ലോകമെമ്പാടും ആരാധകരുള്ള ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഒരേയൊരു നടി ഈ മലയാളി താരം

ഫോളോ ചെയ്യുന്നവവരില്‍ ഇന്ത്യ നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മയും ഇല്ല

news18
Updated: June 7, 2019, 10:08 AM IST
ലോകമെമ്പാടും ആരാധകരുള്ള ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഒരേയൊരു നടി ഈ മലയാളി താരം
jasprit bumrah
  • News18
  • Last Updated: June 7, 2019, 10:08 AM IST
  • Share this:
തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണായി മാറിയിരിക്കുകയാണ് പേസര്‍ ജസ്പ്രീത് ബൂമ്ര. ലോകകപ്പിലെ തങ്ങളുടെ ഒന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ മികച്ച ജയം നേടിയപ്പോള്‍ അതില്‍ നല്ലൊരു പങ്കും ബൂമ്രയ്ക്ക് അവകാശപ്പെട്ടതായിരുന്നു. ഇന്ത്യന്‍ യുവതാരത്തെ പുകഴത്തി ഇതിഹാസങ്ങളും മുന്‍താരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള ബൂമ്രയ്ക്ക് ഇഷ്ടപ്പെട്ട നടി മലയാളിയാണ്. ലോകത്തിലെ ഒന്നാം നമ്പര്‍ ബൗളറായ താരം ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന 25 പേരിലെ ഒരേയൊരു നടിയും അനുപമ പരമേശ്വരനെന്ന നായികയാണ്. പ്രേമത്തിലെ മേരിയെന്ന കഥാപാത്രത്തിലെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച തൃശൂരുകാരി ബൂമ്രയുടെയും ഇഷ്ടതാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Also Read: 'എന്തോന്നടെ ഇത്' ഓസീസ് വിന്‍ഡീസ് പോരാട്ടത്തില്‍ പിഴവുകള്‍ തുടര്‍ക്കഥയാക്കി അംപയര്‍മാര്‍; തെറ്റിയത് 5 തവണ

bumrah

താരം ഫോളോ ചെയ്യുന്ന മറ്റു 24 പേരും ക്രിക്കറ്റുമായും താരവുമായും അടുത്ത് ബന്ധമുള്ളവര്‍ മാത്രമാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി യുവരാജ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും റോജര്‍ ഫെഡറര്‍, ഇബ്രഹമോവിച്ച് പോലുള്ള കായിക താരങ്ങളും മാത്രമാണ് ബൂമ്രയുടെ ഫോളോ ലിസ്റ്റില്‍ ഉള്ളത്.താരം ഫോളോ ചെയ്യുന്നവവരില്‍ ഇന്ത്യ നായകന്‍ വിരാട് കോഹ്‌ലിയും ഉപനായകന്‍ രോഹിത് ശര്‍മയും ഇല്ലാ എന്നതും ശ്രദ്ധേയമാണ്.

First published: June 7, 2019, 9:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading