ജപ്പാന് ചിലിയോട് നാല് ഗോളിന് പരാജയപ്പെട്ടിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.