• HOME
 • »
 • NEWS
 • »
 • sports
 • »
 • Jaosn Roy |രണ്ട് കോടി രൂപയ്ക്ക് ടീമിലെടുത്ത ജേസണ്‍ റോയ് ഐപിഎല്ലില്‍ നിന്നും പിന്മാറി; ഗുജറാത്തിന് തിരിച്ചടി

Jaosn Roy |രണ്ട് കോടി രൂപയ്ക്ക് ടീമിലെടുത്ത ജേസണ്‍ റോയ് ഐപിഎല്ലില്‍ നിന്നും പിന്മാറി; ഗുജറാത്തിന് തിരിച്ചടി

റോയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. കളിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിന് രജിസ്ട്രര്‍ ചെയ്തുവെന്നാണ് അവരുടെ പ്രധാന ചോദ്യം.

 • Share this:
  ഇംഗ്ലണ്ട് സ്റ്റാര്‍ ഓപ്പണര്‍ ജേസണ്‍ റോയ് (Jaosn Roy) ഐപിഎല്‍ (IPL 2022) 15ആം സീസണില്‍ നിന്ന് പിന്മാറി. ഹാര്‍ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റന്‍സാണ് (Gujarat Titans) റോയിയെ സ്വന്തമാക്കിയിരുന്നത്.

  അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്കാണ് താരത്തിനെ ഗുജറാത്ത് ടീം താരത്തെ ടീമിലെത്തിച്ചത്. ബയോ ബബിള്‍ സംവിധാനത്തില്‍ കൂടുതല്‍ കാലം തുടരുകയെന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് താരത്തിന്റെ പിന്മാറ്റം. ഐപിഎല്‍ 15ആം സീസണില്‍ നിന്ന് പിന്മാറുന്ന ആദ്യ താരമാണ് റോയ്. ഗുജറാത്ത് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.

  ഗുജറാത്ത് ടീമിന് കനത്ത തിരിച്ചടിയാണ് താരത്തിന്റെ അഭാവം സൃഷ്ടിക്കുക. കാരണം, റോയ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മികച്ച ഫോമിലായിരുന്നു. ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമായ റോയ് 50.50 ശരാശരിയിലും 170.22 സ്ട്രൈക്ക് റേറ്റിലും 303 റണ്‍സ് നേടി. രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും. കളിച്ചതാവാട്ടെ ആകെ ആറ് മത്സരങ്ങള്‍ മാത്രം.

  രണ്ടാം തവണയാണ് റോയ് ഐപിഎല്ലില്‍ നിന്നും പിന്‍മാറുന്നത്. 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കിയെങ്കിലും വ്യക്തിപരമായ കാരണത്താല്‍ ഒഴിവായിരുന്നു. അന്ന് അടിസ്ഥാന വിലയായ 1.5 കോടിക്കാണ് ഡല്‍ഹി താരത്തെ ടീമിലെത്തിച്ചിരുന്നത്.

  അതേസമയം റോയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. കളിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിന് രജിസ്ട്രര്‍ ചെയ്തുവെന്നാണ് അവരുടെ പ്രധാന ചോദ്യം. മാര്‍ച്ച് 26നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. മെയ്യ് 29 നാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍.

  Virat Kohli |കോഹ്ലിയുടെ നൂറാം ടെസ്റ്റ്: സ്റ്റേഡിയത്തില്‍ കാണികളെ അനുവദിക്കില്ല; പ്രതിഷേധം ശക്തം

  ടീം ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റ് നടക്കുക അടച്ചിട്ട സ്റ്റേഡിയത്തില്‍. ഇന്ത്യ- ശ്രീലങ്ക പരമ്പരയില്‍ മാര്‍ച്ച് നാലിന് മൊഹാലിയില്‍ നടക്കുന്ന ആദ്യ ടെസ്റ്റിലാണ് കോഹ്ലി കരിയറില്‍ നൂറ് ടെസ്റ്റ് തികയ്ക്കുന്നത്. മത്സരത്തില്‍ കാണികളെ അനുവദിക്കില്ലെന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

  കോഹ്ലിക്ക് പിന്തുണ അറിയിക്കാന്‍ മൊഹാലിയില്‍ അണിനിരക്കാന്‍ കോഹ്ലി ആരാധകര്‍ തയ്യാറെടുത്ത് മുന്നൊരുക്കങ്ങളും നടത്തവെയാണ് അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരം നടത്തുകയെന്ന പ്രഖ്യാപനം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയിരിക്കുന്നത്. മൊഹാലിയിലും പരിസരത്തുമുള്ള കോവിഡ്-19 കേസുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

  കോഹ്ലിയെപ്പോലൊരു ഇതിഹാസം ഇത്രയും പ്രധാനപ്പെട്ടൊരു നാഴികക്കല്ല് പിന്നിടുമ്പോള്‍ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കേണ്ടി വരുന്നത് നീതികേടാണെന്നാണ് ആരാധക പക്ഷം. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് വിരാട് കോഹ്ലി നായകസ്ഥാനം ഒഴിഞ്ഞത്. കോഹ്ലി-ഗാംഗുലി അഭിപ്രായ ഭിന്നത വലിയ വിവാദമാവുകയും ചെയ്തു. ഇതിന്റെ പകപോക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

  വിരാട് കോഹ്ലിയെ മനപ്പൂര്‍വ്വം അവഹേളിക്കാനുള്ള നീക്കമാണെന്നും കോഹ്ലിയുടെ 100ആം മത്സരത്തില്‍ മാത്രം കാണികളെ പ്രവേശിപ്പിക്കാതെ മറ്റുള്ള മത്സരങ്ങളിലെല്ലാം കാണികളെ പ്രവേശിപ്പിക്കുന്നത് മനപ്പൂര്‍വ്വമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ബംഗളുരുവില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ 50% സീറ്റില്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചിരുന്നു. ഇത് നീതി നിഷേധമാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

  കോഹ്ലിയുടെ നൂറാം ടെസ്റ്റ് മത്സരം രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റനായുള്ള ടെസ്റ്റ് അരങ്ങേറ്റം കൂടിയാണ്. 2011 ജൂണില്‍ ജമൈയ്ക്കയില്‍ വെസ്റ്റിന്‍ഡീസിനെതിരേയായിരുന്നു കോഹ്ലിയുടെ അരങ്ങേറ്റം. ആദ്യ ടെസ്റ്റില്‍ 10ഉം 15ഉം ആയിരുന്നു കോഹ്ലി നേടിയത്. തുടര്‍ന്ന് ഇതുവരെ 99 മത്സരങ്ങളില്‍ നിന്ന് 50.39 ശരാശരയില്‍ 7962 റണ്‍സാണ് കോഹ്ലി നേടിയത്. 254 നോട്ടൗട്ട് ആണ് ഉയര്‍ന്ന സ്‌കോര്‍. 27 സെഞ്ചുറികളും 28 അര്‍ധസെഞ്ചുറികളും കോഹ്ലിയുടെ പേരിലുണ്ട്.
  Published by:Sarath Mohanan
  First published: