ഖത്തർ ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജപ്പാൻ നാട്ടിൽ തിരിച്ചെത്തി. ടോക്യോയിലെ നരിറ്റ അന്തരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടീമനി ഉജ്ജ്വല സ്വീകരമണൊരുങ്ങിയത്. പ്രീക്വാർട്ടറിൽ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ പരാജയപ്പെട്ടെങ്കിലും ഖത്തറിൽ മിന്നും പ്രകടനം കാഴ്ചവെച്ചുകൊണ്ടായിരുന്നു ജപ്പാന് മടങ്ങിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ കരുത്തരായ ജര്‍മനിയേയും സ്പെയ്നിനേയും മുട്ടുകുത്തിക്കുകയും ചെയ്തു. പരിശീലകന് ഹാജിം മൊരിയാസു, ക്യാപ്റ്റൻ മായ യോഷിദ, റിറ്റ്സു ഡോൻ, ജബനീയ ഇറ്റോ എന്നിവരെ ആർപ്പുവിളികളോടെയാണ് വിമാനത്താവളതത്തിൽ വരവേറ്റത്. അതേസമയം യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന താരങ്ങള്‍ നാട്ടിലേക്ക് വന്നില്ല. അവര്‍ അവരുടെ ക്ലബ്ബുകളിലേക്ക് മടങ്ങി.
വ്യക്തിഗത മികവും ടീമിന്റെ കൂട്ടായ പ്രയത്നവും ഉപയോഗിച്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇനിയും മികച്ച പോരാട്ടങ്ങള്‍ കാഴ്ച്ചവെയ്ക്കാനാകുമെന്ന് മൊരിയസു പ്രതികരിച്ചു. കളത്തിൽ മാത്രമല്ല പുറത്തും മാതൃക സൃഷ്ടിച്ചായിരുന്നു ജപ്പാന്റെ താരങ്ങളുടെയും ആരാധകരുടെയും മടക്കം.
A heroes’ welcome home for Japan 🇯🇵❤#FIFAWorldCup #Qatar2022 pic.twitter.com/ByYVZa0Ck5
— FIFA World Cup (@FIFAWorldCup) December 7, 2022
ഓരോ മത്സരത്തിന് ശേഷവും ജപ്പാന് താരങ്ങള്‍ ഡ്രസ്സിങ് റൂം വൃത്തിയാക്കാറുണ്ട്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൂടാതെ സ്റ്റേഡിയത്തില്‍ കാണികള്‍ ഉപേക്ഷിച്ചുപോയ കുപ്പിയും മാലിന്യങ്ങളുമെല്ലാം വൃത്തിയാക്കി ജപ്പാന് ആരാധകരും കൈയടി നേടിയിരുന്നു.
Also Read-ആയിരം പെനാൽറ്റി കിക്കുകൾ പരിശീലിച്ച് സ്പെയിൻ; പക്ഷേ ലോകകപ്പിൽ ഒരു കിക്ക് പോലും ഗോളായില്ല!
കാൽപന്തുകളിയുടെ വിശാലലോകത്തെ ഞെട്ടിച്ച പ്രകടനമാണ് ജപ്പാൻ ഖത്തറിൽ പുറത്തെടുത്തത്. ക്രൊയേഷ്യയോട് പരാജയപ്പെട്ട് മടങ്ങുമ്പോഴും ജപ്പാന്റെ പോരാട്ടവീര്യത്തെ ഫുട്ബോൾ പ്രേമികൾ ആദരവോടെയാണ് ഓര്‍മിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.