നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG| ഇന്ത്യയ്ക്കായി വീണ്ടും കളത്തിലിറങ്ങി ജാർവോ; ഇക്കുറി ബാറ്റ്‌സ്മാനായി - വീഡിയോ

  IND vs ENG| ഇന്ത്യയ്ക്കായി വീണ്ടും കളത്തിലിറങ്ങി ജാർവോ; ഇക്കുറി ബാറ്റ്‌സ്മാനായി - വീഡിയോ

  ലീഡ്‌സിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട്​ പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്നലെ ഇന്ത്യന്‍ ബാറ്റ്​സ്​മാന്‍ രോഹിത്​ ശര്‍മ പുറത്തായതിന്​ പിന്നാലെയായിരുന്നു ജാര്‍വോ 'ഇന്ത്യക്കായി ബാറ്റിങ്ങിന്' ഇറങ്ങിയത്

  • Share this:
   ലോര്‍ഡ്​സ്​ ടെസ്​റ്റിനിടെ ഇന്ത്യക്കായി കളത്തിലിറങ്ങിയ ആദ്യ വിദേശിയായ ജാർവോ വീണ്ടുമിതാ ഇന്ത്യൻ ജേഴ്‌സിയിൽ കളത്തിലിറങ്ങിയിരിക്കുകയാണ്. ലോഡ്‌സ് ടെസ്റ്റിൽ ഫീൽഡിങ്ങിന് വേണ്ടിയാണ് ഇറങ്ങിയതെങ്കിൽ ലീഡ്‌സിൽ ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യാനാണ് ഇന്ത്യയുടെ ഈ 'വിദേശ താരം' കളത്തിലിറങ്ങിയത്.

   ലീഡ്‌സിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട്​ പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്നലെ ഇന്ത്യന്‍ ബാറ്റ്​സ്​മാന്‍ രോഹിത്​ ശര്‍മ പുറത്തായതിന്​ പിന്നാലെയായിരുന്നു ജാര്‍വോ 'ഇന്ത്യക്കായി ബാറ്റിങ്ങിന്' ഇറങ്ങിയത്. ഒരു ബാറ്റ്സ്മാന്റെ സർവ തയ്യാറെടുപ്പുകളും നടത്തിയ ജാർവോ മാസ്ക് കൂടി ധരിച്ചാണ് ക്രീസിലേക്ക് ബാറ്റ് ചെയ്യാൻ എത്തിയത്. 69ാ൦ നമ്പർ ജേഴ്‌സിയിട്ട ജാർവോ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റിങ്ങിന് ഇറങ്ങുന്ന നേരം നോക്കിയാണ് ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യാൻ ഏതായാലും ജാർവോയ്ക്ക് കഴിഞ്ഞില്ല. അതിനു മുൻപ് തന്നെ ഈ വിദേശ താരത്തെ സുരക്ഷാ ജീവനക്കാർ ബലമായി പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി.
   ലോഡ്‌സ് ടെസ്റ്റിന്റെ നാലാം ദിനത്തിലായിരുന്നു ജാര്‍വോ ഇന്ത്യൻ ജേഴ്‌സിയിൽ മൈതാനത്തേക്ക് എത്തിയത്. ഇന്ത്യൻ താരങ്ങളുടെ അടുത്തത്തിയ ജാർവോ സ്റ്റേഡിയത്തിലെ ക്യാമറ ദൃശ്യങ്ങളിൽ പതിഞ്ഞതോടെയാണ് ഇദ്ദേഹത്തെ പിടികൂടാനായി സുരക്ഷാ ജീവനക്കാർ വന്നത്. ഗ്രൗണ്ടിൽ നിന്നും ഇറങ്ങിപ്പോകാനായി ജാർവോയോട് പറഞ്ഞപ്പോൾ താൻ ഇന്ത്യൻ ടീമിലെ കളിക്കാരനാണ് എന്നതായിരുന്നു തന്റെ ജേഴ്‌സിയിൽ ഉണ്ടായിരുന്ന ഇന്ത്യയുടെ ചിഹ്നം ചൂണ്ടി ജാർവോ പറഞ്ഞത്. അന്ന് ജാർവോയുടെ അടുത്തുണ്ടായിരുന്ന ഇന്ത്യൻ കളിക്കാരായ മുഹമ്മദ് സിറാജിനും രവീന്ദ്ര ജഡേജയ്ക്കും ഇദ്ദേഹത്തിന്റെ ഈ പ്രവർത്തി കണ്ട് ചിരിയടക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ത്യൻ താരങ്ങൾക്ക് പുറമെ ലോഡ്‌സിലെ കാണികൾക്കും കളി വിശകലനം ചെയ്യുകയായിരുന്ന കമന്റേറ്റർമാർക്കിടയിലും ഈ സംഭവം കൂട്ടച്ചിരി പടർത്തിയിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ താനാണ് ഇന്ത്യക്ക് വേണ്ടി കളിച്ച് ആദ്യ വിദേശി എന്ന ട്വീറ്റ് ജാർവോ ട്വീറ്റ് ചെയ്തിരുന്നു.

   Also read- IND vs ENG| ലീഡ്‌സ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു; പ്രതീക്ഷ പകർന്ന് പൂജാരയും കോഹ്‌ലിയും; 139 റൺസ് പിന്നിൽ

   ഇന്ത്യയിലേത് പോലെ സുരക്ഷാവേലികൾ തീർത്ത സ്റ്റേഡിയങ്ങൾ അല്ല ഇംഗ്ലണ്ടിൽ ഉള്ളത് എന്നതിനാൽ ആരാധകർക്ക് വളരെ എളുപ്പത്തിൽ ഗ്രൗണ്ടിലേക്ക് കടക്കാൻ കഴിയും. ഇത് മുതലെടുത്താണ് ജാർവോ രണ്ട് വട്ടവും ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. താരങ്ങൾക്ക് അപകടം ഒന്നും സൃഷ്ടിക്കാത്ത സംഭവമായതിനാൽ ജാർവോയുടെ ഗ്രൗണ്ടിലേക്കുള്ള കടന്നുകയറ്റം എല്ലാവരും രസകരമായാണ് എടുത്തിരിക്കുന്നത്.
   Published by:Naveen
   First published: