• HOME
  • »
  • NEWS
  • »
  • sports
  • »
  • JARVO 69 BANNED FOR LIFE FROM ENTERING HEADINGLEY STADIUM AT LEEDS BY YORKSHIRE CRICKET COUNTY ENGLAND

Jarvo 69| ലോർഡ്‌സിൽ ഫീൽഡർ, ലീഡ്‌സിൽ ബാറ്റ്സ്മാൻ; ജാർവോയ്ക്ക് ഹെഡിങ്‌ലിയിൽ ആജീവനാന്ത വിലക്ക്

ഇന്ത്യൻ ക്രിക്കറ്റ് താരമായ രവിചന്ദ്രൻ അശ്വിനും ജാർവോയോട് ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടക്കുന്നത് ഒഴിവാക്കണം എന്ന് അവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് താരമായ രവിചന്ദ്രൻ അശ്വിനും ജാർവോയോട് ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടക്കുന്നത് ഒഴിവാക്കണം എന്ന് അവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് താരമായ രവിചന്ദ്രൻ അശ്വിനും ജാർവോയോട് ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടക്കുന്നത് ഒഴിവാക്കണം എന്ന് അവശ്യപ്പെട്ടിട്ടുണ്ട്.

  • Share this:
    ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ രണ്ട് വട്ടം ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് ഇറങ്ങിയ ജാര്‍വോ 69 എന്നറിയപ്പെടുന്ന ഇംഗ്ലണ്ട് യൂട്യൂബറായ ഡാനിയല്‍ ജാര്‍വിസിന് ഹെഡിങ്‌ലി സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക്‌ ഏർപ്പെടുത്തി. വിലക്കിന് പുറമെ ജാർവോയ്ക്ക് പിഴയും ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇംഗ്ലണ്ടിലെ കൗണ്ടി ടീമായ യോര്‍ക്ഷയറാണ് സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനു ജാർവോയ്ക് വിലക്കേര്‍പ്പെടുത്തിയത്‌. യോർക്ഷയറിന്റെ ഹോം ഗ്രൗണ്ടുകളിൽ ഒന്നാണ് ലീഡ്‌സിലെ ഹെഡിങ്‌ലി സ്റ്റേഡിയം.

    രണ്ട് തവണയും വളരെ പണിപ്പെട്ടാണ് ജാർവോയെ സുരക്ഷാ ജീവനക്കാർ ഗ്രൗണ്ടിൽ നിന്നും മാറ്റിയത്. ഇന്ത്യയിലേത് പോലെ സുരക്ഷാവേലികൾ തീർത്ത സ്റ്റേഡിയങ്ങൾ അല്ല ഇംഗ്ലണ്ടിൽ ഉള്ളത് എന്നതിനാൽ ആരാധകർക്ക് വളരെ എളുപ്പത്തിൽ ഗ്രൗണ്ടിലേക്ക് കടക്കാൻ കഴിയും. ഇത് മുതലെടുത്താണ് ജാർവോ രണ്ട് വട്ടവും ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. താരങ്ങൾക്ക് അപകടം ഒന്നും സൃഷ്ടിക്കാത്ത സംഭവമായതിനാൽ ജാർവോയുടെ ഗ്രൗണ്ടിലേക്കുള്ള കടന്നുകയറ്റം എല്ലാവരും രസകരമായാണ് എടുത്തിരിക്കുന്നത് എന്നതിനാൽ ഇത് വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ സൃഷ്ടിച്ചിരുന്നില്ല. എന്നാലിപ്പോൾ യോർക്ഷയറിന്റെ വിലക്ക് വന്നതോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് അധികൃതർ ഇത് ഗൗരവമായാണ് എടുത്തിരിക്കുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. ഇതിന് പുറമെ ഇന്ത്യൻ ക്രിക്കറ്റ് താരമായ രവിചന്ദ്രൻ അശ്വിനും ജാർവോയോട് ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടക്കുന്നത് ഒഴിവാക്കണം എന്ന് അവശ്യപ്പെട്ടിട്ടുണ്ട്.

    ടെസ്റ്റ് പരമ്പരയിൽ, ലോഡ്‌സില്‍ നടന്ന രണ്ടാം ടെസ്‌റ്റിന്റെ നാലാം ദിനത്തിലായിരുന്നു ജാര്‍വോ ഇന്ത്യൻ ജേഴ്‌സിയിൽ മൈതാനത്തേക്ക് എത്തിയത്. ഇന്ത്യൻ താരങ്ങളുടെ അടുത്തത്തിയ ജാർവോ സ്റ്റേഡിയത്തിലെ ക്യാമറ ദൃശ്യങ്ങളിൽ പതിഞ്ഞതോടെയാണ് ഇദ്ദേഹത്തെ പിടികൂടാനായി സുരക്ഷാ ജീവനക്കാർ വന്നത്. ഗ്രൗണ്ടിൽ നിന്നും ഇറങ്ങിപ്പോകാനായി ജാർവോയോട് പറഞ്ഞപ്പോൾ താൻ ഇന്ത്യൻ ടീമിലെ കളിക്കാരനാണ് എന്നതായിരുന്നു തന്റെ ജേഴ്‌സിയിൽ ഉണ്ടായിരുന്ന ഇന്ത്യയുടെ ചിഹ്നം ചൂണ്ടി ജാർവോ പറഞ്ഞത്. ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ജാർവോ പ്രശസ്തനാവുകയായിരുന്നു. ലോഡ്‌സ് ടെസ്റ്റിന് പിന്നാലെ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ താനാണ് ഇന്ത്യക്ക് വേണ്ടി കളിച്ച് ആദ്യ വിദേശി എന്നും ജാർവോ ട്വീറ്റ് ചെയ്തിരുന്നു.

    Also read- IND vs ENG| ഇന്ത്യയ്ക്കായി വീണ്ടും കളത്തിലിറങ്ങി ജാർവോ; ഇക്കുറി ബാറ്റ്‌സ്മാനായി - വീഡിയോ

    പിന്നീട് ലീഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ഈ വിദേശ 'ഇന്ത്യൻ താരം' വീണ്ടും ഗ്രൗണ്ടിലിറങ്ങിയത്. മൂന്നാം ദിനത്തിൽ ഇന്ത്യയുടെ രോഹിത്​ ശര്‍മ പുറത്തായതിന്​ പിന്നാലെയായിരുന്നു ജാര്‍വോ 'ഇന്ത്യക്കായി ബാറ്റിങ്ങിന്' ഇറങ്ങിയത്. ഒരു ബാറ്റ്സ്മാന്റെ സർവ തയ്യാറെടുപ്പുകളും നടത്തിയ ജാർവോ മാസ്ക് കൂടി ധരിച്ചാണ് ക്രീസിലേക്ക് ബാറ്റ് ചെയ്യാൻ എത്തിയത്. 69ാ൦ നമ്പർ ജേഴ്‌സിയിട്ട ജാർവോ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റിങ്ങിന് ഇറങ്ങുന്ന നേരം നോക്കിയാണ് ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യാൻ ഏതായാലും ജാർവോയ്ക്ക് കഴിഞ്ഞില്ല. അതിനു മുൻപ് തന്നെ 'വിദേശ താരത്തെ' സുരക്ഷാ ജീവനക്കാർ ബലമായി പിടിച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
    Published by:Naveen
    First published:
    )}